Image

ബൈബിള്‍ പഠന ക്ലാസുകള്‍ നവീന മാതൃകയിലും രീതിയിലും

എ.സി.ജോര്‍ജ് Published on 16 September, 2025
ബൈബിള്‍ പഠന ക്ലാസുകള്‍ നവീന മാതൃകയിലും രീതിയിലും

ഹ്യൂസ്റ്റന്‍:പ്രസിദ്ധ ബൈബിള്‍ തത്വ ശാസ്ത്ര ചിന്തകനും, ഗ്രന്ഥകര്‍ത്താവുമായ ഡോക്ടര്‍  നൈനാന്‍ മാത്തുള്ളയുടെ നേതൃത്വത്തില്‍ നവീനവും ശാസ്ത്രീയവുമായ രീതിയില്‍ ബൈബിള്‍ പഠന ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു. സെപ്റ്റംബര്‍ 7നു, ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍  സ്റ്റാഫ്ഫോര്‍ഡിലുള്ള അപ്നാ ബസാര്‍ ഓഡിറ്റോറിയത്തില്‍ അനേക പ്രമുഖരുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ വച്ച് നൂതന ബൈബിള്‍ പഠന പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ടുള്ള ബൈബിള്‍  പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി.

റവ.ഫാദര്‍ എബ്രഹാം തോട്ടത്തില്‍ അധ്യക്ഷത വഹിച്ച യോഗം ബിഷപ്പ് ഡെയില്‍ ക്ലെയിം ഉദ്ഘാടനം ചെയ്തു. ജോണ്‍ ലാലിന്റെ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് ശേഷം സന്നിഹിതരായ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു കൊണ്ട് എന്‍. എഫ്. എല്‍. ജോണ്‍സണ്‍ പ്രസംഗിച്ചു. തുടര്‍ന്ന് സാബു ജയിംസ് ഭക്തി  നിര്‍ഭരമായ ഒരു സ്വാഗത ഗാനവും  ആലപിച്ചു.

യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മുഖ്യ അധ്യാപകനായ ഡോക്ടര്‍ നൈനാന്‍  മാത്തുള്ള,  ഗ്രെയ്റ്റര്‍ ഹൂസ്റ്റണിലെ സ്റ്റാഫ്ഫോര്‍ഡില്‍ ക്രമീകരിച്ചിരിക്കുന്ന നൂതന ബൈബിള്‍ പഠന പദ്ധതികളെ പറ്റി സമഗ്രമായി വിവരിച്ചു. വളരെ വിദഗ്ധരായ അധ്യാപകരാണ് ഈ ബൈബിള്‍ ക്ലാസുകളെ നയിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, വെവ്വേറെ ക്ലാസുകള്‍ ഉണ്ട്. വളരെ അധികം, ആരോഗ്യപരമായ, ചര്‍ച്ചകളുടെയും, പഠനങ്ങളുടെയും, ചോദ്യ ഉത്തരങ്ങളുടെയും വെളിച്ചത്തില്‍ ആയിരിക്കും ക്ലാസുകള്‍ മുന്നേറുക. ബൈബിളിലെ പഴയ നിയമങ്ങളെയും പുതിയ നിയമങ്ങളെയും ആധാരമാക്കി ആഴങ്ങളിലുള്ള ഒരു സമഗ്ര പാഠ്യപദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

മിസോറി സിറ്റി മേയര്‍ റോബിന്‍ ഏലക്കാട്ട്, സ്റ്റാഫ്ഫോര്‍ഡ് മേയര്‍ കെന്‍ മാത്യു, ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, തോമസ് ചെറുകര, പൊന്നു പിള്ള, എ.സി.ജോര്‍ജ്, ഡോക്ടര്‍ മാത്യു വൈരമണ്‍, എസ്. കെ. ചെറിയാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മേയര്‍ റോബിന്‍ ഏലക്കാട്ട്, ഈ നൂതന ബൈബിള്‍ വ്യാഖ്യാന പഠന സംരംഭത്തിന് സകല പിന്തുണയും അറിയിച്ചുകൊണ്ടുള്ള ഒരു പ്രശംസ സര്‍ട്ടിഫിക്കറ്റും ഡോക്ടര്‍ നൈനാന്‍ മാത്തുള്ളക്കു നല്‍കി.

ലോകരാജ്യങ്ങളിലെ പല നിയമവ്യവസ്ഥക്കു കാരണമായ ബൈബിള്‍ ഗ്രന്ഥം.
പല ജനാധിപത്യരാജ്യങ്ങളുടെയും കോടതികളില്‍ സൂക്ഷിക്കപെടുന്ന ഏകഗ്രന്ഥം.
ഏറ്റവുംകൂടുതല്‍ ആധികാരികത കല്‍പ്ച്ചിട്ടുള്ള ചരിത്ര ഗ്രന്ഥം (മൂലഗ്രന്ഥവും) തമ്മില്‍ ഏറ്റവും കുറഞ്ഞ കാലാവധിയുള്ള പഴക്കമുള്ള ഗ്രന്ഥം)ഏറ്റവുംകൂടുതല്‍ വെല്ലുവിളികള്‍ നേരിട്ട, നേരിടുന്ന ഗ്രന്ഥം,  ഇന്നും മനുക്ഷ്യനെ രൂപാന്തരപ്പെടുത്തുന്ന ഗ്രന്ഥം. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട, വായിക്കപ്പെടുന്ന പുസ്തകവും ബൈബിള്‍ തന്നെ. ബൈബിള്‍ വെറുതെ വായിച്ചു പോകേണ്ട ഒരു പുസ്തകം അല്ല. ബൈബിള്‍ ആഴത്തില്‍ പഠിക്കുകയും, അത് ഡൈജസ്റ്റ് ചെയ്യപ്പെടുകയും, നമ്മുടെ മനസ്സാക്ഷിയിലും ജീവിതത്തിലും സമഗ്രമായി അലിഞ്ഞുചേരേണ്ടതുമായ യാഥാര്‍ത്ഥ്യങ്ങളാണ് അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നു  പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.

മിസ് ഹെസിബാ ജോണ്‍സന്‍, ആന്‍ഡ്രൂസ് ജേക്കബ് തുടങ്ങിയവര്‍ പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ആലപിച്ചു. കുമാരി നെസ്റ്റാ ചാക്കോ  ക്രിസ്ത്യന്‍ ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചു. പാസ്റ്റര്‍ ബിനോയ് ബെനഡിക്ഷന്‍ പ്രാര്‍ത്ഥന നടത്തിയതിനു ശേഷം യോഗത്തില്‍ സന്നിഹിതരായ ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് പാസ്റ്റര്‍ മാത്യു ജോര്‍ജ് നടത്തിയ പ്രസംഗത്തോടെ യോഗനടപടികള്‍ക്ക് പര്യവസാനമായി.

