Image

സി എം വിത്ത് മി : ജനസമ്പര്‍ക്ക പരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Published on 17 September, 2025
 സി എം വിത്ത് മി :  ജനസമ്പര്‍ക്ക  പരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

 

തിരുവനന്തപുരം : ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും  സർക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി  'മുഖ്യമന്ത്രി എന്നോടൊപ്പം' അഥവാ 'സിഎം വിത്ത് മി' എന്ന പേരില്‍  സര്‍ക്കാര്‍ സമഗ്ര സിറ്റിസണ്‍ കണക്ട് സെന്റർ  ആരംഭിക്കുന്നു. 

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വെള്ളയമ്പലത്ത് എയര്‍ ഇന്ത്യയില്‍ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാകും സിറ്റിസണ്‍ കണക്ട് സെന്റര്‍ പ്രവര്‍ത്തിക്കുക.

ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക, സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുക, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉള്‍ക്കൊള്ളുക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന സര്‍ക്കാരിന്റെ പ്രതിബദ്ധത സാക്ഷാത്കരിക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ജനങ്ങള്‍ വികസനത്തിലെ ഗുണഭോക്താക്കള്‍ മാത്രമല്ല നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളുമാണെന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ പദ്ധതിയിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍, ക്ഷേമ പദ്ധതികള്‍, മേഖലാധിഷ്ഠിത സംരംഭങ്ങള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ നല്‍കുക. പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, കാലതാമസം കുറയ്ക്കുക, ജനങ്ങളുടെ പ്രതികരണം വിശകലനം ചെയ്യുക തുടങ്ങിയ നടപടികളും 'മുഖ്യമന്ത്രി എന്നോടൊപ്പം' എന്ന പരിപാടിയുടെ ഭാഗമാകും.

Join WhatsApp News
മനം മാറ്റം 2025-09-17 22:28:57
എന്തൊരു തട്ടിപ്പ് ആണ്? കഴിഞ്ഞ ഒൻപതു വർഷമായി, സാധാരണക്കാരുമായി ഒരു സമ്പർക വും ഇല്ലാത്ത ആൾ, ഇപ്പോൾ ഇലക്ഷൻ ആടുക്കാറായപ്പോൾ, മനം മാറിയത് ജനങ്ങളെ പറ്റിക്കാനാണ്
കബള്ളിപ്പിക്കപ്പെടുന്ന മലയാളികൾ 2025-09-18 00:28:42
ലോകത്തിൽ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെടുന്ന ജനം, കേരളത്തിൽ ആണ്. കഴിഞ്ഞ രണ്ടു നിയമസഭ ഇലക്ഷന്നും അതിനു ഉദാഹരണം ആണ്. ആദ്യത്തേത്, കള്ള പെണ്ണ് കേസിൽ കബളിപ്പിച്ചു. രണ്ടാമത്തേത്, കിറ്റ് കൊടുത്തു കളിപ്പിച്ചു. ഇനി, അടുത്ത കൊല്ലത്തെ ഇലക്ഷന്, പല കബള്ളിപ്പിരും പരീക്ഷിക്കുകയാണ്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-09-18 03:27:07
മത വിശ്വാസികളല്ലേ, ലോകത്തിലെ ഏറ്റവും കബിളിപ്പിക്കപ്പെടുന്ന ജനക്കൂട്ടം.??? രാഷ്ട്രീയക്കാർക്കെതിരെ കേസ് കൊടുക്കാനെങ്കിലും സാധിക്കും. മറിച്ച്, പാസ്റ്ററോ പുരോഹിതാനോ പ്രാർത്ഥിച്ച് ഒരു കാര്യം ശരിയാക്കാം എന്ന് പറഞ്ഞിട്ട് വാഗ്ദാനലങ്കനം നടത്തിയാൽ ഏതു കോടതിയിൽ case കൊടുക്കും. ഒരു ഫാന്റസി world ലെ കഥാപാത്രങ്ങൾ,നമ്മുടെ എല്ലാ കാര്യങ്ങൾക്കും പരിഹാരം ഉണ്ടാക്കി തരും എന്ന് ജീവിത കാലം മുഴുവനും സ്വപ്നം കണ്ടു നടക്കുന്ന വിശ്വാസിയേ കാൾ ഒരു ദുരന്തനെ എവിടെ കണ്ടു കിട്ടും.??? പഴയ ഒരു കാള വണ്ടിയുടെ Manual കയ്യിൽ വെച്ചുകൊണ്ട് റോക്കറ്റ് യുഗത്തിൽ ജീവിക്കുന്നവനെ ദുരന്തൻ എന്നല്ല, മൊണ്ണ (കു )എന്ന് തന്നേ അക്ഷര തെറ്റു കൂടാതെ വിളിക്കേണ്ടിവരുന്നു. അക്കൂട്ടരാണ് ലോക ജന സംഖ്യയിൽ ഭൂരിപക്ഷവും എന്നത് ഇന്നത്തെ കാലത്തിന്റെ ഗതികേട് തന്നേ.... Rejice John malayaly3@gmail.com 516-514-5767
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക