ലോകത്തിലെ സകല പ്രശ്നങ്ങൾക്കും കാരണക്കാരൻ അമേരിക്കയാണ് എന്ന് വിശ്വസിക്കുകയും അത് കൊണ്ട്ആ രാജ്യത്ത് പോവുകയില്ല എന്ന് ഒരിക്കൽ തീരുമാനിക്കുകയും ചെയ്തിരുന്ന മൈത്രേയൻ അമേരിക്കയിൽവരുന്നു.
രണ്ട് കാരണങ്ങളാണ് അദ്ദേഹം പറയുന്നത്. ഒന്ന് : തനിക്ക് പറയാനുള്ളത് തൻ ജീവിച്ച സ്ഥലങ്ങളിൽ പറഞ്ഞുകഴിഞ്ഞിരിക്കുകയാൽ ഇനി സംവേദിക്കാനുള്ളത് സംഘർഷ സാദ്ധ്യതകൾ രൂപം കൊള്ളുന്ന അമേരിക്കൻമനസ്സിനോടാണ് എന്നതിനാൽ ജീവിതത്തിന്റെ സായം കാലം അതിനായി ചെലവഴിക്കുക എന്നും, രണ്ട് : ശാസ്ത്രീയ അറിവ്‍കളുടെ ഈറ്റില്ലമായ അമേരിക്കൻ സാഹചര്യങ്ങളെ അടുത്തു നിന്ന് പഠിച്ചുവിലയിരുത്തുവാനുള്ള അവസരങ്ങളെ ഉപയോഗപ്പെടുത്തുക എന്നും. ( അദ്ദേഹത്തിന്റെ വീഡിയോ കാണുക )!
കാലാവസ്ഥാ വ്യതിയാനത്തിലൂടെ അടുത്ത പത്ത് - പതിനഞ്ച് വർഷത്തിനുള്ളിൽ ഒട്ടേറെ പ്രദേശങ്ങൾ മനുഷ്യവാസയോഗ്യം അല്ലാതാവുമെന്നും, ക്രമേണ മനുഷ്യ വംശത്തിന് തന്നെയും വർഗ്ഗനാശം സംഭവിക്കുമെന്നുംവിലയിരുത്തുന്ന അദ്ദേഹത്തിന് തന്റെ ആശയങ്ങൾ പങ്ക് വയ്ക്കുന്നതിനുള്ള ഒരു ലോക വേദിക തേടിക്കൂടിയാണ്തന്റെ യാത്ര എന്നദ്ദേഹം പറയുന്നു.
വസ്തു നിഷ്ഠമായ ശാസ്ത്ര ബോധത്തിന്റെയും, യുക്തി ഭദ്രമായ പ്രായോഗിക നിഗമനങ്ങളുടെയുംഅടിസ്ഥാനത്തിൽ വസ്തുതകളെ വിലയിരുത്തുന്ന ഒരു പ്രായോഗിക ചിന്തകനാണ് മൈത്രേയൻ. മതത്തിന്റെയുംരാഷ്ട്രീയത്തിന്റെയും മാത്രമല്ലാ ശാസ്ത്രത്തിന്റെയും നാറാണത്ത് ഭ്രാന്തന്മാർ വളരെക്കാലം കൊണ്ട്വിയർത്തൊലിച്ച് ഉരുട്ടിക്കേറ്റിയ സിദ്ധാന്തങ്ങളുടെ ഉരുളൻ കല്ലുകൾ അവരെപ്പോലും അമ്പരപ്പിച്ചു കൊണ്ട്അനായാസം അദ്ദേഹം താഴേക്ക് എറിഞ്ഞു കളയുന്നു. അദ്ദേഹത്തിന്റെ വാദമുഖങ്ങളെ നിരാകരിക്കാനാവാതെആധുനിക ജീവിത താളത്തിന്റെ ആശയങ്ങൾ രൂപപ്പെടുത്തിയ ആചാര്യന്മാർ വരെ അദ്ദേഹത്തിന് മുന്നിൽചെങ്കോലും കിരീടവും വച്ച് കീഴടങ്ങുന്നു.