പരിപാടികളുടെ യൂട്യൂബ് (Youtube Link)  ലിങ്ക് താഴെ കൊടുക്കുന്നു.
https://www.youtube.com/watch?v=KLWnujdpO2w&t=948s

 

ബൈബിള്‍ പഠന ക്ലാസുകള്‍ നവീന മാതൃകയിലും രീതിയിലുംബൈബിള്‍ പഠന ക്ലാസുകള്‍ നവീന മാതൃകയിലും രീതിയിലുംബൈബിള്‍ പഠന ക്ലാസുകള്‍ നവീന മാതൃകയിലും രീതിയിലും
Join WhatsApp News
P.K.Alexander 2025-09-16 20:09:35
ഈ പറയുന്ന ബൈബിൾ പഠനം, ഒരു നവീനവും നൂതനവുമായി ശൈലിയിൽ ആണെന്ന് പറയുന്നു. അങ്ങനെയെങ്കിൽ നന്നായിരിക്കും. പക്ഷേ ഇവിടെ, ഉദ്ഘാടനസമ്മേളനത്തിൽ, കണ്ട വീഡിയോയും, അധ്യക്ഷൻ ആയിട്ട് മറ്റും കുത്തിയിരിക്കുന്ന ആളുടെ പ്രകടനം ഒക്കെ കണ്ടപ്പോൾ ഒരുതരം പഴയ രീതിയിൽ വളിപ്പുമായി തോന്നി. പിന്നെ തുടക്കത്തിൽ, ആരൊക്കെ വന്ന്, നീണ്ട നീണ്ട, അലറി കൊണ്ടുള്ള പ്രാർത്ഥനയും, കൊട്ടി കൂവി നീണ്ട ഗാനങ്ങളും വളരെ അരോചകവും ബോറിങ്ങും ആണ് കേട്ടോ. അതിലൊന്നും ഒരു നൂതനവും കണ്ടില്ല. വീഡിയോയിൽ കണ്ടതനുസരിച്ച് ഡാൻസ് നന്നായിരുന്നു. പക്ഷേ ഇത്തരം പരിപാടികളിൽ ഈ ഡാൻസും മറ്റും വയ്ക്കാതിരിക്കുന്നത് അല്ലെങ്കിൽ ഒഴിവാക്കുന്നതായിരിക്കും നല്ലത്. പിന്നെ ഈ Hustan പ്രദേശത്ത് ഒത്തിരി ഒത്തിരി മലയാളി mayors, elected political officers ഒക്കെ ഉണ്ടല്ലോ. അവരൊക്കെ നല്ല മനുഷ്യരാണ്. . പക്ഷേ ഇവരൊക്കെ എന്തിനാണ്, എല്ലാ മലയാളി വേദികളിലും, വന്നു മനുഷ്യനെ ബോറടിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നത്?. ഇവർക്ക് മറ്റ് തൊഴിലുകൾ ഒന്നും ഇല്ലേ? സത്യത്തിൽ എല്ലായിടത്തും ഓടി നടക്കുന്നത് ഇവർക്കും ബുദ്ധിമുട്ടല്ലേ?. ഓണം ആയാലും പള്ളി ആയാലും വള്ളംകളി ആയാലും ഇവരെ ആണ് മുഖ്യ അതിഥികൾ?. ഇന്ത്യൻ അല്ലെങ്കിൽ കേരള രാഷ്ട്രീയം, കേരള പള്ളി പരിപാടികൾ മാത്രം ഇവിടെ ദയവായി കൂടുതലായി കൊണ്ടുവരുന്നത് നല്ലതല്ല. ബൈബിൾ നല്ല പുസ്തകമാണ് എല്ലാവരും പഠിക്കേണ്ടതാണ്. അതും പ്രത്യേകമായ ഒരു നൂതന, രീതിയിൽ, വ്യാഖ്യാനിച്ചു പഠിപ്പിക്കുന്നത് വളരെയധികം നല്ലതാണ്. അതിനാൽ മാതുള്ള സാറിനെയും, അതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. പിന്നൊരു കാര്യം, നാട്ടിലെ നോർത്തിന്ത്യയിലും, മണിപ്പൂരിലും മറ്റും, ബൈബിൾ പ്രസംഗകരെയും, ക്രിസ്ത്യൻ പ്രവർത്തകരെയും ഓടിച്ചിട്ട് തല്ലുന്നതിൽ ഒരു പ്രതിഷേധവും നിങ്ങൾക്ക് രേഖപ്പെടുത്താമായിരുന്നു.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-17 02:43:19
അതെങ്ങനാ, ബൈബിൾ പഠിപ്പിക്കേണ്ടിയ ആവശ്യം വരുന്നത്? 🤔🫣. ദൈവം എഴുതിയ, പ്രേരിപ്പിച്ചു എഴുതിപ്പിച്ച പുസ്തകം എല്ലാവർക്കും മനസ്സിലാകു മല്ലോ മനസ്സിലാക്കാമല്ലോ, പിന്നെന്തിനാ ഒരാൾ പഠിപ്പിക്കേണ്ടി വരുന്നത്? കൂട്ടിച്ചേർക്കാനോ മെച്ചപ്പെടുത്താനോ പാടില്ല. ഒരു വള്ളി, പുള്ളി, കുത്ത്, കോമ ഇതൊന്നും മാറ്റാനോ add ചെയ്യാനോ പാടില്ല. ആ ചെയ്യുന്നവൻ നശിച്ചു പോകും, ശപിക്കപ്പെട്ടവൻ എന്ന് തിരു എ ഴു ത്തു കളിൽ എഴുതപ്പെട്ടിരിക്കുന്നു. അപ്പോൾ പിന്നെങ്ങനെ നവീനവും നൂതനവും ആയി പഠന ക്ലാസ്സ്‌ നടത്തുന്നത്? ആ പഠിപ്പിക്കുന്നവനും കേൾക്കുന്നവരും ഒരു പോലെ ശപിക്കപ്പെടും. ബൈബിളിന് വ്യാഖ്യാനം വരുമ്പോൾ തന്നേ പോയില്ലേ അതിന്റെ മഹത്വം. അഥവാ ആർക്കെങ്കിലും ബൈബിളിലെ ഏതെങ്കിലും വാക്യം മനസ്സിലായില്ലെങ്കിൽ അത് അവിടത്തെ ഇഷ്ടമല്ലേ. അതിനു പ്രാർത്ഥിച്ചാൽ മതി, താനേ വെളിവായി വരും. ബൈബിൾ എങ്ങനെ ശാസ്ത്രീയമായി പഠിപ്പിക്കും.? ബൈബിൾ എങ്ങനെ ശാസ്ത്രമാകും? ശാസ്ത്രം ബൈബിളിന് നേർവിപരീതം ആകുന്നു. ശാസ്ത്രം എന്ന് പറയുന്നത് ദൈവത്തിന്റെ തീരുമാനങ്ങളെ റദ്ദു ചെയ്യുന്ന വകുപ്പ് ആകുന്നു. ദൈവം ഒന്ന് കൽപ്പിക്കുന്നു, ശാസ്ത്രം അതിനെ ക്യാൻസൽ ചെയ്യുന്നു. ഏതായാലും ശ്രീ. മാത്തുള്ളയെ ദൈവം skech ചെയ്തു കഴിഞ്ഞു. ദൈവത്തിന് ഇഷ്ടമില്ലാത്ത പ്രവർത്തി ആണു താങ്കൾ ചെയ്തത്. ഏഴു തലമുറ ദൈവം സന്ദർശിക്കും. ജാഗ്രതൈ... 😡👹 Rejice John malayaly3@gmaik.com 516-514-5767
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-17 05:29:00
അതങ്ങെനെ bookish ആകും. അപ്പോസ്തലനായ പൗലോസ് മറ്റുള്ള സഭകളിലുള്ളവർക്കും, അന്യ ദേശത്തുള്ളവർക്കും കർശന നിർദ്ദേശങ്ങൾ അടങ്ങിയ എഴുത്തുകൾ വായിച്ചാൽ മനസ്സിലാകും ഒരു കാരണവശാലും വിജാതീയരുമായോ, വിഗ്രഹാരാധകരുമായോ പിണ, സംസർഗ്ഗം, കൂടിച്ചേരൽ ഒന്നുമേ പാടില്ലെന്ന്. പാട്ട്, തുള്ളൽ, വെറിക്കൂത്ത്, ചൂതാട്ടം ഇതൊന്നും കർത്താവിന്റെ മക്കൾക്ക്‌ പാടില്ല എന്ന് വ്യക്തമായി ന്യൂ സുവിശേഷങ്ങളിലും, പഴഞ്ചൻ നിയമത്തിലും എണ്ണി എണ്ണി പറഞ്ഞു വച്ചിട്ടുണ്ട്. വേദ ഭാഗങ്ങൾ കൃത്യമായി പറഞ്ഞു തരാം സംശയം ആർക്കെങ്കിലും ഉണ്ടെങ്കിൽ. വിഗ്രഹത്തെ ആരാധിക്കുന്നവരെ, വിജാതീയരെ എങ്ങനെ handle ചെയ്യണമെന്ന് അക്കമിട്ടു വിശുദ്ധ ബാല മംഗളത്തിൽ explain ചെയ്തു രേഖപ്പെടുത്തിയിട്ടുണ്ട്.. എന്നെന്നേക്കുമുള്ള മനുഷ്യ രാശിയുടെ ഒരു Manual ആണ് വി. ബൈബിൾ.( ബാല മംഗളം) അങ്ങനെ വരുമ്പോൾ ഈ മുകളിൽ പറഞ്ഞ കൂട്ടായ്മ അതിലെ എല്ലാ വകുപ്പുകളേയും breach ചെയ്യുന്നുണ്ട്. അതിനു തക്കതായ ശിക്ഷ അവിടൂന്നു, മോളിൽ നിന്ന് അപ്പച്ചൻ കൽപ്പിച്ചു തന്നോളും. എല്ലാർക്കും സൊഖമാകും. ചുമത്തപ്പെടാവുന്ന charges - : 1) വ്യാഖ്യാനം, 2) കൂത്തു, തുള്ളൽ, 3) വിജാതീയരുമായി ഇട കലരൽ 4) ബാലിന്റെ വിഗ്രഹങ്ങളെ യേശുവിനു സമാനമാക്കി... അങ്ങനെ ഇനിയും ഉണ്ട്. ഇപ്പോൾ തല്ക്കാലം FIR തയ്യാറാക്കിയത് ഈ 4 വകുപ്പുകൾ ചേർത്താണ്. ബാക്കി പിന്നെ.... Rejice John 516-514-5767 malayaly3@gmail.com
