ഒരു തൈപ്പൂയപ്പിറ്റേന്ന് ( വിചാര സീമകൾ : പി. സീമ )
വൈക്കത്ത് തൈപ്പൂയക്കാവടിയാട്ടം കൊട്ടിത്തിമിർത്തപ്പോഴാണ് ഞാൻ അമ്മയുടെ വയറ്റിൽ ചുരുണ്ടു കിടന്നു ആഞ്ഞു ചവിട്ടിയത്. എത്ര നാളായി ഈ കിടപ്പ്. വളഞ്ഞു കൂടിക്കിടന്നു മടുത്തു..ഇനി പുറത്ത് വന്നേ പറ്റു അടുത്ത കാവടിയെങ്കിലും