എങ്കിലും മൈത്രേയ വാദങ്ങളുടെ നട്ടെല്ലായി അദ്ദേഹം തന്നെ ഉയർത്തിക്കാണിക്കുന്ന ചില കാര്യങ്ങൾഅദ്ദേഹത്തിന്റെ അത്യുന്നതമായ ചിന്താ നിലവാരത്തിന് ചേരുന്നതായി എനിക്ക് തോന്നുന്നില്ല. ഉള്ളതായപ്രപഞ്ചത്തിൽ ഉണ്ടായ പരിണാമമാണ് നമ്മുടെ അറിവിലുള്ളതെന്ന അദ്ദേഹത്തിന്റെ വാദം മുഖവിലയ്ക്ക്എടുക്കുകയാണെങ്കിൽ ‘ അനാദ്യന്തമാണ് പ്രപഞ്ചം ‘ എന്ന ആദ്യകാല ദാർശനികരുടെ കണ്ടെത്തൽസത്യമായിരുന്നുവെന്ന് അദ്ദേഹം പരോക്ഷമായി അംഗീകരിക്കുകയല്ലേ ചെയ്യുന്നത് ?
1380 കോടി കൊല്ലങ്ങൾക്ക് മുൻപ് ഉണ്ടായ ബിഗ്‌ബാംഗ് എന്ന വികാസ പ്രിക്രിയയിലൂടെയാണ് പ്രപഞ്ചമുണ്ടായത്എന്ന ശാസ്ത്ര സത്തമന്മാരുടെ നിഗമനത്തെ അംഗീകരിക്കുവാൻ ആകാതെയായിരിക്കണമല്ലോ അദ്ദേഹംഉള്ളതായിരുന്നു പ്രപഞ്ചം എന്ന് സമർത്ഥിക്കുന്നത് ? എങ്കിൽ ബിഗ്‌ബാംഗിനും മുൻപേയുണ്ടായിരുന്നഒരവസ്ഥയെക്കുറിച്ച് അദ്ദേഹത്തിനും ചില കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കണമല്ലോ ?
ബിഗ്‌ബാംഗിന് ‘ മുൻപ് ‘എന്നൊന്നില്ല എന്ന ശാസ്ത്രജ്ഞരുടെ വാദം അംഗീകരിക്കുവാൻ അദ്ദേഹത്തിന്സാധിക്കുന്നില്ല എന്നതിന് തെളിവാണല്ലോ ഉള്ളതായിരുന്നു പ്രപഞ്ചം എന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ ? ഇത്കൊണ്ട് തന്നെ ബിഗ്‌ബാംഗിനും മുൻപേ ഉള്ളതായിരുന്ന പ്രപഞ്ചത്തെ ആണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്ന്വരുന്നു. എങ്കിൽ സ്വാഭാവികമായും അതിനും ഒരു ‘ മുൻപ് ‘ ഉണ്ടായിരിക്കണമല്ലോ ?. ഉള്ളതായിരുന്നു പ്രപഞ്ചംഎന്ന അദ്ദേഹത്തിന്റെ വാദം നില നിൽക്കണമെങ്കിൽത്തന്നെ അതിനും ഒരു തുടക്കം അന്വേഷിക്കുവാൻ അദ്ദേഹംതയ്യാറാവണം. കാരണം നിരന്തര മാറ്റങ്ങൾക്കു വിധേയമാവുന്ന പ്രപഞ്ചത്തിന്റെ വർത്തമാന അവസ്ഥയിലാണ്നാം ഉള്ളത് എന്ന സത്യം അദ്ദേഹം അംഗീകരിക്കുന്നു എന്നത് കൊണ്ട് തന്നെ ?
ഈ നിരന്തര മാറ്റങ്ങൾക്കും സ്വാഭാവികമായും കുറെ ഇന്നലെകൾ ഉണ്ടായിരിക്കണമല്ലോ ? ഈ ഇന്നലെകളുടെഇന്നലെകൾ പിന്നോട്ട് പോയിപ്പോയി ഇനിയും പോകാനാവാത്ത ഒരിടത്ത് എത്തി നിൽക്കണമല്ലോ ? ആ അവിടംഏതായിരുന്നു എവിടെയായിരുന്നു എന്ന് പറയുവാനുള്ള ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് സ്വാഭാവികമായുംമൈത്രേയനും ഒഴിഞ്ഞു നിൽക്കാൻ ആവില്ലല്ലോ ?
