ഫോമാ കേരള കണ്‍വന്‍ഷന്‍ കിക്ക് ഓഫ് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഹൂസ്റ്റണില്‍
ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, 2026-ലെ ഒമ്പതാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യൂസ് മുണ്ടയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ സുബിന്‍ കുമാരന്‍, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍, സതേണ്‍ റീജിയണല്‍ കമ്മിറ്റി ചെയര്‍ രാജേഷ് മാത്യു, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ രാജന്‍ യോഹന്നാന്‍, ജിജു കുളങ്ങര, മീഡിയ ചെയര്‍ സൈമണ്‍ വളാച്ചേരില്‍, ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, സതേണ്‍ റീജിയണിലെ വിവിധ അംഗ സംഘടനകളുടെ പ്രസിഡന്റുമാര്‍, മറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും.