Image

ഡൊണാൾഡ് ട്രമ്പിൻറെ രണ്ടാമൂഴത്തിനായി കേഴുന്നവരെ; ഇതിലെ! ഇതിലെ!! (ലേഖനം- ജോർജ് നെടുവേലിൽ)

Published on 06 October, 2024
ഡൊണാൾഡ് ട്രമ്പിൻറെ രണ്ടാമൂഴത്തിനായി കേഴുന്നവരെ; ഇതിലെ! ഇതിലെ!! (ലേഖനം- ജോർജ് നെടുവേലിൽ)

തെരഞ്ഞെടുപ്പുവേളയിൽ  മത്സരാർത്ഥികൾ പല അവകാശവാദങ്ങളും ഉന്നയിക്കാറുണ്ട്. അവയിൽ നിന്നും മണിയും മങ്കും  വേർതിരിക്കുക ദുഷ്ക്കരമാണ്. മാത്രമല്ല, പൊതുജനാഭിപ്രായം ധ്രൂവീകൃതമായിരിക്കുമ്പോൾ എതിരാളികളെ അവിശ്വസിക്കുക എന്നതാണ് രീതി. ആഴ്ചകളായി പത്രപംക്തികളിൽ ഇരുചേരികളെയും തുണക്കുന്നവർ  ന്യായവാദങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ നമുക്കാർക്കും ഇരു മത്സരാർത്ഥികളുമായി  പ്രവർത്തനപരിചയമോ വ്യക്തിപരമായി അടുത്ത  പരിചയമോ ഇല്ലതാനും!  ഈ സ്ഥിതിയിൽ കേട്ടുകേൾവികളും നമ്മുടെ മുൻവിധികളുമല്ലേ നമ്മെ നയിക്കുന്നത്? ഇത്തരുണത്തിൽ കരണീയമായിട്ടുള്ളത് മത്സരാർത്ഥികളുടെ കുടുംബാഗങ്ങളുടെയും, ചിരകാലസ്നേഹിതരുടെയും, സഹപ്രവർത്തകരുടെയും അഭിപ്രായത്തെ ആശ്രയിക്കുന്നതല്ലേ?

ട്രമ്പ് കുടുംബത്തിൽനിന്നും തുടങ്ങാം. ഡൊണാൾഡ് ട്രമ്പിന്റെ സഹോദരപുത്രിയായ മേരി  ട്രമ്പിന്റെ അഭിപ്രായത്തിൽ “ബഹുമാനം അർഹിക്കത്തക്കരീതിയിൽ പെരുമാറാൻ പഠിച്ചിട്ടില്ലാത്ത വ്യക്തിയാണ് ഡൊണാൾഡ്.” മരിയാൻ ട്രമ്പ് ബാരി, ഡൊണാൾഡ് ട്രമ്പിന്റെ മൂത്ത സഹോദരിയും ഫെഡറൽ ജഡ്ജിയുമായിരുന്നു. വളരെ വിഷമകരമായ പ്രശ്നനങ്ങളിലേക്ക്‌ സഹോദരൻ തന്നെ തള്ളിയിട്ടെന്ന് അവർ വേദനയോടെ പരിതപിക്കുന്നു. ഡൊണാൾഡ് ട്രമ്പിന്റെ സഹോദര പുത്രനാണ് ഫ്രെഡ് ട്രമ്പ് "എനിക്കിഷ്ടമുള്ളതു ഞാൻ ചെയ്യും;” ശരിയാണെങ്കിലും തെറ്റാണെങ്കിലും"-ഇതായിരുന്നു അദ്ദേഹത്തിൻറെ രീതിയെന്ന് ഫ്രെഡ് ട്രംപ് സാക്ഷിക്കുന്നു.

നാലു സംവത്സരക്കാലത്തെ വാഴ്ചക്കുശേഷം, കഴിഞ്ഞ മുപ്പതു വർഷക്കാലത്തിനിടയിൽ  രണ്ടാമതൊരൂഴം വഴങ്ങാതിരുന്ന രണ്ടു പ്രസിഡണ്ടുമാരിൽ ഒരാളാണ് ഡൊണാൾഡ് ട്രമ്പ് എന്നത് ഒരു പ്രതേകതയാണ്. ട്രമ്പിന്റെ വാഴ്ചക്കാലത്തു് അദ്ദേഹത്തോടൊന്നിച്ചുനിന്ന് സേവനം അനുഷ്ഠിച്ചിരുന്നവരും, അദ്ദേഹത്തിൻറെതന്നെ കക്ഷിയിൽ പെട്ടവരും ഇ പ്പോൾ വിമർശനവും എതിർപ്പുമായി മുന്നോട്ടുവരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തോളോടുതോൾ ചേർന്നുനിന്ന് പ്രവർത്തിച്ചു്, അദ്ദേഹത്തെ നന്നായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തവർ ഇന്നിതാ അദ്ദേഹത്തിൻറെ രണ്ടാമൂഴത്തിനെതിരെ അണിനിരന്നിരിക്കുന്നു! അദ്ദേഹത്തിൻറെ സ്വഭാവദൂഷ്യവും പെരുമാറ്റവൈകല്യവും മഹത്തായ അമേരിക്കൻ അധ്യക്ഷപദവിക്ക്‌ അദ്ദേഹത്തെ മുച്ചൂടും അനർഹനാക്കുന്നുവെന്ന് അവർ അടിവരയിട്ടു ആവർത്തിക്കുന്നു. മാത്രമല്ല, ഉറ്റസ്നേഹിതരും, ബിസ്സിനസ്സ് സഹകാരികളും, ലോകനായകന്മാരും, ഭരണതലങ്ങളിൽ അദ്ദേഹം നിയമിച്ചവരും എതിർ ശബ്ദവുമായി മുന്നോട്ടുവന്നിരിക്കുന്നു!  ട്രമ്പിന് രണ്ടാമതൊരു അവസ്സരം തരമാക്കിക്കൊടുക്കാൻ വെമ്പുന്നവർക്കു അദ്ദേഹത്തോട് അടുത്തുനിന്നു പ്രവർത്തിച്ചവരുടെ പ്രതികരണം പ്രയോജനപ്പെട്ടേക്കാം!