ഒന്നുമില്ലായ്മയിൽ നിന്ന് ഒരിക്കൽ പ്രപഞ്ചമുണ്ടായി എന്ന് നമ്മുടെ ശാസ്ത്രവും പറയുന്നില്ല. അതിനും മുൻപ്ഉണ്ടായിരുന്ന ഒരു സിങ്കുലാരിറ്റിയിൽ നിന്നാണ് വികാസം ആരംഭിക്കുന്നത് എന്ന് അവരും സമ്മതിക്കുന്നുണ്ട്. ഈസിങ്കുലാരിറ്റി ഊർജ്ജത്തിന്റെയും ദ്രവ്യത്തിന്റെയും സമയത്തിന്റെയും ഒരു സങ്കലനം ആയിരുന്നുവെന്നും, ആസിങ്കുലാരിറ്റിയിൽ ഒരു പ്രോട്ടോണിനേക്കാൾ ചെറുതായ ഒരവസ്ഥയിൽ കട്ടപിടിച്ച് കൂട്ടിപ്പിടിച്ചിരിക്കുകയായിരുന്നുപ്രപഞ്ചം എന്നും അവർ വാദിക്കുന്നു.
എങ്കിൽ അതുവരെ ഒന്ന് വികസിക്കണം എന്ന് തോന്നാതിരുന്ന ഈ പ്രീ പ്രപഞ്ചത്തിന് ഇനിയങ്ങുവികസിച്ചേക്കാം എന്ന തോന്നൽ സ്വയം ഉണ്ടായി എന്നാണോ ശാസ്ത്രം പറഞ്ഞു വരുന്നത് ? അതോ 'അമ്മഭ്രൂണത്തിൽ അചേതനമായിരിക്കുന്ന ജീവൻ തന്നിലേക്കെത്തുന്ന ഒരു ബീജത്തിന്റെ സ്വീകരണത്തിലൂടെചൈതന്യമാർജ്ജിച്ച് വളരുന്നത് പോലെ ഒരു ചിന്ത, ഒരു പ്രചോദനം, ഒരു തുടക്കം ഇവിടെയുംസംഭവിച്ചിരിക്കണമല്ലോ ? അതല്ലേ ന്യായ യുക്തമായ യുക്തി ?
ഈ സിങ്കുലാരിറ്റിയെക്കുറിച്ചു പറയുമ്പോൾത്തന്നെ ശാസ്ത്രം മൈത്രേയനെയും മുൻകാല ദാർശനികന്മാരെയുംഅംഗീകരിക്കുകയാണ്. കാരണം അവിടെ ഒരു മുൻകൂർ സംവിധാനം ഉണ്ടല്ലോ? അതിനെ സിങ്കുലാരിറ്റി എന്ന്അടയാളപ്പെടുത്തുക മാത്രമല്ലേ ശാസ്ത്രം ചെയ്യുന്നുള്ളു ? ഇപ്പോൾ ഇതായിരിക്കുന്ന ഈ പ്രപഞ്ചം അപ്പോൾ അത്ആയിരുന്നു എന്നതല്ലേ സത്യം ? പ്രോട്ടോണിനേക്കാൾ ചെറുതായിരുന്നു എന്നത് കൊണ്ട് അതിന്റെ പ്രസക്തിനഷ്ടപെടുന്നില്ലല്ലോ ? അത് ഉണ്ടായിരുന്നു എന്നത് കൊണ്ട് അതിനും ഇരിക്കാൻ അഥവാ സ്ഥിതി ചെയ്യാൻഒരിടം വേണമായിരുന്നുവല്ലോ ? അപ്പോൾ ആ ഇടം തന്നെയല്ലേ സിങ്കുലാരിറ്റിക്കും മുൻപേ ഉണ്ടായിരുന്ന പ്രപഞ്ചം?