Mathews Karottupara 2025-09-17 07:02:28
ബൈബിൾ പഠിക്കണം പഠിച്ചു കൊണ്ടേയിരിക്കണം. മാതുള്ള സാർ മെയിൻ ലേഖനങ്ങൾ അധികമൊന്നും എഴുതാറില്ലെങ്കിലും, ഇവിടെ ഈ മലയാളി പ്രതികരണ കോണത്തിൽ വളരെ ശക്തമായി പ്രതികരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. ഞാൻ മനസ്സിലാക്കിയിടത്തോളം ഇദ്ദേഹം ഒരു ബൈബിൾ ബിരുദാനന്തര ബിരുദധാരിയാണ്. തീർച്ചയായിട്ടും ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ, വളരെ സയൻറിഫിക് ആയിട്ടും, ശാസ്ത്രീയമായിട്ടും ഒരു പൊതു, പുതിയ രീതിയിൽ ബൈബിൾ പഠിപ്പിക്കലും മറ്റ് നടക്കുമായിരിക്കും. റെജി നെടുങ്ങാടപ്പള്ളി സാർ അദ്ദേഹത്തിൻറെ ക്ലാസ് ഒന്ന് അറ്റൻഡ് ചെയ്തു നോക്ക്. എന്നിട്ട് പറ. ഈ വാർത്തയുടെ അടിയിൽ ചേർത്തിരിക്കുന്ന വീഡിയോ കണ്ടപ്പോൾ, എനിക്ക് അല്പം നിരാശയും, അതുപോലെ ഉദ്ഘാടനവും ഒന്നും ശരിയായി തോന്നിയില്ല. കാരണം, അതിൻറെ അധ്യക്ഷനും, എംസി, തുടങ്ങിയവർ ഏതാണ്ടൊക്കെ പറയുന്നതും കാര്യം അറിയാതെ ആട്ടം കാണുന്നവരും ആയി തോന്നി. പിന്നെ അത് കാണുമ്പോൾ, അതിലെ ദീർഘ പ്രാർത്ഥനകളും, കൊട്ടി അലറിയുള്ള പാടലുകളും, ഒന്നും ശരിയായി തോന്നിയില്ല. അതിൽ ഒരു കുട്ടി ഡാൻസ് ചെയ്യുന്നുണ്ടല്ലോ. ഡാൻസ് ഒക്കെ നന്നായി. പക്ഷേ അതൊക്കെ ഇത്തരം വേദികളിൽ അവതരിപ്പിക്കാൻ പാടില്ലായിരുന്നു. അത് മാതിരി തെരഞ്ഞെടുക്കപ്പെട്ട, മേയർ തുടങ്ങിയ മലയാള രാഷ്ട്രീയക്കാരുടെ അതിപ്രസരം, വേൾഡ് മലയാളി തുടങ്ങിയ സംഘടനക്കാരുടെ തള്ളിക്കയറ്റവും പ്രസംഗവും എല്ലാം അസ്ഥാനത്തായി ഈ വീഡിയോ കാണുന്നവർക്ക് തീർച്ചയായിട്ടും തോന്നും. സത്യത്തിൽ അവിടെ കേട്ടത് രണ്ടോ മൂന്നോ നല്ല പ്രസംഗങ്ങൾ മാത്രമാണ്. അവർ മാത്രമാണ് ബൈബിളിനെ പറ്റിയും ബൈബിൾ ക്ലാസിനെ പറ്റിയും ഒരല്പമെങ്കിലും പരാമർശിച്ചത്. നൈനാൻ മത്തുള്ള സാർ ക്ലാസിനെ പറ്റി, ഒരു ടീം വർക്ക് ആണെന്ന് മാത്രമാണ് പറഞ്ഞത്. അത് നന്നായി. എന്നാൽ ക്ലാസ്സ് എവിടെയാണെന്നോ?, എന്ന് തുടങ്ങും എന്നോ?, ആരൊക്കെ അധ്യാപകരാണെന്നോ, പഠനത്തിന് ഫീസ് കൊടുക്കണം എന്നോ, അതോ ഫ്രീ ആണെന്നോ?, ഒന്നും വ്യക്തമായി പറഞ്ഞില്ല. അത്തരം വിവരങ്ങളാണ് സത്യത്തിൽ ഉദ്ഘാടന സമ്മേളനത്തിൽ പറയേണ്ടിയിരുന്നത് കൊടുക്കേണ്ടിയിരുന്നത്. അല്ലാതെ ഓരോ പാസ്റ്റർമാരും,Elected ഒഫീഷ്യൽ സും ചുമ്മാ മലയാളി സമാജത്തിന്റെ ഓണത്തിന് പതിവ് സമ്മേളനങ്ങളിലോ പോയി അതും ഇതും ആവർത്തനവിരസമായി പ്രസംഗങ്ങളും പറഞ്ഞത് ശരിയായില്ല. ഈ വീഡിയോ കാണുമ്പോൾ ഞാൻ പറയുന്നത് ശരിയാണെന്ന് നിങ്ങൾക്ക് ബോധ്യമാകും. ഈ വീഡിയോ വെളിച്ചത്തിൽ മാത്രമാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ ഇദ്ദേഹത്തെ ഒരു പൊക്കാനാ സമ്മേളനത്തിലോ മറ്റോ ആണ് കണ്ടു പരിചയപ്പെട്ടത് എന്ന് തോന്നുന്നു. ഫോണിലും ഒന്ന് രണ്ട് പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. പിന്നെ മൂന്നാല് പ്രാവശ്യം സൂം മീറ്റിങ്ങിലും അദ്ദേഹത്തോടൊപ്പം പങ്കെടുത്ത് ഉണ്ട്. person വളരെ എഫിഷ്യന്റ് ആയിട്ടാണ് എനിക്ക് തോന്നിയത്. ഏതായാലും അദ്ദേഹത്തിൻറെ ആ ബൈബിൾ ഒരു പുതിയ രീതിയിലാകും, അത് വളരെ നന്നായിരിക്കുന്നു എന്നാണ് എൻറെ പ്രതീക്ഷ. റെജീഷ് നെടുങ്ങാടപ്പള്ളി ഇവിടെ താങ്കളുടെ ഈമെയിലും ടെലഫോൺ നമ്പറും കൊടുത്ത സ്ഥിതിക്ക് മാത്തുള്ള സാർ താങ്കളെ വിളിക്കും ആയിരിക്കും. താങ്കളുടെ എല്ലാ സംശയങ്ങളും തീര്‍ച്ചയായിട്ടും അദ്ദേഹം ദൂരീകരിക്കും എന്നാണ് എൻറെ പ്രതീക്ഷ. ഞാനും ഒരു ബൈബിൾ പ്രേമി ആയതുകൊണ്ട് ഈ വാർത്തയും അതിൻറെ പ്രതികരണവും കണ്ടപ്പോൾ ഇത്രയും എഴുതി എന്ന് മാത്രം. പിന്നെ ഏറ്റവും മുകളിൽ പികെ അലക്സാണ്ടർ സാർ എഴുതിയതിനോടും ഞാൻ യോജിക്കുന്നു. . ഒന്നു പറയട്ടെ, എന്റെ ഒരു അപേക്ഷയാണ്, ബൈബിൾ പഠനം വ്യാഖ്യാനം മാത്രം മതി. ഇതുവഴി മറ്റൊരു പെന്തിക്കോസ്ത് സഭ ഉണ്ടാക്കാൻ ശ്രമിക്കരുത്. ഇവിടെ ഇപ്പോൾ തന്നെ ധാരാളം ധാരാളമായി ദിനോമിനേഷൻസ് ഉണ്ട്. എല്ലാവർക്കും കർത്താവ് നന്മ വരുത്തട്ടെ.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-17 11:09:53