രണ്ടായിരത്തിപത്തൊൻപതു -ഇരുപതുകളിൽ, പ്രസിഡണ്ട് ട്രമ്പിന്റെ അറ്റോർണി ജനറൽ ആയിരുന്ന ബിൽ ബാർ പറയുന്നു: “സ്വന്തം താല്പര്യത്തിനുപരിയായി മറ്റൊന്നിനും സ്ഥാനം നൽകാൻ ട്രമ്പ് തയാറായിരുന്നില്ല.” റഷ്യയെയും ചൈനയെയും സംബന്ധിച്ച കാര്യങ്ങളിൽ ട്രമ്പിന്റെ ഉപദേഷ്ട്ടാവായിരുന്നു ഫിയോന ഹിൽ അഭിപ്രായപ്പെടുന്നു:"ട്രമ്പിനെ വശത്താക്കുന്നത് വളരെ എളുപ്പമായിരുന്നു. അദ്ദേഹത്തിൻറെ ഈഗോ വളരെ ലോലമായിരുന്നു. കുഞ്ഞു പുകഴ്ത്തലുകൾ അദ്ദേഹത്തെ വാനമേഘത്തിനുമുകളിൽ എത്തിക്കും. നിസ്സാരമായ വിർശനങ്ങൾപോലും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. പ്രസിഡണ്ട് എന്ന നിലയിൽ അത് ഒരു വലിയ പ്രശ്നമായിരുന്നു.” ഹോം ലാൻഡ് സെക്യൂരിറ്റിക്കാര്യങ്ങളിൽ ട്രമ്പിന്റെ ഉപദേഷ്ടാവായിരുന്നു തോമസ് പി ബെസേർട് നിരീക്ഷിക്കുന്നു : "ട്രമ്പിന്റെ ചിലപോളിസികൾ അമേരിക്കൻ ജനാധിപത്യ സമ്പ്രദായത്തിന്റെ അടിത്തറ ഇളക്കാൻ പോരുന്നതായിരുന്നു.” പ്രസിഡൻറ് ട്രമ്പിന്റെ മീഡിയ ഒപ്പറേഷൻസിന്റെ അസിസ്റ്റന്റ് സെക്രട്ടറിയും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെൻടിൻറെ പ്രസ് സെക്രട്ടറിയുമായിരുന്നു ഡേവിഡ് ലാപ്പ്മാൻ.

 ട്രമ്പിനെപ്പറ്റിയുള്ള അദ്ദേഹത്തിൻറെ പ്രസ്താവം ശ്രദ്ധിക്കുക: "ചൈനയാണ് അതിന് ഉത്തരവാദികൾ, ഡോക്ടർ ഫൗസിയാണ് തെറ്റുകാരൻ, ഒബാമ വരുത്തിവെച്ച പ്രശ്നമാണത്." ഇങ്ങനെ ഭരണത്തിന് ദോഷകരമായ എന്തെങ്കിലും വാർത്തകൾ ഉയർന്നുവന്നാൽ അത് മറ്റുള്ളവരുടെ തലയിൽ വെച്ച് നല്ലപിള്ള ചമയാൻ ട്രമ്പ് ഉത്സാഹിച്ചിരുന്നു. ഭരണത്തിനുമേൽ കുറ്റം ചാർത്തുന്നതൊന്നും അദ്ദേഹത്തിന് ദഹിക്കുമായിരുന്നില്ല. അമ്മാതിരി വിഷയങ്ങളിൽ നിന്നും ഒളിച്ചോടാൻ വ്യഗ്രതകാട്ടിയിരുന്നു. രണ്ടായിരത്തിപതിനേഴിലെ  ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ടുമെൻറ് സെക്രട്ടറിയും പിൽക്കാലത്തു് ചീഫ് ഓഫ് സ്റ്റാഫും ആയിരുന്നു ജോൺ കെല്ലി. ഏകാധിപതികളെയും കൊലപാതകികളായ സ്വേച്ഛാധിപതികളേയും  പ്രശംസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു ട്രമ്പിൻറ്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, അമേരിക്കൻ ജനാധിപത്യപ്രസ്ഥാനങ്ങളെയും, ഭരണഘടനയെയും നിയമവാഴ്ചയേയും അദ്ദേഹം പുച്ഛത്തോടെയാണ് വീക്ഷിച്ചിരുന്നത് എന്നകാര്യവും കെല്ലി എടുത്തു പറയുന്നു. മുൻകാല സെനറ്ററും ഇൻറ്റലിജൻസ്  ഡിറക്ടറുമായിരുന്നു ഡാൻ കോട്സിന്റെ നിരീക്ഷണത്തിൽ :"പറയുന്നത് കള്ളമാണെന്നുള്ള ബോധ്യം ട്രമ്പിനില്ല. വായിൽ വരുന്നത് വിളിച്ചുപറയുന്നു. കള്ളമേത് സത്യമേത് എന്ന് തിരിച്ചറിയാൻ ട്രമ്പ് മെനക്കെടാറില്ല." നാടൻ ഭാഷയിൽ പറഞ്ഞാൽ “വായിൽ വരുന്നത് കോതക്കു പാട്ട്." ട്രമ്പിൻറെ പ്രധാന നയതന്ത്രവിദഗ്ദ്ധനായിരുന്നു സ്റ്റീവ് ബാനൻ. "ഒരു കാര്യവും സീരിയസ്സായി എടുക്കുന്ന പ്രകൃതക്കാരനായിരുന്നില്ല." എന്നാണ് അദ്ദേഹം ട്രമ്പിനെ വിശേഷിപ്പിക്കുന്നത്. ട്രമ്പ് യൂണിവേഴ്‌സിറ്റി അടച്ചുപൂട്ടി. 

അറ്റ്ലാൻറ്റിക് സിറ്റിയിലെ കസിനോകൾ കടത്തിൽ മുങ്ങി. പല റിസോർട്ടുകളും നഷ്ടത്തിൽ കലാശിച്ചിരുന്നു. ഗത്യന്തരമില്ലാതെ ‘അപ്രൻറ്റിസുമായി’ ട്രമ്പ്  രംഗത്ത് വന്നു.   അതിന്റെ ആദ്യത്തെ ആറു എപ്പിസോഡുകളുടെ വിജയത്തിനായി അഹോരാത്രം പാടുപെട്ട വ്യക്തിയാണ്  ജോനാത്തൻ ബ്രോൻ. ട്രമ്പിന്റെ താളത്തിനൊത്തു തുള്ളിയില്ലെന്ന കാരണത്താൽ ഒരു ദിവസം പുകച്ചു പുറത്താക്കി. അപ്പറന്റ്റിസിലെ ഒരു മത്സരാർത്ഥി ആയിരുന്നു ഒമാറോസ. പ്രസിഡന്റ് ട്രമ്പ് അവരെ  വൈറ്റ് ഹൗസിൽ ഒരു സഹായിയായി നിയമിച്ചു. ട്രമ്പിനെ ജാതിവൈരി എന്ന് ആരോപിച്ചുകൊണ്ടാണ് ഒമാറോസ വൈറ്റഹൗസിനോട് യാത്ര പറഞ്ഞത്. റിപ്പബ്ളിക്കൻപാർട്ടിയിലെ നിരവധി ഉന്നതസ്ഥാനികൾ ട്രമ്പിനെതിരെ സ്വരമുയർത്തുന്നതും പതിവായിരിക്കുന്നു! രണ്ടായിരത്തിമൂന്നുമുതൽ സൗത്ത് കരോലിനായെ പ്രതിനിധീകരിക്കുന്ന സെനറ്ററായ ലിൻഡ്‌സേ ഗ്രാം, ട്രമ്പിനെ വർണ്ണവിവേചന വാദിയും, വിദേശികളോട് വിദ്വേഷം പുലർത്തുന്നവനും മത തീവ്രവാദിയുമായിട്ടാണ് കാണുന്നത്.  സൗത്ത് കരോലിന ഗവർണർ, ട്രമ്പിനെതിരെ പ്രൈമറിയിൽ മത്സരിച്ച മഹതി, യുനൈറ്റഡ്നേഷനിൽ  ട്രമ്പിന്റെ അംബാസഡർ എന്നീനിലകളിൽ ശോഭിച്ച വ്യക്തിയാണ് നിക്കി ഹേലി. അവർ ട്രമ്പിനെപ്പറ്റി പറഞ്ഞത് ഇങ്ങനെ : “എനിക്ക് ട്രമ്പിനെക്കുറിച്ചു തിളക്കമാർന്ന വാക്കുകൾ ഒന്നും പറയാനില്ല. എന്നെയും കുടുംബത്തേയും അധിക്ഷേപിച്ചത് മറന്നിട്ടില്ല! എന്നെ 'പക്ഷിബുദ്ധി' എന്ന് വിളിച്ചിട്ടൂ എന്റെ ഹോട്ടൽമുറിയുടെ പുറത്തു് കൂട്ടിലടച്ച പക്ഷിയെ വെച്ച മനുഷ്യനാണ് അദ്ദേഹം”.