ഉള്ളതായിരുന്നു എന്ന മൈത്രേയ വാദം ഇവിടെ തീരം തൊടുന്നുണ്ട്. പക്ഷേ ചോദ്യത്തിനുള്ള ഉത്തരം മുഴുവൻആവുന്നില്ലല്ലോ മൈത്രേയൻ ? ഉള്ളതിന്റെ പിന്നാമ്പുറം തേടി ഇനിയും പോകേണ്ടതുണ്ട്. പോയിപ്പോയി ഇനിയുംപോകാനാവാത്ത ഒരിടത്ത് തന്നെ എത്തിച്ചേരണം.അവിടെയെത്തി അത്ഭുതം കൂറുമ്പോൾ അതിനുള്ള ഉത്തരംആരുടേയും ആത്മാവിലേക്ക് വരും. ആ ഉത്തരമാണ് ആദി. ആദിയിൽ നിന്ന് എല്ലാം ഉണ്ടായി. ആദിഎല്ലാറ്റിന്റെയും ഉണ്മയാണ്. ആദി എല്ലാറ്റിലും അടങ്ങിയിരിക്കുന്നു. ആദി തന്നെയാണ് പ്രപഞ്ചം. ആദിസർവ്വവ്യാപിയായി വർത്തിച്ചു കൊണ്ടാകുന്നു ഇപ്പോൾ ഇങ്ങനെ ആയിരിക്കുന്ന ഈ പ്രപഞ്ചം ഞാനായി നീയായിനമ്മളായി ഇപ്രകാരം സംഭവിച്ചിരിക്കുന്നത് എന്നതാവില്ലേ സത്യം ?
‘ ദ്രവ്യവും ഊർജ്ജവും സമയവും ഒത്തുചേർന്ന ഒരിടത്തു പ്രപഞ്ചമുണ്ടാവുന്നതിന് ഒരു ദൈവത്തിന്റെആവശ്യമില്ലായിരുന്നു ‘ എന്ന ബഹുമാന്യനായ സ്റ്റീഫൻ ഹോക്കിങ്സിന്റെ സിദ്ധാന്തംവെളുപ്പിച്ചെടുക്കുന്നതിനുള്ള സമീപനങ്ങളാണ് ശാസ്ത്രവും മൈത്രേയൻ ഉൾപ്പടെയുള്ള സ്വതന്ത്ര ചിന്തകരും വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. ഇവർ സ്വതന്ത്രചിന്തകർ ആയിരുന്നുവെങ്കിൽ പ്രപഞ്ചത്തിനും മുൻപുണ്ടായിരുന്ന ഈ സാഹചര്യങ്ങൾ എവിടെ നിന്ന് വന്നുഎന്ന് അന്വേഷിച്ചു പറയണമായിരുന്നു ? കാരണം അവകൾ ആയിരുന്നുവല്ലോ പ്രപഞ്ച കാരണമായിത്തീർന്ന പ്രീപ്രപഞ്ചം ?
കണ്മുന്നിലെ ഈ സത്യങ്ങൾ അംഗീകരിക്കുവാനുള്ള മടി കൊണ്ടോ സത്യം പറയുമ്പോൾ തങ്ങൾ കെട്ടിപ്പൊക്കിയസിദ്ധാന്തങ്ങളുടെ കൊട്ടാരക്കെട്ടുകൾ ഇടിഞ്ഞു വീഴും എന്ന ഭയം കൊണ്ടോ ആയിരിക്കണം ശാസ്ത്രവും സ്വതന്ത്രചിന്തകരും തങ്ങളുടെ വാദങ്ങളിൽ നീറുറുമ്പിനെപ്പോലെ ഇങ്ങനെ കടിച്ചു തൂങ്ങുന്നത്. അത് കൊണ്ട് തന്നെ ‘ ഇല്ല‘ കളുടെ ഒരു പരമ്പര തന്നെ ഇവർ ഇറക്കി വിടുന്നു. ദൈവമില്ല ആത്മാവില്ല എന്നിങ്ങനെ അനേകം ഇല്ലകൾ. പ്രപഞ്ചത്തിൽ നിന്ന് വേറിട്ട ഒരു ദൈവത്തെയും, പ്രപപഞ്ചം തന്നെയായ ശരീരത്തിൽ നിന്ന് വേറിട്ടഒരാത്മാവിനെയും തപ്പി ഇവർ സമയം കളയുന്നു. അതിജീവനത്തിന്റെ ആവേശത്തിലാണ് ജീവികൾ ഉള്ളതെന്ന്സ്ഥാപിക്കുന്ന മൈത്രേയൻ ഒരാട് സമീപിക്കുമ്പോൾ പുൽക്കൊടി പേടിച്ചു വിറയ്ക്കുകയാണ് എന്ന് പറയുന്നുണ്ട്. ആത്മാവ് ഇല്ല എന്ന് സ്ഥാപിക്കാൻ നിരന്തരം ശ്രമിക്കുന്ന അദ്ദേഹം പുൽക്കൊടി തന്റെ ഏത് ഭാഗം കൊണ്ടാണ്ഇത് സാധിക്കുന്നത് എന്ന് വിശദമാകണം എന്നപേക്ഷിക്കുന്നു.