എങ്ങനെ സുരേന്ദ്രൻ പട്ടേൽ- ഉം, പൊന്നൂ പിള്ള -യും ഇതിൽ വന്നു പെട്ടു എന്ന് എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. ശ്രീമാൻ. മാത്തുള്ള- യുടെ ദൈവം, ഈ രണ്ടു പേരെയും "നായിന്റെ മക്കളേ" എന്ന് വിളിച്ച് ആഷേപിക്കുന്നുണ്ട് ശ്രീ. മാ ത്തുള്ള - യുടെ ഈ പുസ്തകത്തിൽ. അവരെ "അവിടെവച്ച് തന്നേ കൊല്ലണം" എന്ന് പറഞ്ഞിട്ടുണ്ട് ശ്രീ. മാ ത്തുള്ള -യുടെ ഈ പുസ്തകത്തിൽ. അതിനു പറ്റിയില്ലെങ്കിൽ "അവരെ പട്ടണ വാതുൽക്കൽ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലണം" എന്ന് പറഞ്ഞിട്ടുണ്ട് ശ്രീ. മാത്തുള്ള -യുടെ ഈ പുസ്തകത്തിൽ. ശ്രീ. മാത്തുള്ള യുടെ ക്ഷണ പ്രകാരം ആണു അവർ വന്നതെങ്കിൽ "പണി വരുന്നുണ്ടവറാച്ചാ", എന്ന് മാത്രമേ എനിക്ക് പറയുവാനുള്ളൂ. ബാൽ ദേവന്മാരെ ആരാധിക്കുന്നവരുമായി സംസർഗ്ഗം അരുതെന്നു താക്കീതു നൽകുന്ന യാഹ്-ന്റെ തനി carbon കോപ്പി ആണു പുത്രനായ യേശുവും. യേശു വന്നത് തന്നേ ന്യായ പ്രമാണം നിവർത്തിപ്പാനാണ്. അങ്ങനെ നോക്കുമ്പോൾ ഈ ശ്രീമാൻ. മാത്തുള്ള ചെയ്യുന്നതെല്ലാം ദൈവത്തെ വേദനിപ്പിക്കുന്ന പ്രവർത്തികളത്രേ. Rejice John 516-514-5767 malayaly3@gmail.com
Nainaan Mathulla 2025-09-17 14:31:26
If you read, or listen something with ‘munvidhi’ it is difficult to see the truth. If you are emotional, then also it is difficult to see the truth. Some people, although, they have eyes, they don’t see. Here looks like Regis is under the influence of alcohol or some drugs. The Bible I know doesn’t contain what he says. May be he comprehends the Bible with his Kidneys. Although not perfect the people who attended the program didn’t say negative about the program. One person said that none of the speakers talked about the Bible study class. In an audience people with different interests are there. To expect all the programs to wire to your taste is selfishness. However, I in my speech explained the goal of the program as to help develop a community physically, mentally and culturally healthy. This is not regular Bible study you have seen. There is no need for such a Bible class as all the churches here conduct such classes. The subjects covered in this Bible class that I explained in my speech are, 1). How to maintain Good Health based on Bible principles. 2). How to keep peace and love in the family? 3). What is going to happen tomorrow- Book of Revelation study (Book of Revelation needs explanation as symbols are used in it to express visions of future events). 4). Meaning and purpose of life. 5). Trinity- Christian God one or three; explanation of Father, Son and the Holy Spirit. 6). Man creation or evolution- Answering Atheists and others. 7). Public speaking class to train to communicate effectively. The link to the whole program video is given at the bottom, and my explanation is from 13.45 to 21.45 minutes in the video. The report doesn’t mention it.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-17 16:21:06
ഞാൻ കള്ളിനും മയക്കുമരുന്നിനും അടിമയാണെന്നു പറഞ്ഞ്വ്യ ക്തിപരമായി എന്നെ ഏറെ ആക്ഷേപിച്ച ശ്രീ. മാത്തുള്ള അവർകളോട് ഞാൻ തല്ക്കാലം മറുപടി പറയുന്നില്ല. സിംഗിൾ പിതാവിന് ഉണ്ടായ ഞാൻ മറുപടി പറഞ്ഞാൽ അത് ശ്രീമാൻ. മാത്തുള്ളയ്ക്കു താങ്ങാൻ കെല്പു കാണില്ല. ആശയങ്ങളെ നേരിടുന്നത് ആശയങ്ങൾ കൊണ്ടും data കൊണ്ടും ആയിരിക്കണം എന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് ഞാൻ. വ്യക്തി പരമായി അപമാനം ഉണ്ടാക്കുന്നത് മനുഷ്യരായി പിറന്നവർക്ക് ചേർന്ന പണിയല്ല എന്ന് ഇപ്പോഴും കരുതുന്നവനാണ് ഞാൻ. എന്നെ അധിഷേപിച്ചതിനെ ഞാൻ അപലപിക്കുന്നു. വിജാതീയരുമായും,അന്യ ദൈവങ്ങളെ ആരാധിക്കുന്നവരുമായും, വിഗ്രഹങ്ങളെ വണങ്ങുന്നവരുമായും സംസർഗ്ഗം പാടില്ല എന്നും അവരെ എന്ത് ചെയ്യണമെന്നും വി. വേദപുസ്തകത്തിൽ പറയുന്നത് ദയവായി താഴെ പറയുന്ന ഭാഗം വായിക്കുക. ഞാൻ facts -ന്റേയും Data യുടെയും അടിസ്ഥാനത്തിൽ മാത്രമേ കാര്യങ്ങൾ പറയൂ. വേദ ഭാഗം : ആവർത്തന പുസ്തകം, അദ്ധ്യായം 13 - വാക്യങ്ങൾ 6,7,8,9,10,11,12. ആരെങ്കിലും ഈ വേദ ഭാഗങ്ങൾ ശ്രീ. മാത്തുള്ള സാറിനെ ഒന്ന് വായിച്ച് കേൾപ്പിക്കുക. എന്നെ മയക്കു മരുന്നിന്റെയും കള്ളിന്റെയും അടിമ എന്ന് വ്യക്തി ഹത്യ ചെയ്തതിനു ഞാൻ എനിക്ക് അറിയാവുന്ന നടപടികൾ കൈക്കൊള്ളും. ശ്രീ. മാത്തുള്ള സാറിന്റെ പ്രതികരണം e മലയാളി delete ചെയ്യരുതെന്ന് അപേഷിക്കുന്നു. ഞാൻ ഏതായാലും screen shot എടുത്തു എത്തിക്കേണ്ടിയടത്തു എത്തിച്ചിട്ടുണ്ട്. അതിന്റെ ആളുകൾ അത് വേണ്ടാ പോലെ ചെയ്യട്ടെ. Rejice John 516-514-5767 malayaly3@gmail.com.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-17 17:45:19
