ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു
ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം യുക്മ പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു . ഫൊക്കാന കേരള കൺവൻഷന്റെ സമാപന സമ്മേളനനത്തിൽ വെച്ചാണ് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ യുക്മ പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് ആദരിച്ചത്. ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ, കേരളാ ചീഫ് സെക്രട്ടറി എ.ജയ് തിലക്(ഐഎഎസ്),ബിൻസി സെബാസ്റ്റ്യൻ(മുൻസിപ്പൽ കൗൺസിലർ),കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ,സജിമോൻ ആന്റണി(പ്രസിഡന്റ്),ശ്രീകുമാർ ഉണ്ണിത്താൻ(ജനറൽ സെക്രട്ടറി),ജോയി ചാക്കപ്പൻ (ട്രഷർ )സിഎസ്ഐ ചർച്ച് ബിഷപ്പ്,എബി എബ്രഹാം,അനിൽ അടൂർ(ഏഷ്യാനെറ്റ് ന്യൂസ്),ശരത്ചന്ദ്രൻ(കൈരളി), ജോയ് ഇട്ടൻ (കേരള കൺവൻഷൻ ചെയർ),ഫൊക്കാന ഭരണസമിതി അംഗങ്ങൾ,ഫൊക്കാനയുടെ മുൻ പ്രസിഡന്റുമാർ തുടങ്ങി നിരവധിപേർ വേദിയിൽ സന്നിഹിതരായിരുന്നു.