പ്രപഞ്ചത്തെയും മനുഷ്യനെയും രണ്ടായി കാണേണ്ടതില്ല എന്ന ശങ്കര ദർശനം ഉൾക്കൊണ്ടു കൊണ്ട്ചിന്തിക്കുമ്പോൾ പ്രപഞ്ചത്തിൽ ഉള്ളതായിരിക്കുന്ന ഏതിനും രണ്ടു ഭാവങ്ങൾ ഉണ്ട് എന്ന് കാണാം. ഈഭാവങ്ങളെ സ്ഥൂലം എന്നും സൂക്ഷ്മം എന്നും നമുക്ക് അടയാളപൊലെടുത്താവുന്നതാണ്. ( ഭൗതിക / ആത്മീക ) ഭൗതിക ഭാവമായ ശരീരത്തെയും ആത്മിക ഭാവമായ ബോധത്തെയും ( ഈ ബോധത്തിന് മനസ്സ് ആത്മാവ് ജീവൻ തുടങ്ങി അനേകം ഉപ നാമങ്ങളുമുണ്ട്. ) വേർതിരിച്ചു കൊണ്ടുള്ള ഒരു നിലനിൽപ്പ് യാതൊരു പ്രപഞ്ചരൂപത്തിനും സാധ്യമേയല്ല. സങ്കീർണ്ണ കോശങ്ങളുടെ സംജ്ഞതയായ മനുഷ്യൻ മുതൽ ഏക കോശ ജീവിയായഅമീബ വരെയും അത്യത്ഭുതങ്ങളായ ബ്ലാക് ഹോളുകൾ മുതൽ അതി സൂക്ഷ്മങ്ങളായ അണു കണികകൾവരെയും ഈ അദ്വൈത സത്തയിൽ നില നിൽക്കുന്നു. ഒന്ന് കൂടി വിശദമാക്കിയാൽ ഒന്നാം ഭാവമായ ആത്മാവ്ഇല്ലാതെ രണ്ടാം ഭാവമായ ശരീരത്തിന് പ്രപഞ്ചത്തിൽ ഒരിടത്തും പ്രസക്തി തന്നെയും ഇല്ലാതാവുന്നു.
ഇതിൽ രണ്ടാം ഭാവമായ സ്ഥൂലത്ത നമുക്ക് നേരിട്ട് കാണാവുന്നതകയാൽ നമ്മുടെ ചിന്തകളും നിഗമനങ്ങളും ആഭാവത്തെ ചുറ്റിപ്പറ്റി രൂപപ്പെടുന്നു. എന്നാൽ സൂക്ഷ്മവും അദൃശ്യവുമായ ഒന്നാം ഭാവത്തിന്റെ സാന്നിദ്ധ്യമില്ലാതെസ്ഥൂലവും ദൃശ്യവുമായ രണ്ടാം ഭാവത്തിന് നിലവിലെ അവസ്ഥയിൽ ആയിരിക്കാൻ സാധിക്കുന്നില്ല എന്ന സത്യംസൗകര്യപൂർവം നമ്മൾ മറന്നു പോകുന്നു. ഉദാഹരണമായി നമ്മുടെ ശരീരത്തിൽ നിന്ന് നമ്മുടെബോധാവസ്ഥയെ ഒരു പ്രത്യേക യന്ത്രം ഉപയോഗിച്ച് വലിച്ചു മാറ്റുകയാണെങ്കിൽ നമ്മുടെ അവസ്ഥഎന്തായിരിക്കും എന്ന് ചിന്തിക്കുക. ഇതേ അവസ്ഥ തന്നെ ആയിരിക്കും ഇപ്പോൾ ഇപ്രകാരം ഘടിപ്പിക്കപ്പെട്ടിട്ടുള്ളദൃശ്യ പ്രപഞ്ചത്തിൽ നിന്ന് അതിന്റെ അദൃശ്യ ഭാവമായ ബോധാവസ്ഥ വലിച്ചു മാറ്റിയാലുള്ള അവസ്ഥയും.