"നായിന്റെ മക്കൾ " എന്ന് പച്ച തെറി പറയുന്ന യേശുവിന്റെ അനുയായി ആയ ശ്രീ.മാത്തുള്ള സാർ എന്നെ "കള്ളിനും മയക്കു മരുന്നിനും അടിമ" ആയവനേ എന്ന് ആക്ഷേപിച്ചതിൽ ഞാൻ അത്ഭുതപ്പെടുന്നില്ല. മാർക്കോസ് അധ്യായം 7, വാക്യങ്ങൾ 27,28. ന്യായ പ്രമാണം അപ്പാടെ നിവർത്തിക്കാനാണ് യേശു വന്നതെന്ന് മത്തായി അദ്ധ്യായം 5, വാക്യങ്ങൾ 17,18 പറയുന്നു. പത്തു കല്പനകളിൽ ആദ്യത്തെ കല്പന അന്യ വിഗ്രഹങ്ങളെയോ,, ദൈവങ്ങളെയോ ആരാധിക്കരുത് എന്ന് താക്കീതു ചെയ്യുന്നു. എഫെസ്യർ അദ്ധ്യായം 5 വാക്യം 4 പറയുന്നു ഡാൻസ്, പൊട്ടച്ചൊ ല്ല്, തമാശ് ഇതൊന്നും ദൈവ മക്കൾക്ക്‌ പാടില്ലെന്ന്. അവർ ഒരുങ്ങി ചമഞ്ഞു നടക്കരുതെന്നു 1 തീമോത്തി 2:10 ൽ പറയുന്നു. പുസ്തകത്തിലോ, കടലാസ്സിലോ, മഷിയാലോ അല്ല വചനങ്ങൾ എഴുതിയിരിക്കുന്നത്, മറിച്ച് ഓരോരുത്തരുടെയും ഹൃദയ പലകയിലാണ് എഴുതിയിരിക്കുന്നതെന്നു ( റോമർ 2:15, 2കോരിന്ത്യർ 3:2,3 ) പറയുന്നു. ദയവായി ഞാൻ ഈ refer ചെയ്തിരിക്കുന്ന വേദ ഭാഗങ്ങൾ ശ്രീ. മാത്തുള്ള സാറിനെ ആരെങ്കിലും ഒ ണ് വായിച്ച് കേൾപ്പിക്കണമേ. 🙏 Rejice Nedungadappally, malayaly3@gmail.com 516-514-5767
J. Joseph 2025-09-17 18:25:21
Interesting to read the comments. Mr. Mathulla’s clarification is insightful of the what the organizers plan to do. Something that didn’t fit is the first sentences of his comments. His assumption about ‘munvidhi’. Then he assumes that the commentator he talks about is under alcohol or drugs. Isn’t it oxymoronic?
Nainaan Mathulla 2025-09-17 20:16:29
Regis, you appears emotional to me. That is the reason you don’t think rationally or see the truth in my writings. I didn’t say you are drunk, or under drug influence. Please read carefully. I said, ‘looks like’. In the Bible when Hannah was praying silently, the priest thought she was drunk. If you are not, you can just say so, or try to understand what is communicated. I have answered most of your questions, and you continue to ask the same questions in different style. Deuteronomy chapter 13, those verses are meant for Israel only. They were the chosen people, and inside their area those things are not allowed. Same way the Ten Commandments were given to Israel as the chosen people. It is not applicable to people outside Israel, and God won’t hold them accountable for not practicing it. Bible was not known to the people outside Israel. There is a story about Father Abraham among Jewish traditions. He was very fond of taking care of travelling strangers and foreigners, if they had no place to live. Once in his house when he got ready to pray to his God, this guest also took his idol and began to worship it. Abraham couldn’t take it as he believed in one true God. He asked the stranger to leave. That night God appeared to Abraham in a vision, and asked him, “If I could tolerate him all these years, you couldn’t tolerate him for one night?” Abraham understood what he did was wrong. In the Old Testament when a minister of a foreign king asks prophet permission to worship idols, the Prophet grants that permission. You must see all different verses related to a subject, and not take one verse out of context. Ephesians chapter 5, I understand as what is to be followed inside church regarding worship. Naturally you don’t see a joke in the Bible. Again I Timothy if you read carefully, it says rather than outward beauty one must decorate oneself with inner beauty. That doesn’t mean not to appear clean and well dressed. Word of God, one must write on the walls of the heart means, live by its commandments. The reason Jesus called the Canaanite women so is not literally. Jesus was telling a saying or usage in the Hebrew language. Once, in the General Body meeting at a church I used the saying in Malayalam, ‘Ooninu samayamakumbol aasarickku kottu murugum’ about a do nothing committee that make some noise at the General Body meetings, and otherwise do nothing. This became a big issue, and I was asked to apologize by the pastor. I said I was quoting a saying in Malayalam. I didn’t apologize. As the chosen people Israel was considered as the children of God, and people outside Israel didn’t have the same relationship with God.
ജെ. മാത്യു 2025-09-17 23:33:24