 രണ്ടായിരത്തിപതിമൂന്നുമുതൽ ടെക്സസിൽനിന്നുമുള്ള സെനറ്റർ ആണ് റ്റെഡ് ക്രൂസ്. ട്രമ്പിനെ “പാത്തോളജിക്കൽ ലയർ” എന്നാണ് റ്റെഡ് ക്രൂസ് വിശേഷിപ്പിച്ചത്. “ട്രമ്പിൻറെ കാര്യത്തിൽ, കള്ളംപറയുക എന്നതു ചികിൽസിച്ചു ഭേദപ്പെടുത്താൻ സാധ്യമല്ലാത്തവിധത്തിലുള്ള ഒരു കഠിന രോഗമാണ്. പൊരുളും പൊളിയും തമ്മിൽ തിരിച്ചറിയാനുള്ള കഴിവും അദ്ദേഹത്തിനുനഷ്ടപ്പെട്ടിരിക്കുന്നു.” സെനറ്റ് നേതാവായിരുന്ന മിച്ച്‌ മക്കോണൽ ട്രമ്പിനെ വിമർശിച്ചത് ശ്രദ്ധിക്കുക: "ട്രമ്പിൽനിന്നും ഒന്നൊന്നായി ഉയർന്നുവരുന്ന ഉപജാപ മുറവിളികൾ ജനങ്ങളുടെ തീരുമാനത്തെ അട്ടിമറിക്കാനുള്ള കളിയാണ്. വേണ്ടിവന്നാൽ ഇറങ്ങിപോകുന്നവഴിക്ക് നമ്മുടെ മഹത്തായ സ്ഥാപനങ്ങളെ ചാമ്പലാക്കാനും മടിക്കുകയില്ല." ഫ്ലോറിഡയിൽ നിന്നുമുള്ള സെനറ്റർ ആയ മാർക്കോ റൂബിയോ ട്രമ്പിനെ ‘തട്ടിപ്പുവീരൻ’ എന്നാണ് വിശേഷിപ്പിച്ചത്.

 രണ്ടായിരത്തിഇരുപത്തിമൂന്നിൽ ഹൗസ് സ്പീക്കർ ആയിരുന്ന കെവിൻ മക്കാർത്തി, ജനുവരി ആറിനു നടന്ന കാപ്പിറ്റോൾ ആക്രമണത്തിൻറെ പൂർണ്ണ ഉത്തരവാദിത്തം ട്രമ്പിനാണെന്ന് പറയാൻ മടിച്ചില്ല. രണ്ടായിരത്തിപതിനഞ്ചു-പത്തൊൻപതു കാലഘട്ടത്തിൽ ഹൗസ് സ്‌പീക്കറായി വർത്തിച്ച ദേഹമാണ് പോൾ റയാൻ. അമേരിക്കൻ പ്രസിഡണ്ടിന് അത്യാവശ്യം വേണ്ട സ്വഭാവഗുണങ്ങൾ തൊട്ടുതെച്ചിട്ടില്ലാത്ത ഒരു വ്യക്തിയായിട്ടാണ് ട്രമ്പിനെ അദ്ദേഹം കാണുന്നത്. ഗവർണറും പ്രസിഡണ്ട് സ്ഥാനാർത്ഥിയുമായിരുന്ന മിറ്റ് റോമ്നി ട്രമ്പിനെ അടയാളപ്പെടുത്താൻ  കള്ളനാണയം  ചതിയൻ എന്നീ രണ്ടു വാക്കുകളാണ് തെരഞ്ഞെടുത്തത്. ട്രമ്പിന്റെ വാഗ്‌ദാനങ്ങൾ, ട്രംപ് യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രികളെക്കാൾ വിലകെട്ടതാണെന്നു പറയാനും റോമ്നി മറന്നില്ല. ട്രമ്പ് വളരെയധികം പുകഴ്ത്തുന്ന ഒരു ഏകാധിപതിയാണ് ഉത്തരകൊറിയൻ പ്രസിഡണ്ടായ കിങ്‌ജോങ്ങ്. കിങ്‌ജോങിന് ട്രമ്പിനെപ്പറ്റിയുള്ള അഭിപ്രായം അറിയുക : "പേടിച്ചരണ്ട പട്ടികളാണ് ഉച്ചത്തിൽ ഓലിയിടുന്നത്. ട്രമ്പ് ചെയ്യുന്നത് അതാണ്." ജർമ്മൻ ചാൻസലർ ആയിരുന്ന ആൻജലാ മെർക്കൽ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രമ്പ് തോൽവി സമ്മതിക്കാൻ വൈമുഖ്യം കാണിച്ചതിൽ കുറ്റപ്പെടുത്തുകയുണ്ടായി. യൂക്രൈൻ പ്രസിഡണ്ട് സെലൻസ്കിയെ അത്ഭുതപ്പെടുത്തുന്നത് ട്രമ്പ് പൂട്ടിനോടു കാണിക്കുന്ന പ്രത്യേക മമതയാണ്.

ട്രമ്പിന്റെ സംസ്ക്കാരരഹിതമായ സംസാരരീതിയും ഗോഷ്ടികളും, അടുക്കും ചിട്ടയുമില്ലാത്ത ഭാഷാപ്രയോഗവും വിദേശ രാഷ്ട്രത്തലവന്മാർക്കിടയിൽ അദ്ദേഹത്തെ അവഹേളനപാത്രമാക്കിയിരുന്നു.

