പെൻസിൽവേനിയയിലെ കൊഡോറസ് ടൗൺഷിപ്പിൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് വാറന്റ് നടപ്പാക്കാൻ എത്തിയ പോലീസിനു നേരെയുണ്ടായ വെടിവയ്പ്പിൽ മൂന്നു ഓഫിസർമാർ കൊല്ലപ്പെട്ടു. രണ്ടു പേർക്കെങ്കിലും ഗുരുതരമായി പരുക്കേറ്റു.
കൊലയാളി പോലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചെന്നു സ്റ്റേറ്റ് പോലീസ് കമ്മീഷണർ ക്രിസ്റ്റഫർ പാരിസ് പറഞ്ഞു.
ഹാരിസബർഗിന് 35 മൈൽ അകലെയുള്ള ടൗൺഷിപ്പിലെ ഹാർ റോഡിൽ ഒരു വീട്ടിലാണ് പോലീസ് എത്തിയത്. തലേന്ന് ആരംഭിച്ച ഒരു അന്വേഷണത്തിന്റെ ഭാഗമായിരുന്നു അതെന്നു പാരിസ് പറഞ്ഞു. "കുടുംബവുമായി ബന്ധപ്പെട്ട കേസ്" എന്ന് അദ്ദേഹം അതിനെ വിശേഷിപ്പിച്ചു, എന്നാൽ വിശദാംശങ്ങൾ നൽകിയില്ല. മരിച്ച ഓഫിസർമാരുടെ പേരുൾപ്പടെയുള്ള വിവരങ്ങളും നൽകിയില്ല.
“ഇപ്പോൾ സമൂഹം സുരക്ഷിതമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. അതുറപ്പാക്കാൻ എല്ലാ നടപടികളും ഞങ്ങൾ എടുക്കുന്നു.”
ഉച്ചയ്ക്ക് 2:10 ന് നോർത്ത് കോഡോറസ് ടൗൺഷിപ്പിൽ നിന്നാണ് ആദ്യത്തെ 911 കോൾ വന്നതെന്ന് യോർക്ക് കൗണ്ടി ഓഫീസ് ഓഫ് എമർജൻസി മാനേജ്‌മെന്റിലെ ടെഡ് ചെക്ക് പറഞ്ഞു.
വെടിയേറ്റ രണ്ട് പേരെ ചികിത്സിക്കുന്നുണ്ടെന്ന് വെൽസ്പാൻ യോർക്ക് ആശുപത്രിയുടെ വക്താവ് പറഞ്ഞു. ഇരുവരുടെയും നില ഗുരുതരമാണ്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപ്പിറോ അഭ്യർത്ഥിച്ചു. യോർക്ക് കൗണ്ടിക്കും സംസ്ഥാനത്തിനും "ഒരു ദാരുണവും വിനാശകരവുമായ ദിവസം" എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
"ഇത്തരത്തിലുള്ള അക്രമം ശരിയല്ല," ഷാപ്പിറോ പറഞ്ഞു. "ഒരു സമൂഹമെന്ന നിലയിൽ നമ്മൾ മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടതുണ്ട്. തോക്ക് എടുക്കുന്നതും ആയുധം എടുക്കുന്നതും തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പരിഹാരമാണെന്ന് കരുതുന്ന ആളുകളെ നമ്മൾ സഹായിക്കേണ്ടതുണ്ട്."
എഫ്ബിഐയും ഫെഡറൽ ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർആംസ് ആൻഡ് എക്സ്പ്ലോസീവ്സും സഹായിക്കുന്നുണ്ടെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി പ്രസ്താവനയിൽ പറഞ്ഞു, "നിയമപാലകർക്കെതിരായ അക്രമം നമ്മുടെ സമൂഹത്തിന് മേലുള്ള ഒരു ബാധയാണെന്നും ഒരിക്കലും സ്വീകാര്യമല്ലെന്നും അവർ പറഞ്ഞു."
Three cops shot dead in Pa.