ലോകത്തിൽ അച്ചടിയന്ത്രം കണ്ടുപിടിച്ചതുതന്നെ ബൈബിൾ print ചെയ്യുന്നതിനുവേണ്ടിയാണ്. അനേക ഭാഷകൾക്ക് ലിപി ഉണ്ടായതും ബൈബിൾ തർജ്ജിമ ചെയ്യുന്നതിനുവേണ്ടിയാണ്. എന്നാൽ ഇന്ന് അതേഅച്ചടിയെന്ത്രവും ലിപികളും ഉപയോഗിച്ച് ദൈവത്തിനും വിശ്വാസികൾക്കുമെതിരെ നിരന്തരം സാത്താന്റെ പ്രേയണയാൽ പല രജിമാരും ആക്രമണം നടത്തുന്നു. അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല.ദൈവത്തെക്കാൾ ബുദ്ധിയുണ്ടെന്ന് കരുതുന്ന ചില കപട ബുദ്ധി ജീവികളും ഉണ്ട്. ലഭ്യമായ എല്ലാ ആധുനിക technology കളും ഉപയോഗിച്ച് ബൈബിൾ പഠിപ്പിക്കും. അതിനെ തടയാൻ ആർക്കും കഴിയില്ല. സാത്താന്റെ അനുയായികൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെന്കിലും.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-18 02:27:45
സത്യം, ശ്രീ ജെ. മാത്യു പറഞ്ഞത് ശരിയാണ്. മനുഷ്യൻ കണ്ടുപിടിച്ച യന്ത്രം ഉപയോഗിച്ച് മനുഷ്യന്റെ സൃഷ്ടിയായായ ബൈബിൾ മനുഷ്യൻ അച്ചടിച്ചു. അത് ദൈവം മുകളിൽ നിന്നും കെട്ടി ഇറക്കിയതല്ല. ബൈബിളും സയൻസും ഒത്തു പോകില്ല. ബൈബിളിന്റെ നിലനിൽപ്പിനു സയൻസ് കൂടിയേ തീരൂ : എന്നാൽ സയൻസിന്റെ നിലനിൽപ്പിനു ഇമ്മാതിരി മത പുസ്തകങ്ങളുടെ ആവശ്യം ഒട്ടുമേ ആവശ്യമില്ല. ആധുനീക ജനാധിപത്യ സമൂഹത്തിനു ഒരു പ്രയോജനവും ഇങ്ങനെയുള്ള കേട്ടുക്കഥകൾ ഉൾകൊള്ളുന്ന സാഹിത്യം ഉണ്ടാകുന്നില്ല. ഓരോ ദിവസവും മനുഷ്യന്റെ സൗകര്യങ്ങൾ വർധിപ്പിച്ചുകൊണ്ട് സാങ്കേതികക്ഞ്ജനം മുന്നോട്ടു കുത്തിക്കുമ്പോൾ മത ഗ്രന്ഥങ്ങൾ കെട്ടിക്കിടക്കുന്ന മലിനജലം പോലെ നിശ്ച്ചചലമായി നിൽക്കുന്നു. അതിൽ മാരക രോഗം പരത്തുന്ന കൊതുകുകകൾ പെറ്റു പെരുകുന്നു. കെട്ട കഥകളും കേട്ടു കഥകളും ഒരുകാലത്തു മനുഷ്യനെ അവന്റെ അതിജീവനത്തിന് വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. പക്ഷേ മനുഷ്യൻ അവിടെ നിന്നും എത്രയോ ദൂരം മുന്നേറി, കഥാ പുസ്തകങ്ങൾ കഥാ പുസ്തകങ്ങളായി തുടർന്നു. അതു കൊണ്ട് അവൻ ആ പാഴ് വസ്തു എടുത്തു തോട്ടിലെറിഞ്ഞു. അത്ര തന്നേ. ഇന്ന് മനുഷ്യന്റെ ഒന്നാം പുസ്തകം അതാതു രാജ്യങ്ങളുടെ ഭരണ ഘടനയും അതിനോടൊനുബന്ധിച്ച നിയമ പുസ്തകവുമാണ്. ഇതാണ് ഇന്ന് ലോകം എത്തിനിൽക്കുന്ന അവസ്ഥ എന്നത് ഏതു playschool വിദ്യാർത്ഥിയും മനസ്സിലാക്കി കഴിഞ്ഞു. വണ്ടി കിട്ടാത്തവർ ആ നൂറ്റാണ്ടിൽ തന്നേ post ആയി തുടരുന്നു.. Rejice John 516-514-5767 malayaly3@gmail.com
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-18 04:00:39
ശ്രീ. ജെ മാത്യു -വിന് ഉറച്ച നട്ടെല്ലുങ്ങെങ്കിൽ, ശ്രീ. J. Mathew ആണാണെങ്കിൽ താഴെയുള്ള മൂന്നു simple ചോദ്യങ്ങൾക്കു ചൊവ്വേ നേരേ ഉത്തരം പറയാമോ? വെല്ലു വിളി ആണ്‌. ചോദ്യം ഒന്ന് : - ദൈവം ഉണ്ടോ ???? ചോദ്യം രണ്ട് : - ആ ദൈവത്തിന്റെ പേര് ???? ചോദ്യം മൂന്ന് : - ആ ദൈവം ഏക ദൈവം ആണോ???? ചോദ്യം നാല് : - ഇക്കാര്യങ്ങൾ എങ്ങനെ ശ്രീ. മാത്യു J യ്ക്ക് ബോധ്യപ്പെട്ടു??? ആണത്വം സ്വൽപ്പമെങ്കിലും ബാക്കിയുള്ള, ഇതു വായിക്കുന്ന ആർക്കു വേണമെങ്കിലും ഉത്തരം പറയാം. Simple ഉത്തരങ്ങൾ വേണം. ചോദ്യങ്ങൾ വളരെ simple അല്ലേ? ങേ 🤔🤔🤔. ഉത്തരം മുട്ടിയാൽ , കുടിയനായും വലിയനായും എന്നെ അവഹേളിക്കരുതേ.... യാചനയാണ്... Rejice John 516-514-5767 malayaly3@gmail.com
Cherian Kuruvla 2025-09-18 08:01:51
നിയോർക്കിലെ എസി ജോർജ് എഴുതിയ ഈ വാർത്ത പ്രസിദ്ധീകരിച്ച ഈ മലയാളിക്ക്, അതുപോലെ ഇത് ബ്രോഡ്കാസ്റ്റ് ചെയ്ത പ്രവാസി ചാനലിനും പ്രത്യേകം നന്ദി അറിയിക്കുന്നു. Professor നൈനാൻ mathulla നേതൃത്വത്തിൽ ബൈബിൾ പഠനം ആരംഭിക്കുന്നു എന്നതാണ് വാർത്ത. പക്ഷേ ബൈബിൾ പഠനം, വായന, കാലാകാലങ്ങളിൽ ഉള്ളതാണ്. പക്ഷേ ഈ വാർത്തയ്ക്ക് ഒരു പ്രാധാന്യമുണ്ട്. അത് ഒരു നൂതന, സരണിയിലും രൂപത്തിലും ഭാവത്തിലും ആണെന്ന് പറയുന്നതുകൊണ്ടാണ് അതിന് പ്രാധാന്യം ഏറുന്നത്. youtube വഴി ആ ഉദ്ഘാടന പരിപാടിയിൽ എടുത്ത മുഴുവൻ വീഡിയോയും കണ്ടു. . അതിലൊന്നും കാര്യമായ നൂതനത്വം എന്താണെന്ന് വിവരിച്ചു കണ്ടില്ല. സംശയമുള്ളവർ ആ വീഡിയോ വീണ്ടും പോയി കാണുക. എന്നാൽ ഇവിടെ എഴുതിയിരിക്കുന്നത് സമഗ്രമായ വാർത്ത പ്രൊഫസർ നൈനൻ സാറിനെയും മറ്റും വളരെയധികം മഹത്തീകരിച്ചിരിക്കുന്നു. മുകളിൽ പികെ അലക്സാണ്ടറും, ജെ മാത്യുവും, മാത്യൂസ് കരോട്ടുപാറയിലും, ഒത്തിരി കാര്യങ്ങളും സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. അവരോടൊക്കെ ഞാൻ യോജിക്കുകയാണ്. ഉദ്ഘാടന സമ്മേളനം, പി കെ അലക്സാണ്ടർ ഒക്കെ പറയുന്ന മാതിരി ഒന്നുകൂടെ കാര്യമാത്ര പ്രസക്തമാക്കുകയും, അവസരത്തിനൊത്ത്, പറയാനും വിവരങ്ങൾ അവതരിപ്പിക്കാനും യോഗ്യതയുള്ളവർക്കായിരുന്നു ചാൻസ് കൊടുക്കേണ്ടിയിരുന്നത്. അല്ലാതെ Elected ഓഫീസേഴ്സിനോ, ചുമ്മാ തട്ടിക്കൂട്ട് സംഘടനക്കാർക്ക് ആയിരുന്നില്ല. നീണ്ട വിളിച്ചു കൂവൽ പ്രാർത്ഥനകൾ ഒഴിവാക്കേണ്ടതായിരുന്നു. മനുഷ്യർ ധരിക്കുന്നത്, ഇനി ബൈബിൾ ക്ലാസിൽ ചെന്നാലും ഇത്തരം വിളിച്ചു കൂവലും, അതും ഇതും ആണ് എന്ന് ജനങ്ങൾ ധരിച്ച് വശാകും. ശ്രീമാൻ റെജിസ് നെടുങ്ങാടപ്പള്ളി സാറ്, പറഞ്ഞതിലും ചോദിച്ചിരിക്കുന്നതിലും ചിലതിൽ മാത്രം