മുകളിൽ നാം വായിച്ച പ്രസ്താവങ്ങളും നിരീക്ഷണങ്ങളും വിലയിരുത്തലുകളും വെറുതെ തള്ളിക്കളയാവുന്നതാണോ? നാം ഓരോരുത്തരുമാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്!

         ചിന്തിപ്പിൻ! സോദരീ, സോദരാ:

വൃദ്ധനും, ക്രുദ്ധനും, ബുദ്ധിക്ഷയം തനിക്കല്ലെന്നു

നിനച്ചു തട്ടിപ്പുവീരനായ് വിലസും കള്ളനാണയം ട്രമ്പിനെ,

നമ്പുവതു നന്നോ?ചിന്തിപ്പൂ! സോദരീ,സോദരാ!


2024 സെപ്റ്റംബർ 26 -ലെ ന്യൂയോർക്‌ ടൈംസ് എഡിറ്റോറിയലിനോട്‌ കടപ്പാട്.

Join WhatsApp News
A reader 2024-10-06 03:19:44
It’s a nicely written article with facts detailed in simple ways.
Translator 2024-10-06 03:34:27
So, what are you saying sir? Do you know how to analyze and come to your own conclusions? If you are unbiased, you should try to see both sides of the coin. Anyway, your translation ability is commendable for the people you support. Can you translate the term "get a life"
Factcheck 2024-10-06 03:43:22
Watch the "Meet the press" program. House Intelligence Chairman Adam Schiff, the famous "Whistleblower" will be on the program. He lied about the "whistleblowing". His office acknowledged it had been in contact with the whistleblower before the complaint over President Donald Trump’s conversation with the leader of Ukraine was filed.
ചാക്കോ പടുവേലിൽ 2024-10-06 04:54:37
ഈ ലേഖനം എഴുതിയ വ്യക്തിയുടെ വീട്ടിൽ അന്വേഷിച്ചാൽ പല പല അഭിപ്രായങ്ങൾ പറയും.അപ്പോൾ ഒരു രാജ്യം ഭരിച്ച വ്യക്തിയെക്കുറിച്ചു എന്തെല്ലാം അഭിപ്രായങ്ങൾ ആളുകൾ പറയും. അതുമാത്രം അടർത്തിയെടുത്തു ലേഖനമാക്കിയ താങ്കൾ എത്ര മികച്ച ഡെമോ ക്രാ റാറ്റ് ആണെന്നു മനസിലാകും. സത്യത്തിൽ രണ്ടു മത്സരാർത്ഥികളും അമേരിക്കയെ നയിക്കാൻ കഴിവുള്ളവർ അല്ല. പിന്നെ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ ട്രംപ് വരുന്നതാണ് അമേരിക്കയ്ക്കും ലോകത്തിനും നല്ലത്‌. ബൈഡൻ -കമല ടീം കയറിയപ്പോൾ മുതൽ വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുന്നു,അതിർത്തികൾ വഴി കൊള്ളക്കാർ നുഴഞ്ഞു കയറുന്നു, ഹിസ്ബുള്ളയും ഹമാസും അമേരിക്കൻ നഗരങ്ങളിൽ അഴിഞ്ഞാടുന്നു, മയക്കുമരുന്നിന് അടിമകളായി അമേരിക്കൻ യുവത്വം നശിക്കുന്നു, ലോകം മുഴുവൻ യുദ്ധ ഭീതിയിൽ, പാലങ്ങളുടെ അടിയിൽ ഭവനരഹിതരുടെ എണ്ണം കൂടുന്നു ഇതെല്ലാം കണ്ടിട്ടും കമല ചിരിക്കുന്നു.പിന്നെ ട്രംപ് തൻ്റെ പാർട്ടിയിൽ മത്സരിച്ചു കയറിവന്ന വ്യക്തിയാണ്. ബൈഡൻ കൊടുത്ത സമ്മാനം മാത്രമാണ് കമലയുടെ സ്ഥാനാർത്ഥിത്വം, അല്ലാതെ കഴിവ് തെളിയിച്ചു വന്ന വ്യക്തിയല്ല . ചിന്തിപ്പിൻ ചിന്തിപ്പിൻ സോദരീ സോദരാ, രാജ്യം കഠിനമാം പ്രശ്നങ്ങളിൽ വലയുമ്പോൾ, കൊള്ളക്കാർ രാജ്യത്തെ കൊള്ളയടിക്കുമ്പോൾ, ലോകം മുഴുവനും യുദ്ധങ്ങൾ പെരുകുമ്പോൾ, മയക്കുമരുന്നിനാൽ യുവത്വം തളരുമ്പോൾ, വൈറ്റ് ഹൗസിനുള്ളിൽ ചിരിച്ചോണ്ടിരിക്കുന്ന, കമല പ്രെസിഡന്റായാൽ കാര്യം പോക്കാ, ചിന്തിച്ചു ചിന്തിച്ചു വോട്ടുചെയ്യുക, സോദരീ സോദരരെ.
Sunil 2024-10-06 11:05:11
We need a true patriot to lead this great nation. Kamala is the only leader who led criminals to burn American flag and trample on our sacred flag. Now she wants to be our President. Trump is a great business success. Of course, several of his business failed. You have a right to fail in this country. More than 95 % of start up companies go belly up. Very few of them reach the IPO market. This is called entrepreneurship. America is made by entrepreneurs.
Reader 2024-10-06 12:11:51
You pointed out too many disqualifications that are making Trump not a suitable candidate for the Presidentship . Can you point out some of the things things qualifying Kamala as a good leader at the time of wars threatening the world?
A.P. Kattil 2024-10-07 01:55:12
2024 September 26 ലെ New York Times editorial നെ അടിസ്ഥാനമാക്കി Mr. നെടുവേലി എഴുതിയ ലേഖനം പലരുടേയും നെറ്റി ചുളിപ്പിച്ചു എന്നത് യാഥാർഥ്യമാണ്. എങ്കിലും ഈ ലേഘനത്തിൽ വിവരിക്കുന്ന കാര്യങ്ങൾ സത്യമല്ലാതാവുന്നില്ല. Trump നോടൊപ്പം ഭരണത്തിൽ ഭാഗഭാക്കായിരുന്നവരോ, അദ്ദേഹത്തിൻ്റെ അനുയായികൾ ആയിരുന്നവരോ Trump നെക്കുറിച്ച് മോശയായി പറഞ്ഞ വാചകങ്ങൾ New York Times ചുമ്മാതങ്ങു എഴുതിയതല്ല. കേട്ട കാര്യങ്ങൾ കൃത്യമായി എഴുതി അമേരിക്കൻ ജനതയെ ബോധ്യപ്പെടുത്തുകയാണ് അവർ ചെയ്തത്. ഇക്കാര്യത്തിൽ ടംബിൻ്റെ ആരാധകർക്ക് അസ്വസ്തത ഉണ്ടാകുക സ്വോഭാവികമാണ്. നാലുവർഷക്കാലം സ്വന്തം വൈസ് പ്രസിഡൻ്റ് ആയിന്ന Pence, സത്യത്തിനു വേണ്ടി തൻ്റെ ബോസിനെ തള്ളിക്കളഞ്ഞത് ആരും മറന്നിട്ടില്ല. Mr. നെടുവേലി നിങ്ങൾ എഴുതേണ്ടത് എഴുതി. കണ്ണുള്ളവർ വായിക്കട്ടെ, നിഷ്പക്ഷമായി വിധി എഴുതട്ടെ. അഭിനന്നങ്ങൾ.
