ഫോമായുടെ ചരിത്രത്തിൽ ആദ്യമായി ഒരു വിമൻസ് സമ്മിറ്റ്- ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 26, 27, 28 തീയതികളിൽ പെൻസിൽവേനിയയിലെ പ്രകൃതിമനോഹരമായ പോക്കണോസിൽ വുഡ്‌ലാൻഡ്‌സ് ഇൻ റിസോർട്ടിൽ നടത്തുന്നു.
സ്ത്രീകളുടെ ഉന്നമനത്തിനും മാനസീക ഉല്ലാസത്തിനുമായി സംഘാടകർ ഒരുപാടു പരിപാടികൾ ഈ ദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. നാഷണൽ വിമൻസ് ഫോറം ചെയർ പേഴ്സൺ സ്മിത നോബിൾ, ട്രഷറർ ജൂലി ബിനോയ്, ഫോമാ സെക്രട്ടറി ബൈജു വർഗീസ് എന്നിവർ റിസോർട് സന്ദർശിച്ചു സൗകര്യങ്ങൾ ഉറപ്പു വരുത്തി.
അവരോടൊപ്പം ഫോമാ ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, ഫോമാ നാഷണൽ വിമൻസ് ഫോറം അംഗങ്ങളായ ആശ മാത്യു, ഗ്രേസി ജെയിംസ്, വിഷിൻ ജോ, സ്വപ്ന സജി, മഞ്ജു പിള്ള എന്നിവർ ഈ സമ്മിറ്റിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ നേതൃത്വം ഏറ്റെടുത്തു പ്രവർത്തിച്ചു വരികയാണ്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയേകി ഫോമായുടെ എക്സിക്യൂട്ടീവ് കമ്മിറ്റീയും, റീജിയണൽ കമ്മിറ്റികളും കൂടെയുണ്ട് .
സെപ്റ്റംബർ 26 വെള്ളിയാഴ്ച തട്ടുകടയും, വർണ്ണശബളമായ ഉൽഘാടനസമ്മേളനവും ബോളിവുഡ് ഡാൻസും പിന്നീട് ഡിന്നറും.
സെപ്റ്റംബർ 27ന് ഫാഷൻ, മേക്കപ്പ് രംഗത്തെ പ്രമുഖർ എടുക്കുന്ന ക്ലാസ്സുകളും, ബിസിനസ് രംഗത്തെ പ്രമുഖരുടെ ക്ലാസ്സുകളും. കൂടാതെ ഹവായിയൻ നൃത്തച്ചുവടുകളും, വൈകിട്ട് ബാങ്കറ്റ് , സംഗീതമേള എന്നിവയും ആസുത്രണം ചെയ്തിരിക്കുന്നു.
സെപ്റ്റംബർ 28 ന് ബ്രേക്ക് ഫാസ്റ് കഴിഞ്ഞു 11മണിക്ക് ചെക്ക് ഔട്ടോടു കൂടി പരിപാടികൾ സമാപിക്കും.
മൂന്നു ദിവസത്തെ താമസവും ഭക്ഷണവും എല്ലാ പരിപാടികളും അടങ്ങുന്ന ഈ സമ്മിറ്റിനുള്ള ഫീസ് 300 ഡോളർ മുതൽ 500 ഡോളർ വരെയാണ്. രജിസ്ട്രേഷനുകൾ നടന്നു വരുന്നു. ജൂലൈ 31ന് early registrations സമാപിക്കും . അതിനു മുൻപ് തന്നെ എല്ലാവരും രജിസ്റ്റർ ചെയ്തു ഇതിൽ പങ്കെടുത്തു സമ്മിറ്റിനെ ഒരു വൻ വിജയം ആക്കിത്തീർക്കാൻ ഫോമായുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും വിമൻസ് ഫോറവും വിനീതമായി അഭ്യർത്ഥിക്കുന്നു.
Registration ലിങ്ക് താഴെ ചേർക്കുന്നു.
https://fomaa.org/sub/fomaa/page/womens-summit-2025