കഴമ്പുണ്ട്. ചിലതിൽ യാതൊരു കഴമ്പും ഇല്ല. കഴമ്പില്ലാത്ത ഒന്നും കാര്യമായിട്ട് എടുക്കേണ്ടതില്ല അത് തമാശ ആയി കണക്കാക്കണം എന്നാണ് എൻറെ ഒരു അഭിപ്രായം. ക്രിസ്ത്യാനിക്ക് മാത്രമല്ല ആർക്കും ബൈബിൾ പഠിക്കാം. രാമായണം ഗീതയും ഖുർആനും എല്ലാം പഠിക്കാം. ഇനിയൊരു ചെറിയ തമാശ. " ശ്രീമതി പൊന്നുപ്പിള്ളയെ പ്രൊഫസർ മാത്തുള്ള സാർ ബൈബിൾ എല്ലാം പഠിപ്പിച്ച മാമോദിസ മുക്കിയത് ആകാം. ആർ എസ് എസ് പിൻതാങ്ങി ആയ ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി മോഡിയുടെ നാട്ടിൽ നിന്നു വന്ന " ഒരു പട്ടേൽ ആയ ജഡ്ജി സുരേന്ദ്രൻ പട്ടേൽ എങ്ങനെയോ ഒരു ബൈബിൾ ഭക്തനും, ക്രിസ്ത്യൻ ഭക്തനും ആയിത്തീരുന്നതിൽ കുഴപ്പമില്ല. അമേരിക്കയിൽ എല്ലാത്തിനും സ്വാതന്ത്ര്യം ഉണ്ടല്ലോ. ഇന്ത്യയിൽ അല്ലേ ന്യായമായ മതം മാറ്റത്തിന് സ്വാതന്ത്ര്യം ഇല്ലാതുള്ളൂ. പക്ഷേ ഒരു കാര്യം ഈ തരുണത്തിൽ ഓർമ്മിപ്പിക്കട്ടെ, മഹാനായ സർദാർ വല്ലഭായി പട്ടേൽ, അതുപോലെ മഹാത്മാഗാന്ധി എല്ലാം ഗുജറാത്തുകാർ ആയിരുന്നു. ഇവിടെ സൂചിപ്പിച്ചിരിക്കുന്ന മാതിരി ഡോക്ടർ നൈനാൻ mathulla സാർ അനവധി ബൈബിൾ വ്യാഖ്യാന ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. അദ്ദേഹത്തിൻറെ പുസ്തകങ്ങൾ എങ്ങനെ എവിടെ നിന്ന് കിട്ടും. . കുറച്ചൊക്കെ ഒന്ന് വായിച്ചാൽ കൊള്ളാമായിരുന്നു. പുസ്തകത്തിനായി പൈസ ആർക്ക് എവിടെയാണ് അയച്ചു കൊടുക്കേണ്ടത്?. ഇവിടെ പ്രൊഫസർ രജീഷ് നെടുങ്കാട് പള്ളിയുടെ പ്രതികരണങ്ങൾ ഞാൻ സ്ഥിരമായി വായിക്കാറുണ്ട്. ചില അഭിപ്രായങ്ങളോട് യോജിക്കാൻ പറ്റുന്നില്ല എങ്കിൽപോലും പ്രതികരണങ്ങൾ എല്ലാം വളരെ ഉഗ്രമായിട്ടുണ്ട് നന്നായിട്ടുണ്ട്. പക്ഷേ ആൾക്ക് എളുപ്പം കോപം വരുന്ന ഒരു പ്രകൃതമാണ് ഉള്ളതെന്ന് ചില പ്രതികരണങ്ങൾ വായിക്കുമ്പോൾ മനസ്സിലാകും. E മലയാളിയുടെ മിക്ക കൃതികളിലും അദ്ദേഹം പോയി പ്രതികരിക്കുന്നത് ഞാൻ വായിക്കാറുണ്ട്. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും, ചില രസകരമായ ഏറ്റുമുട്ടലും, സംവാദങ്ങളും, ദിവേറ്റുകളും ഒക്കെ പ്രതികരണത്തിൽ വരുന്നത് ഞാൻ ആവേശത്തോടെയാണ് വായിക്കുന്നത്. പ്രൊഫസർ നൈനാൻ മാthuമുള്ള സാറും, പ്രൊഫസർ നെടുങ്ങാടപ്പള്ളി സാറും ചില തത്വങ്ങൾക്ക് വേണ്ടി ഏറ്റുമുട്ടുന്നത്, ഡിബേറ്റ് നടത്തുന്നത് വളരെ നല്ലതാണ്. ഏതാണെങ്കിലും ഇത്തരം ഡിബേറ്റുകൾ വഴി, ഇത്തരം വാർത്ത എഴുത്ത് വഴി, നൈനാൻ Mathulla സാറിൻറെ കീർത്തിയും, ബൈബിൾ ക്ലാസുകളും, പുസ്തകങ്ങളും നല്ല പബ്ലിസിറ്റി കിട്ടിക്കഴിഞ്ഞ് മുന്നേറും എന്ന കാര്യത്തിൽ സംശയമില്ല. നടത്തിയ ഉദ്ഘാടന സമ്മേളനത്തിന്റെ ഒരു നൂറിരട്ടി പ്രാധാന്യവും പബ്ലിസിറ്റിയും ഇത്തരം വാർത്ത വഴി, സോഷ്യൽ മീഡിയ വഴി ബൈബിൾ ക്ലാസ്സിന് കിട്ടിക്കഴിഞ്ഞു. ഈ സംരംഭം ഒരു വലിയ യൂണിവേഴ്സിറ്റിയായി ഉയരട്ടെ. പറ്റുമെങ്കിൽ ഇതിൻറെ ശാഖകൾ മണിപ്പൂരിലും, നോർത്ത് ഈസ്റ്റ് Chathisght തുടങ്ങിയ സ്ഥലങ്ങളിലും വ്യാപിപ്പിക്കണം നടത്തണം. അവിടുത്തെ RSS/vagarngadhal ആൾക്കാർ എതിർത്താലും ജനങ്ങൾക്ക് നന്മ ചെയ്തുകൊണ്ട് അവിടെയും ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കണം. ഉടൻ വേണമെന്നല്ല പറയുന്നത്. അധികം താമസിയാതെ ഒരു മൂന്നുകൊല്ലം അതിനുള്ളിൽ അവിടെയും പോയി ഇതെല്ലാം നടത്തണം. പ്രാർത്ഥന നിർഭരമായ എല്ലാ ആശംസകളും നേരുന്നു അധ്യാപകരെ പ്രൊഫസറന്മാരെ.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-18 08:17:33
എട്ടുകാലി മമ്മൂഞ്ഞും യഹോവയും ഒരേ സ്വഭാവം വച്ചു പുലർത്തുന്നവരാണെന്നു ശ്രീ j.മാത്യു പറയാതെ പറയുന്നു. എവിടെയെങ്കിലും ഒരു സ്ത്രീ ഗർഭിണി ആയാൽ "യാഹ്‌ " അതിന്റെ credit അടിച്ചെടുക്കും. കാരണം "മമ്മൂഞ്ഞ് " impotent ആയിരുന്നുവല്ലോ. ശരിക്കുള്ള അച്ചടി യന്ത്രം കണ്ടു പിടിച്ചത് പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലായിരുന്നു. ( 1439). അപ്പോൾ മനുഷ്യൻ അച്ചടി യന്ത്രം കണ്ടു പിടിക്കുന്നിടം വരെ യാഹ് ഒരു മൂവാരം വർഷത്തോളം കാത്തിരുന്നു. ഉളുപ്പുണ്ടോ യഹോവയ്ക്കു.??? എന്നിട്ട് ഞെളിഞ്ഞിരുന്ന് മനുഷ്യൻ ഉണ്ടാക്കിയ കടലാസിൽ, മനുഷ്യൻ ഉണ്ടാക്കിയ മഷിയിൽ, മനുഷ്യൻ ഉണ്ടാക്കിയ യന്ത്രത്തിൽ വേദപുസ്തകം അച്ചടിപ്പിച്ചു. ഉസിറും പുളിയും ഉണ്ടോടോ യാഹുവായേ തനിക്കു. നാണമില്ലേ?.... മനുഷ്യന്റെ സഹായം ഇല്ലാതെ ഒന്ന് അനങ്ങാൻ പറ്റാത്ത handicap ആയ ദൈവം.... ത്ഫൂ.. സത്യം പറഞ്ഞാൽ ആദ്യത്തെ ഏഴു ദിവസങ്ങൾ കഴിഞ്ഞിട്ട് ഇപ്പോൾ ശ്രീ .യഹോവ unemployed ആണു. തന്നേ ഇരുന്നു ബോർ അടിച്ചപ്പോൾ, പൊങ്ങച്ചം കേൾക്കാൻ വേണ്ടി കുറേ മനുഷ്യരെ ഉണ്ടാക്കി സ്വയം പൊങ്ങിയായ യഹോവ.. Renice John malayaly3@gmail.com 516-514-5767
Jayan varghese 2025-09-18 12:26:24
അടങ്ങു വേലായുധൻമാരെ അടങ്ങ്‌ ! മത ഗ്രന്‌ഥങ്ങൾ മനുഷ്യ സൃഷ്ടികൾ മാത്രമാണെന്നും ഓരോ സൃഷ്ടികളിലും സൃഷ്ടാവ് ജീവിക്കുന്ന സാഹചര്യങ്ങളുടെ സ്വാധീനം കടന്നു കയറുന്നുണ്ടെന്നും മനസ്സിലാക്കിയാൽ ഈ തർക്കം അവസാനിപ്പിക്കാവുന്നതാണ്. ജയൻ വർഗീസ്.