V.George 2024-10-07 02:25:04
Sounds like another USA hater from Obama-Kamala team
A.P.Kattil 2024-10-07 03:28:21
If Americans elected Obama twice for 8years, there is no reason to refuse elect Harris. During the Obama administration terrorist leader Bin Laden was assassinated. Obama has great reputation as any other president, but some malayalee republicans never admit that.
A reader 2024-10-07 03:28:57
ട്രമ്പിനെതിരെ ഒന്നും എഴുതിയെക്കല്ലെ. അയ്യാളുടെ മല്ലു അണികൾ ഇളകും . അടുത്ത തെരഞ്ഞെടുപ്പ് തന്നെ വേണ്ട എന്നു പറഞ്ഞവർ എക് സ്ട്രിമിസ്റ്റുകളോടൊപ്പം കാപ്പിറ്റോലിനെ തകർക്കാനും തയ്യാറാകും. പിന്നെ അവിടത്തെ പോലീസുകാതെ കൊന്നെന്നു വരും. ട്രംപിന്റെ അണികളെ സൂക്ഷ്‌ക്കുക . അവർ തല ഉപയോഗിക്കാറില്ല.
J. Joseph 2024-10-07 12:11:02
Too much of rhetoric and too much of hate on this forum. We need to cool down. We need to think about our communities, the society and our country and NOT the party. Too much of hate. Please stop this extremist argument and counter argument. Thanks.
Hi Shame 2024-10-07 12:32:01
I have a question to author of this article that if there is any politicians are perfect please show to the world.All politicians are corrupt. That is how the political science teach.Creating lies and telling lies the politicians becomes a good politician and leader.There are so many politicians in the world and show me one of them if they are fare.no
Idiot’s list 2024-10-07 14:18:58
Everyone has a right to express their opinions. But before you open your mouth, you have an obligation to check the facts from a neutral position. NY Times has a reputation for writing against the Republicans. By reading and translating that into Malayalam will only show one side. But most Malayalees will immediately understand where this author is going. This type of journalism is not only dangerous but also it is bad propaganda. The author has thoroughly failed in that mission. But that is his choice. As I said before, everyone has a right for free speech. In this case the author showed how not smart he is. Well again, If the whole world is full of smart people, what is the fun? We should respect and allow free expression even for ignorant and lazy people. This person just made # 15 in the “Idiot’s list”
A . P VITTIL 2024-10-07 14:34:19
ട്രംപിനെ പേടിച്ചു കമലയെ പിന്താങ്ങുന്ന മലയാളി വിദഗ്ദന്മാർ അറിയുന്നില്ല ട്രംപിനെക്കാൾ ഭയാനകം ആണ് കമലയുടെ പോളിസികൾ എന്ന കാര്യം. ഗമലയ്ക്കു ഗമ കാണിക്കാൻ അല്ലാതെ ഭരിക്കാൻ അറിയില്ല. അടുത്ത നാലു വർഷം കമലയ്ക്കു ഭരണം കൊടുത്താൽ അമേരിക്കയിൽ നിന്നും ഓടാൻ മലയാളി വിദഗ്ദന്മാർ തയാറായിക്കോണം . ട്രംപ് അനധികൃത കുടിയേറ്റത്തെ എതിർക്കുമ്പോൾ, കമല അതിർത്തികൾ തുറന്നു കൊടുത്തു കൊടും കുറ്റവാളികളെ രാജ്യത്തേക്കു കയറ്റിവിട്ടു സാധാരണകരൻറെ ജീവിതത്തെ താറുമാറാക്കുന്നു. മലയാളം പത്രങ്ങൾ മാത്രം വായിക്കാതെ ഈ രാജ്യത്തെ വാർത്തകൾ കിട്ടുന്ന പത്രങ്ങൾ വായിച്ചാൽ മനസിലാകും ഇവിടെ ഇപ്പോൾ നടക്കുന്ന അക്രമങ്ങളെ പറ്റി.കമല ഭരിക്കാൻ തുടങ്ങിയാൽ നാളെ പത്തു കുറ്റവാളികൾ വീടു കൊള്ളയടിച്ചാൽ, കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയാൽ, നോക്കി നിൽക്കാൻ അല്ലാതെ ഒന്നിനും കഴിയാത്ത അവസ്ഥവരും. ട്രംപ് നൂറു ശതമാനം ശരിയായ ആളല്ല പക്ഷെ ഇപ്പോൾ അമേരിക്കയ്ക്കും, ലോകത്തിനും ഇപ്പോൾ അത്യാവശ്യം ട്രംപ് എന്ന കർക്കശ്യക്കാരനെ തന്നെ ആണ്. കമലയ്ക്കു വോട്ടു ചെയ്യുന്ന മലയാളികൾ (എലിയെ പേടിച്ചു ഇല്ലം ചുടുന്നതിനു തുല്യമായിരിക്കും) ചിന്തിക്കുക വോട്ടവകാശം ബുദ്ധിയോടെ ഉപയോഗിക്കുക. കമല എന്തോ സംഭവം ആണെന്നു ചിന്തിക്കുന്ന മലയാളികൾ മനസ്സിലാക്കുക ഓർമ്മകുറവുള്ള പാവം ബൈഡൻ കൊടുത്ത ഒരു ഉപഹാരം മാത്രമാണു ഈ സ്ഥാനാർത്ഥിത്വം.
GeoMAGA 2024-10-07 14:52:11
Kamala and Biden under the advice of Obama made people from other countries happier by destroying USA. Grocery price, broken border, inflation, crime , housing etc. sky high. Kamala didn’t do anything to make American life any better.
A reader 2024-10-07 15:12:31