മനുഷ്യ ബുദ്ധിയുടെ യാതൊരു അളവുകൾക്കും വഴങ്ങാത്ത അത്ര ചെറുതായ ‘ പ്ലാങ്ക് ഇപ്പോക് ‘ എന്ന് ശാസ്ത്രംഅടയാളപ്പെടുത്തുന്ന ഒരു സമയ പരിക്രമണത്തിൽ പ്രപഞ്ച ചരിത്രത്തിൽ മറ്റൊരിക്കലും ഉണ്ടാവാത്ത ഒരു താപനില ( ഒന്ന് എഴുതിയ ശേഷം മുപ്പത്തി രണ്ടു പൂജ്യം കൂടി ഇട്ടാൽ ഉണ്ടാവുന്ന തുകയുടെ അത്രയും ഡിഗ്രി ) അവിടെ ഉണ്ടാവുന്നു. ഈ താപ നിലയിൽ അതുവരെ ദ്രവ്യ ഭാവത്തിൽ പ്രപഞ്ചത്തെ കൂട്ടിപ്പിടിച്ചു വച്ചിരുന്നഗ്രാവിറ്റി ഉൾപ്പടെയുള്ള നാല് അടിസ്ഥാന ബലങ്ങൾക്ക് തങ്ങളുടെ പിടി വിടേണ്ടി വരുന്നു. മനുഷ്യ ചിന്തകൾക്ക്അടയാളപ്പെടുത്താനാവാത്തതും അളവുകൾക്ക് അതീതവുമായ വേഗതയിൽ പിന്നെയൊരു വികാസമാണ്. ഇതിനിടയിൽ സംഭവിച്ച ന്യൂക്ലിയർ ഫ്യൂഷ്നുകൾ, നെബുലാ ക്ലസ്റ്ററുകൾ, ബ്ലാക്‌ഹോളുകൾ, ഗാലക്സികൾ, സൂപ്പർനോവകൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, കുള്ളൻ ഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ, പൊടിപടലങ്ങൾ. ഇവകളുടെയെല്ലാം സമജ്ഞ സമ്മേളനമായ നമ്മൾ ! അതെ ! അത്യത്ഭുതകരമായി നാംഇപ്പോൾ ഇവിടെ എത്തിയിരിക്കുന്നു !
ഉള്ളതാണ് പ്രപഞ്ചം എന്ന് മൈത്രേയൻ പറയുമ്പോൾ ബിഗ്‌ബാംഗിനും മുൻപേ ഉള്ളതാണ് പ്രപഞ്ചം എന്നാണോഅദ്ദേഹം അർത്ഥമാക്കുന്നത് ? അങ്ങിനെയെങ്കിൽ ആ ഉള്ള പ്രപഞ്ചം എന്നത് അക്ഷരമാലയിലെ സി.യോബി.യോ ഒക്കെ മാത്രമേ ആകുന്നുള്ളുവല്ലോ സാർ ? സി. യ്ക്കും ബി. യ്ക്കും മുൻപുള്ള ഒരു എ. യുടെ പ്രസക്തിഅന്വേഷിക്കേണ്ടത് വിശേഷ ബുദ്ധിയുടെ ആധുനിക ജനാധിപത്യ ബോധം ഉണ്ടെന്നു അവകാശപ്പെടുന്നമൈത്രേയന്റെ കേവല ധാർമ്മികതയല്ലേ എന്നാണു എന്റെ എളിയ ചോദ്യം.?