Nainaan Mathullah 2025-09-18 12:42:52
Classes will start on October 3rd, Friday, and once a week every Friday after that. Address 620 Murphy Rd (FM 1092), near Old Kerala Kitchen Restaurant. Time 6:00 PM to 8:30 PM. There will be a small opening prayer and one song. Rest of the time will be about the subject taught. Subject taught in the first few months are in my comment above. One subject only at a time. First Class will be on, 'How to maintain good health based on Bible principles and Natural Living. Subject for each week will be announced in advance through Facebook groups, 'Houston Malayalees' and 'MAGH Houston Friends'. Thanks for your patience.
പത്രോസ് 2025-09-18 13:22:49
യാതൊരു ഇളിഭ്യതയുമില്ലാതെ ഇങ്ങനെ എഴുതരുത് സുഹൃത്തേ. എന്ത് തത്ത്വ ചിന്തയാണ് ഇയാൾക്കുള്ളത്. ലോകം ഇപ്പോൾ തന്നെ മത ഭ്രാന്തിലാണ് അതിനകത്തെക്ക് കുറെപ്പേരെക്കൂടി വഴിതെറ്റിച്ചു വിടുകയാണ് ഇയാളെപ്പോലെയുള്ള ഭ്രാന്തന്മാർ. എരിതീയിൽ എണ്ണ ഒഴിക്കല്ലേ. താങ്കൾ ഇവിടെപ്പറയുന്നത് ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടോ അതോ പൊക്കി വിടുന്നതാണോ. പൊള്ളയായ വാക്കുകൾ ഊതി വീർപ്പിച്ചു വിടുന്നതിൽ താങ്കൾ ഒരു വിദഗ്ദനാണ്. ഇയാൾക്ക് മറ്റുള്ള മതങ്ങളെ ഉൾകൊള്ളാൻ ഒരിക്കലും കഴിയില്ല. അതുകൊണ്ടുതന്നെ ഇയാൾ യേശു എന്ന മനുഷ്യനെക്കുറിച്ച് പറയാൻ യോഗ്യനല്ല.
ജെ. മാത്യു 2025-09-18 13:41:26
മോനെ റജീ/ റനീ സെ ആദ്യം തന്റെ പേരെന്താണെന്നുള്ളതിൽ ഉറച്ചുനിൽക്കുക കാരണം ഒരിടത്ത് റജീസ് എന്നും മറ്റൊരിടത്ത് റനീസ് എന്നും കാണുന്നു. എവിടെയെന്കിലും ഒരിടത്ത് ഉറച്ചുനിൽക്കുക. കൂടാതെ മലയാളം തെറ്റുകൂടാതെ എഴുതാനും പഠിക്കുക. എന്നിട്ട് comment എഴുതുന്നതായുരിക്കും നല്ലത്. പിന്നെ തന്റെ ചോദ്യം. ദൈവം ഉണ്ട്. ദൈവത്തിന്റ് പേര്- അത് ദൈവം വെളിപ്പെടുത്തിയിട്ടില്ല. ഞാനാകുന്നവൻ ഞാനാകുന്നു. മനുഷ്യൻ ദൈവത്തിന് പേരിട്ടാൽ അതിന് പരിമിതികൾ ഉണ്ട്. ദൈവം ത്രീയേക ദൈവം ആണ്. അത് മനസ്സിലാകണമെന്കിൽ തന്റെ ബുദ്ധി അല്പം കൂടി വികസിക്കാനുണ്ട്. എന്റെ യുക്തിയും തിരുവചനവും കൊണ്ട് ബോദ്ധ്യപ്പെട്ടു. ആണത്വം ഉള്ളതുകൊണ്ട് ഭാര്യയെ shopping നുവിട്ടിട്ട് കടയുടെ മുന്നിലിരുന്ന് ഭിക്ഷ സ്വീകരിച്ചിട്ടില്ല.
ജെ. മാത്യു 2025-09-18 14:30:02
ക്യുൻസിലെ ടൈസൺ സെൻററിൽ മലയാളികളുടെ സമ്മേളനങ്ങൾ നടക്കുമ്പോൾ, എന്തോ ലഹരി പദാർത്ഥം വായിലിട്ടു ചവച്ചു, വലിയ ബുദ്ധിജീവി പരിവേഷം കെട്ടി, വരുന്നവരെ പുച്ഛത്തോടെ നോക്കുന്ന ഒരു വ്യക്തിയെ കാണാറുണ്ട്. ആരോടും മിണ്ടാറുമില്ല, അകത്തു കയറയുകയുമില്ല. പരിപാടി കഴിയുമ്പോൾ ജനശ്രദ്ധ കിട്ടുവാൻ വേണ്ടി ഒരു കൂതറ മോട്ടോസൈക്കിളിൽ കയറി വലിയ ഒച്ചപ്പാട് ഉണ്ടാക്കി അവിടെ ഒരു പട്ടിഷോ നടത്തുന്നതു കാണാം. അത് റെജീസ് അല്ല. മറ്റൊരു ഇനി ചോദ്യങ്ങൾക്കുള്ള ഉത്തരം ഒന്നു കൂടി ലളിതമായി പറയാം. 1, ദൈവം ഉണ്ടോ? - ഉണ്ട്. (സങ്കീർത്തനം 14:1 "ദൈവം ഇല്ല എന്നു മൂഢൻ തൻറെ ഹൃദയത്തിൽ പറയുന്നു. അവർ വഷളൻമ്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു.) 2, ആ ദൈവത്തിൻറെ പേര്: യഹോവ ( യെശയ്യാവ് 42:8 ഞാൻ യെഹോവ; അത് തന്നെ എന്റെ നാമം.) 3, ആ ദൈവം ഏക ദൈവമാണോ? (Isaiah 45:5 "ഞാനാകുന്നു യെഹോവ. ഞാൻ ഏക ദൈവം ആകുന്നു) 4. ഇക്കാര്യങ്ങൾ എങ്ങിനെ ബോധ്യപ്പെട്ടു? (യെശയ്യാവ് 44:6 "ഞാൻ ആദ്യനും അന്ത്യനും ആകുന്നു. ഞാനല്ലാതെ ഒരു ദൈവവുമില്ല). ഇനി വ്യക്തിപരമായി അനേകം അനുഭവങ്ങളുടെ സാക്ഷികൾ ഉണ്ട്. അത് വെളിപ്പെടുത്തുവാനുള്ള വേദി ഇതല്ല. ദൈവഹിതമെങ്കിൽ വീണ്ടും ടെറസെൻ സെൻററിൽ കാണാം. ദൈവം താങ്കൾക്ക് സൽബുദ്ധി തരുവാൻ പ്രാർത്ഥിക്കുന്നു.
Sunil 2025-09-18 14:56:08
Jehovah is not God. Jehovah was the God of an Egyptian tribe. Under the leadership of Moses, Israelites departed from Egypt and Jehovah also joined them. This Jehovah killed more Jews than Hitler did. In fact, Jehovah killed more humans than Hitler, Stalin, World War 1 and world war 2 combined.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക