ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ നഴ്സുമാരുടെ
കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തർ, വെൽകിൻസ്
മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തിയ ഇ-മാലിന്യ ശേഖരണവും
ബോധവത്കരണ പരിപാടിയും വെൽകിൻസ് മെഡിക്കൽ സെന്ററിൽ വെച്ചുനടത്തപ്പെട്ടു. ഈ ദൗത്യത്തിൽ ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ, ഫൺ ഡേ ക്ലബ്, നടുമുറ്റം ഖത്തർ, റേഡിയോ സുനോ എന്നിവർ പങ്കാളികളായി.
ജനുവരി 2024 ഇൽ വെൽകിൻസ് മെഡിക്കൽ സെന്റർ തുടങ്ങിവെച്ച CSR
ക്യാമ്പയിൻ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം
കരസ്തമാക്കിയിട്ടുള്ളതാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ശേഖരിക്കപ്പെട്ട ഇ-മാലിന്യം രാവിലെ 9
മണിക്ക് നടന്ന ചടങ്ങിൽ വെച്ചു വെൽകിൻസ് മെഡിക്കൽ സെന്ററിനും അതുവഴി റീസൈക്ലിങ് നായ് സീഷോർ കമ്പനിക്കും കൈമാറി.
10 മണിയോടെ ആരംഭിച്ച അവബോധ സദസ്സിൽ ഫൺ ഡേ ക്ലബ് പ്രസിഡന്റ് മഞ്ജു അവതാരകയായി. പ്രോഗ്രാം കോർഡിനേറ്റർ കെൻസൻ സ്വാഗതം ആശംസിച്ചു. ഷിജു ആർ കാനായി പരിസ്ഥിതി ദിന വിഷയത്തെ അധികരിച്ചു ആമുഖ പ്രഭാഷണം നടത്തി. FINQ പ്രസിഡന്റ് ബിജോയ് ചാക്കോ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഔപചാരിക ഉത്ഘാടനം ഹമീദ കാദർ, പ്രിൻസിപ്പൽ, MES സ്കൂൾ നിർവഹിച്ചു. ഈ ഒരു ദൗത്യത്തിന്റെ പ്രാധാന്യവും അതേറ്റെടുത്ത് നടത്താൻ സംഘടനകൾ കാണിച്ച ഉത്തരവാദിത്തത്തെയും പരാമർശിച്ച ഉത്ഘാടക തുടർ പ്രവർത്തങ്ങളിൽ പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു. കെ വി ബോബൻ, ICBF ജനറൽ സെക്രെട്ടറി വിത്ത് വിതരണ കർമം ഔപചാരികമായി നിർവഹിക്കുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. തുടർന്ന് അന്ന സജിൻ, QIPA ജോ:സെക്രട്ടറി, സജ്‌ന സാക്കി, മുൻ പ്രസിഡന്റ് നടുമുറ്റം ഖത്തർ, ഷീജ എൽദോ, എക്സ്കോം മെമ്പർ, ഫൺ ഡേ ക്ലബ് അവരുടെ പ്രവർത്തനാനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ചു. റേഡിയോ സുനോ ഭാരവാഹികൾ, rj സന്ദീപ്എ ന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഡോ:റെജിൽ, വിഷ്ണു എന്നിവർ വെൽകിൻസ് ഹോസ്പിറ്റൽ സീഷോർ കമ്പനിയുമായി ചേർന്ന് നടത്തുന്ന ഇ- മാലിന്യങ്ങളുടെ ശാസ്ത്രീയമായ റീ സൈക്ലിങ് പ്രക്രിയയയെപറ്റി വിശദീകരിച്ചു.
പരിപാടിയിൽ സഹകരിച്ച വിവിധ സംഘടനകളെയും വെൽകിൻ മെഡിക്കൽ സെന്ററിനെയും FINQ ഉപഹാരം നൽകി ആദരിച്ചു. പി ൻ ബാബുരാജൻ ചടങ്ങിന് ആശംസകൾ നേർന്നു.FINQ ജനറൽ സെക്രട്ടറി നിഷ സലാം നന്ദി പറഞ്ഞു. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ തകിടം മറിക്കുന്ന, ജീവജാലങ്ങളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്ന വർധിച്ചുവരുന്ന ഇ-മാലിന്യങ്ങളുടെ ശേഖരണവും അവബോധ വത്കരണവും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ഓർമപ്പെടുത്തലോടെ, ഈ ദൗത്യം തുടരാം എന്ന
പ്രതീക്ഷയോടെ പരിപാടി ഔപചാരികമായി അവസാനിച്ചു.
വിവരങ്ങൾക്ക് : ജമേഷ് ജെയിംസ് 30224451
EVP-FINQ