കാണപ്പെടുന്നതോ കാണപ്പെടാത്തതോ, അറിയപ്പെടുന്നതോ അറിയപ്പെടാത്തതോ ആയ എന്തും ഉള്ളതാണ് എന്ന്പ്രസ്താവിക്കുമ്പോൾ അതിനും ഒരു തുടക്കം ഉണ്ടാവണമല്ലോ ? അഞ്ഞൂറ് കോടി കൊല്ലങ്ങൾക്കും മുൻപേഉണ്ടായിരുന്ന സൂര്യൻ മുപ്പത്തഞ്ചു ലക്ഷം വർഷങ്ങൾക്കും മുൻപേ മാത്രം ഉണ്ടായ മനുഷ്യന് ‘ ഉള്ളത് ‘ ആയിരുന്നു എന്ന് സമ്മതിക്കാം. ഞാൻ ജനിക്കുമ്പോൾ എന്റെ അപ്പൻ എനിക്ക് ഉള്ളതായിരുന്നു എന്നിരിക്കിലുംഎന്റെ അപ്പനും ഒരു തുടക്കമുണ്ടല്ലോ? ഇന്ന് ഉള്ളതായിരിക്കുന്ന ഞാനും മൈത്രേയനും ആറോ ഏഴോദശകങ്ങൾക്ക് മുൻപ് ഈ രൂപത്തിൽ ഇല്ലായിരുന്ന അവസ്ഥയിൽ നിന്ന് ഉണ്ടായി വരികയായിരുന്നുവല്ലോ ?
ഇങ്ങിനെ ചിന്തിക്കുമ്പോൾ ഇന്ന് ഉള്ളതായി അനുഭവപ്പെടുന്നത് ഒരിക്കൽ ഇല്ലാതിരുന്നത് ആയിരുന്നുവെന്നും, ബിഗ്‌ബാംഗിന്റെ കാര്യത്തിൽ അസഹ്യമായ ചൂടിൽ പ്രോട്ടോൺ വേർപിരിഞ്ഞ പ്രപഞ്ചം ആയതു പോലെ നമ്മുടെചിന്തകൾ എത്താത്ത ഇടങ്ങളിൽ പോലും ഒരു മൂലത്തിൽ നിന്ന് മാത്രമേ ഒരു രൂപം ഉണ്ടാവുകയുള്ളു എന്ന സത്യംമൈത്രേയനും അംഗീകരിക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.
പ്രപഞ്ചം ഉള്ളതാണ് എന്ന അദ്ദേഹത്തിന്റെ വാദം ബിഗ്‌ബാംഗ് വാദക്കാരെ പരോക്ഷമായി നിരാകരിക്കുവാനും, എന്നാൽ സ്ഥൂല പ്രപഞ്ചത്തിൽ നില നിൽക്കാനിടയുള്ള സജീവമായ ഒരു ചിന്താ ബോധത്തെ തള്ളിപ്പറയുവാനുംവേണ്ടി ആയിരിക്കണം എന്ന് കരുതുന്നു. കടൽത്തീരത്തെ മണൽത്തരികളിൽ ഒന്ന് എഴുന്നേറ്റു നിന്ന് ഈകടലിനെ എനിക്കറിയാം എന്ന് പറയുന്നതിന് മുൻപ് ‘ ഈ കടലിനെ പൂർണ്ണമായും എനിക്കറിയില്ല ‘ എന്ന്പറയുകയാണെങ്കിൽ അതായിരിക്കും സത്യത്തോട് കൂടുതൽ ചേർന്ന് നിൽക്കുന്ന പ്രസ്താവന എന്ന് എനിക്ക്തോന്നുന്നു. അമേരിക്കയിൽ എത്തിച്ചേർന്ന എക്കാലത്തെയും മികച്ച പ്രായോഗിക ചിന്തകനായ മൈത്രേയന്സ്വാഗതം ! അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാത്തിരിക്കുന്നു.