Trump is not a patriot. If he was a patriot, respecting our democracy, he wouldn’t have sent his mob to Capitol Hill on Jan. 6. Instead, he as the U.S. president and his family were enjoying the destruction like a thriller movie. Shame on him and his supporting Mallus.
A.C.George 2024-10-07 17:27:36
ശ്രീ ജോർജ് നെടുവേലിൽ സാർ ഇവിടെ എഴുതിയിരിക്കുന്നത് വളരെയധികം ചിന്തനീയവും പഠനാർഹമായ വിലയിരുത്തലുകൾ ആണ്. പലപ്പോഴും അദ്ദേഹത്തിൻറെ ലേഖനങ്ങളും കണ്ടെത്തലുകളും, വളരെയധികം ജനങ്ങളെ ആകർഷിക്കാറുണ്ട്. ഇവിടെയും വളരെയധികം റിസർച്ച് നടത്തി എഴുതിയ ഈ ലേഖനം തീർച്ചയായിട്ടും ജനങ്ങളുടെ ചിന്തയ്ക്ക് വെടിമരുന്ന് ഇടുകയാണ് ചെയ്യുന്നത്. നെടുവേലി സാറിനും ഈ മലയാളിക്ക് ഒക്കെ അഭിനന്ദനങ്ങൾ
Idiot’s list 16 2024-10-07 17:57:06
“A reader” is getting closer to #16. You have brain sir. Use it. Don’t be lazy. What exactly did Mr. Trump say? I bet you can’t remember or pretend like you don’t remember. Also , What did Kamala Harris say during the riots and destructions of the summer of 2020? If you cannot answer any of these questions, you are qualified to be # 16 of the list. Congratulations!
p c george 2024-10-07 18:51:56
ട്രംപിനെതിരെ എഴുതുന്നവരുടെ ലേഖനം ശ്രീ എ സി ജോർജിൻ്റെ അഭിപ്രായത്തിൽ (ശ്രീ ജോർജ് നെടുവേലിൽ സാർ ഇവിടെ എഴുതിയിരിക്കുന്നത് വളരെയധികം ചിന്തനീയവും പഠനാർഹമായ വിലയിരുത്തലുകൾ ആണ്പലപ്പോഴും അദ്ദേഹത്തിൻറെ ലേഖനങ്ങളും കണ്ടെത്തലുകളും, വളരെയധികം ജനങ്ങളെ ആകർഷിക്കാറുണ്ട്. ഇവിടെയും വളരെയ ധികം റിസർച്ച് നടത്തി എഴുതിയ ഈ ലേഖനം തീർച്ചയായിട്ടും ജനങ്ങളുടെ ചിന്തയ്ക്ക് വെടിമരുന്ന് ഇടുകയാണ് ചെയ്യുന്നത്) ശരിയാ വെടിതന്നെയാണ് എഴുതിയിരിക്കുന്നത്. ഇങ്ങനെ വെടിയെഴുതാൻ വളരെയധികം റിസർച്ച് ആവശ്യമാണ്. ഈ വെടി കണ്ണുമടച്ചു വിഴുങ്ങുന്ന എ സി ജോർജിനു അഭിവാദ്യങ്ങൾ.
Vayanakkaran 2024-10-07 19:56:56
ലേഖകൻ വളരെ സമയം ചെലവഴിച്ചു ന്യൂയോർക്ക് ടൈംസ് വായിച്ചു പരിഭാഷപ്പെടുത്തി എഴുതിയ ലേഖനം നന്നായിരിക്കുന്നു. ഈ പറഞ്ഞതൊക്കെ സത്യങ്ങളായിരിക്കാം. ട്രംപിന് 99 ദോഷങ്ങൾ ഉണ്ടെന്നും സമ്മതിക്കുന്നു. പക്ഷെ ഒരു കാര്യം നല്ലതുണ്ട്. അതുകൂടി എഴുതാതിരുന്നതു കൊണ്ട് ലേഖനം പക്ഷപാതപരമായിപ്പോയി. ട്രംപ് പ്രസിഡന്റ ആയിരുന്ന നാല് വർഷം ലോകത്തിൽ ഒരു യുദ്ധം ഉണ്ടായിട്ടില്ല. തീവ്രവാദികൾ ആരും മാളത്തിന്‌ പുറത്തിറങ്ങിയിട്ടില്ല. ഒരിടത്തും തീവ്രവാദി ആക്രമണം ഉണ്ടായിട്ടില്ല. പുട്ടിനും കിം ചോങ്ങും സീ പെന്നും ഖുമേനീയും ഒരുത്തനും അനക്കമില്ലായിരുന്നു. ലോകത്തിൽ സമാധാനം നിലനിന്നിരുന്നു. സമാധാനമാണ് വലിയ കാര്യം. അതുണ്ടായാൽ മാത്രം മതി. ആ ഒറ്റ കാര്യം മതി ഞാൻ ട്രംപിന് വോട്ടു ചെയ്യാൻ. അതെന്താ ലേഖകൻ കാണാതെ പോയത്?
reader's friend 2024-10-08 02:39:55
സമാധാനപ്രിയനായ വായനക്കാരാ! പ്രിയപ്പെട്ട വായനക്കാരന് ട്രമ്പിന്റെ വളിച്ചതെറി കേൾക്കാൻ കൊതിയാവുന്നുവെന്നു തോന്നുന്നു. ഇന്നേവരെ യാതൊരു ദോഷവും തീണ്ടിയിട്ടില്ലാത്ത ട്രമ്പിന് 99 ദോഷങ്ങൾ ഉണ്ടെന്ന് വായനക്കാരൻ ചാടിക്കേറി സമ്മതിച്ചത് കടുത്ത കൈയ്യായിപ്പോയി! സമ്മതംരേഖപ്പടുത്തിയത് മലയാളത്തിലായതുകൊണ്ട് രക്ഷപെട്ടേക്കാം! പക്ഷേ, പറയാനാവില്ല! സർവ്വകാര്യ വല്ലഭനായ ട്രമ്പിന് മലയാളം തെരിഞ്ഞെന്നു വരം! ജാഗ്രതൈ! അല്ലെങ്കിൽ, മലയാളിയുടെ സ്വഭാവമേന്മമൂലം മറ്റൊരു വായനക്കാരൻ ട്രമ്പിനെ വിവരം ധരിപ്പിച്ചാൽ കാര്യം ഗുരുതരമായേക്കാം! താങ്കളുടെ അമ്മപെങ്ങൾമാർ മാത്രമല്ല, അമേരിക്കയിൽ കുടിയേറിയ സകല മലയാളികളുടെയും അമ്മപെങ്ങൾമാരും പുത്രികളത്രാദികളും ട്രമ്പിന്റെ നാറിയ തെറിയഭിഷേകത്തിൽ മുങേണ്ടിവരും! പിന്നെ, വൈറ്റ് ഹൗസിൽ കാലുകുത്തുന്ന നിമിഷം നമ്മുടെ ട്രമ്പ് രണ്ടുകാരങ്ങൾ വാഗ്‌ദാനം ചെയ്‌തിരുന്നു.:അണ്ഡകഹാസം അമ്പൂക്കാഹുക്കം വാർയ്യേയ് വിട്ടുപോങ്കോ" മന്ത്രവാക്യം ചൊല്ലി അഫ്‌ഗാൻ യുദ്ധത്തിന്ക്ഷണമാത്രയിൽ അറുതിവരുത്തുമെന്നായിരുന്നു ഒന്ന്. നാലുവർഷക്കാലത്തോളം, യുദ്ധം നിറുത്താതെ നിർത്തി ബൈഡനു കൈമാറിയിട്ടാണ് സമരവൈരിയായ ട്രമ്പ് പടിയിറങ്ങിയത്. മറ്റൊന്ന് ഓബാമാ കെയറിനെ കയറിൽ തൂക്കുമെന്നായിരുന്നു. ഒബാമാ കെയറിനെ തൂക്കാൻ പിടിക്കാനോടി മടുത്തു്, ഒടുവിൽ മയിരുപോയി തുലയട്ടെയെന്നു ശപിച്ചു! സമാധാനപ്രിയനായ വായനക്കാരാ! ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളാണ് അമേരിക്കയെ സാമ്പത്തികശക്തിയായി വളർത്തിയത്.ഇന്ന് ലോകത്തെവിടെയും ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്നത് അമേരിക്കയാണ്. അഫ് ഗാൻ യുദ്ധം ഉടനെ നിറുത്തുമെന്ന വീമ്പടിച്ച ട്രമ്പ്, അമേരിക്കൻ യുദ്ധോപകരണ നിർമ്മാതാക്കളുടെ മുൻപിൽ മുറ്റുമടക്കിയ കഥ മാറക്കാതിരിക്കുക!
Jose 2024-10-08 03:54:32
