മാനസികരോഗിയെ പാംസ് വെസ്റ്റ് ആശുപത്രിയിൽ എങ്ങനെ പ്രവേശിപ്പിച്ചുവെന്ന് പുത്രി
അപകടകാരിയായ ഒരു മാനസികരോഗിയെ പാംസ് വെസ്റ്റ് ആശുപത്രിയിൽ എങ്ങനെ പ്രവേശിപ്പിച്ചുവെന്ന് ആക്രമണത്തിനിരയായ മലയാളി നഴ്സ് ലീലയുടെ, 67, പുത്രിയും ഡോക്ടറുമായ സിൻഡി ചോദിക്കുന്നു. പാംസ് വെസ്റ്റിൽ സൈക്യാട്രി ഇല്ല. ബേക്കർ ആക്റ്റ് പ്രകാരമുള്ള (മാനസിക പ്രശ്നമുള്ളവർ) രോഗികളെ കൈകാര്യം ചെയ്യാൻ അവർ സജ്ജരല്ല. അയാൾക്ക് സമഗ്രമായ ഒരു മാനസിക വിലയിരുത്തൽ നടത്തിയിരുന്നുവോ എന്നും അവർ ചോദിച്ചു.