Since he became the 45th president, he has faced many challenges and insults from the Democrats. They tried everything to dethrone the presidency. He was more respected by the international community than his people in the USA. Let us look at how all this started. Trump inherited the presidency from Obama who had his ideas about America. Vice President Joe Biden also played along. Those were the eight years that Biden enjoyed more than anyone else. His power as Vice president benefitted him more. He was able to secure a high position for his son Hunter with Burisma. Hunter was not the best candidate for that position. He admitted that his position was because of the influence of his father. When the Ukraine prosecutor started investigating Hunter, Joe Biden was forced to take action. Ukraine was supposed to get one billion dollars from America. Mr. Biden used it as a bargaining point to help Hunter. His exact words were "You fire that SOB or you are not going to get one billion dollars and you have six hours" Ultimately, they fired the prosecutor. This is how you take care of your children! Do you see anything wrong with this scenario? As promised, let us get back to Mr. Trump. History shows that any person who holds a high position will face scrutiny from people who do not approve of them. Trump was not an exception. There was the sexual allegation, Hush money to a porn star, and the list goes on. Liz Cheney “the sour grape girl” will not miss any opportunity to speak against Trump. While all this was going on, America was feared by International leaders. ISIS was responsible for creating the problem worldwide. Many people were killed some even were beheaded in front of the camera to show propaganda. Trump's attention turned to the leaders of these terrorist organizations. Some of the leaders were killed by American intelligence. As a result, ISIS was history at the end of his presidency. No one was willing to start a war. pretty incredible right? Somehow, Democrats did not like Mr. Trump's direction. Impeachment after Impeachment followed. While all this was happening, America enjoyed low inflation and, a better economy. Ordinary people had ordinary life. Immigration was not an issue. With a futuristic vision of Mr. Trump, it became clear that a wall was necessary to curb illegal immigration. Despite challenges and opposition from the left, construction of the wall started. Through all this, again he had to face internal challenges. Criticisms, in its vulgar forms, came to Mr. Trump. Leaders in the democratic party could not stand Trump. They did everything in their power to dethrone him. Then the worst pandemic hit America as well as in many countries. Many people thought it was Trump's fault. With that and his term ending, America had to embrace a new leadership. For better or worse Mr. Biden took Kamala Harris as his vice President who later “stabbed him on the back”. He has no choice but to say “ That was my best decision”. If you disagree with any of my points, please do so with respect. Any other way will be dealt with appropriately. (Will continue in part 2)
SOMAN KUTTICHIRAYIL 2024-10-08 15:19:43
വായനക്കാരൻ ബുദ്ധിപരമായി എടുത്ത തീരുമാനം അഭിനന്ദനമർഹിക്കുന്നതാണ് ഇങ്ങനെ ചിന്തിച്ചു തീരുമാനമെടുക്കാൻ എല്ലാ മലയാളികൾക്കും കഴിയട്ടെ. പോരായ്മകൾ ഇല്ലാത്ത മനുഷ്യർ കുറവാണ്, പക്ഷെ ട്രംപ് മാത്രം നീചനും ബാക്കി എല്ലാവരും നീതിമാൻമാരും ആണെന്ന മലയാളിയുടെ കാഴ്ചപ്പാട് വളരെ പരിതാപകരമാണ്. എല്ലാവർക്കും അറിയാം ട്രംപിനു സംസാരിക്കാൻ അറിയില്ല എന്ന കാര്യം പക്ഷെ ഇപ്പോൾ അമേരിക്കയ്ക്കും ലോകത്തിനും ഈ മനുഷ്യനെ അത്യാവശ്യം ആണ്. ബൈഡൻ -കമലാ ഭരണം അമേരിക്കയെയും ലോകത്തെയും വല്ലാത്ത അവസ്ഥയിൽ എത്തിച്ചു, ബൈഡൻ അദ്ദേഹം ഓർമക്കുറവുള്ളതിനാൽ കുറ്റം പറയുന്നില്ല പക്ഷെ കമല എന്തു ചെയ്യുന്നു അതിർത്തികളിലൂടെ കൊള്ളക്കാർ ഉള്ളിൽ കയറുന്നു, ജിഹാദികൾ അഴിഞ്ഞാടുന്നു, മയക്കുമരുന്നിനടിമകളായി ആളുകൾ മാറുന്നു എന്നിട്ടും കമല ഇതൊന്നും അറിയാതെ ചിരിക്കുന്നു . കേരളത്തിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയതു നല്ല ജീവിതം സ്വപ്നം കണ്ടാണല്ലോ ആ സ്വപ്നം പൂവണിയണമെങ്കിൽ ട്രംപ് അധികാരത്തിൽ വരണം അല്ലായെങ്കിൽ ഇവിടെയും നിൽക്കാൻ പറ്റില്ല നാട്ടിലെ കാര്യം അറിയാമല്ലോ ബംഗാളികൾ കേരളം കീഴടക്കികഴിഞ്ഞു. അതുകൊണ്ടു മലയാളി മാമന്മാർ വായനക്കാരനെ പോലെ ചിന്തിച്ചു വോട്ടവകാശം ഉപയോഗിക്കുക അല്ലായെങ്കിൽ വരാനിരിക്കുന്നത് വലിയ ദുരന്തമായിരിക്കും.
ഒരു വായനക്കാരൻ 2024-10-08 19:06:30
കുറെ ട്രമ്പിയന്മാരും അവരുടെ അടിസ്ഥാനമില്ലാത്ത വാതങ്ങളും! രാജ്യത്തിന്റെ നന്മയെകാൾ ഇവന്മാര്ക്ക് പൂട്ടിനോടും നോർത്ത് കൊറിയന് എകാധിപതിയൊടും സമാനനയ, രാജ്യത്തിന്റെ ജനധിപത്യതിനെ തകര്ക്കാന് ശ്രമിക്കുന്ന ഫെലോണിനെ യാനിഷ്ട്ടം. നാലു വര്ഷം അമേരിക്ക ട്രംപിനെ സഹിചു. പിന്നെ ജനങ്ങൾ വോട്ടു ചെയ്തു പുറതാക്കി. പിന്നെയും അധികാരമൊഹവുമായി തിരിച്ചു പ്രെസിദെന്റിന്റെ കസെരയിലിരിക്കാന് മോഹം മനസാക്ഷിയില്ലാത extrimist മല്ലൂസും കുറെ കൂടെയുണ്ട്. അധികാരം കിട്ടാൻ വേണ്ടി എന്തു ചെയ്യാനും മടിക്കാത്ത നുണ മാത്രം പറയുന്ന ട്രംപിന്റെ പിന്നലെ നടക്കുന്ന മനസാക്ഷിയില്ലാതവര്.
VOTE TRUMP OUT 2024-10-08 19:06:58
Vice President Kamala Harris has reached a record-breaking lead over former President Donald Trump in a newly released poll. The poll, conducted by Morning Consult between October 4 and 6, shows that Harris leads Trump by 6 points, 51 percent to his 45 percent. The poll surveyed 11,353 likely U.S. voters, with a margin of error of +/-1 percentage point.
Reader 2024-10-08 22:48:32
Trump, the unAmerican- when Americans were dying from COVID, he sent Test kits to Putin secretly! Trum Mallus will find it a good thing!
Avira koshy 2024-10-09 01:18:01
Kamala Harris is failing. Democrats and Americans are failing her. It’s very obvious. Sorry about that… Atleast in swing stats it’s happening at a fast pace. Lies exhausted and failed.. Sit tight and pray… but a silent majority of democrats want her to be defeated anyways. We see many lost souls in TV faking as I vote for Trump last time, but not this time… that’s a joke feed brainless people.. False foliage to fool non voting democratic people … but we are determined…
JESTIN P K 2024-10-09 18:33:56
ബഹുമാനപ്പെട്ട ഒരു വായനക്കാരാ താങ്കൾ തല കൊണ്ടാണോ ചിന്തിക്കുന്നത് ട്രംപ് താങ്കളെ ഏതു രീതിയിലാ വിഷമിപ്പിക്കുന്നത്. ആദ്യമേ മനസിലാക്കുക കമലയെപോലോ,ബൈഡനെപോലൊ,ഹിലാരിയെപോലൊ, റ്റെഡ് ക്രൂസിനെപോലൊ, ട്രംപ് ഒരു രാഷ്ട്രീയക്കാരനല്ല വെറും ഒരു പച്ചയായ മനുഷ്യൻ രാഷ്ട്രീയ കളികൾ കളിക്കാൻ അറിയാമായിരുനെങ്കിൽ ട്രംപിനു എതിരാളികൾ കാണുമായിരുന്നില്ല. എല്ലാ വിഷയങ്ങളിലും നേരിട്ടു പോരാടുന്ന മനുഷ്യൻ, തനിയെ പോരാടി വന്നവൻ, ഡെമോക്രറ്റുകാർ മാത്രമല്ല റിപ്പബ്ലിക്കൻസും ട്രംപിന് എതിരാളികൾ ആണെന്നു താങ്കൾക്കറിയാമോ. അതുകൊണ്ടാണ് ഈ മനുഷ്യനെ മാത്രം ജീവിക്കാൻ താങ്കളെപോലുള്ളവർ അനുവദിക്കാത്തത്. ഇലക്ഷൻ അടുക്കുമ്പോൾ റഷ്യ പുട്ടിൻ എന്നു നിലവിളിക്കുക, കോവിഡ് കൊണ്ടുവന്നത് ട്രംപ് ആണെന്നു പറയുക തുടങ്ങിയ കലാപരിപാടികൾ തുടങ്ങിയിട്ട് കുറെകാലമായില്ലേ. നേരത്തെ കോടികൾ മുടക്കി അനേഷിച്ചതു മറന്നുപോയോ, ഒന്നും കണ്ടെത്താൻ പറ്റാതെ അവസാനിപ്പിച്ചതു മറന്നുപോയോ. ഇനിയും താങ്കളെപോലുള്ളവർ നുണകളുമായി പറന്നുവരും, എന്നിട്ടു ട്രംപിനെ നുണയനായി ചിത്രീകരിക്കും. ഇപ്പോൾ ഇവിടുത്തെ വിഷയം ഒരു ശക്തനായ ഭരണാധികാരി അമേരിക്കയ്‌ക്കും ലോകത്തിനും അത്യാവശ്യമായിരുന്നു, അതിനു ട്രംപിനു മാത്രമേ ഇപ്പോൾ കഴിവുള്ളു എന്ന കാര്യം മറക്കാതിരിക്കുക. കമലയെ തിരഞ്ഞെടുത്താൽ അമേരിക്കയും ലോകവും കൂടുതൽ പ്രശ്നങ്ങളിലേക്കു വീണുപോകും, അമേരിക്കയിൽ വന്ന നമുക്ക് മാത്രം ജീവിച്ചാൽ പോരല്ലോ, മിഡിൽഈസ്റ്റ് യുദ്ധക്കെടുതിയാൽ വലയുന്നു, അമേരിക്കയിൽ നടക്കുന്ന അക്രമങ്ങൾ താങ്കൾ അറിയുന്നുണ്ടോ ഈ വിഷയങ്ങളെ പരിഹരിക്കാൻ കമല എന്തു ചെയ്തു. അതുപോലെ കമലയെ അമേരിക്കൻ ജനത തെരെഞ്ഞെടുത്തതല്ല, ബൈഡൻ കൊടുത്ത ഒരു സമ്മാനം മാത്രം, അതുകൊണ്ട് കാര്യങ്ങൾ മനസിലാക്കൂ, തലകൊണ്ടു ചിന്തിക്കൂ, ഇപ്പോഴും പറയുന്നു ട്രംപ് പൂർണ്ണനല്ല പക്ഷെ ഈ മനുഷ്യനെ ഇപ്പോൾ അമേരിക്കയ്ക്കും ലോകത്തിനും ഏറ്റവും അത്യാവശ്യമായിരിക്കുന്നു.പിന്നെ കമല അമ്മായി ആണെന്നും പറഞ്ഞങ്ങോട്ടു ചെന്നാൽ കണ്ടഭാവം പോലും കാണിക്കത്തില്ല. ആരു വന്നാലും നമ്മൾ കഷ്ടപ്പെട്ടു ജീവിക്കുന്നവരാ, എല്ലാ ജീവിത സൗകര്യങ്ങളും തന്ന അമേരിക്ക നാശത്തിലേക്കു പോകാൻ ഒരു കുടിയേറ്റക്കാരൻ എന്ന നിലയിൽ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ചിന്തിച്ചു വോട്ടു ചെയ്യുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക