Image

എൻ ഐ എച് മേധാവിയായി ഇന്ത്യൻ അമേരിക്കൻ ജയന്ത് ഭട്ടാചാര്യ സ്ഥാനമേറ്റു (പിപിഎം)

Published on 02 April, 2025
എൻ ഐ എച് മേധാവിയായി ഇന്ത്യൻ അമേരിക്കൻ ജയന്ത് ഭട്ടാചാര്യ സ്ഥാനമേറ്റു (പിപിഎം)

യുഎസ് നാഷനൽ ഇന്സ്ടിട്യൂറ്റ്സ് ഓഫ് ഹെൽത്ത് (എൻ ഐ എച്) ഡയറക്റ്ററായി ഇന്ത്യൻ അമേരിക്കൻ ജയന്ത 'ജയ്' ഭട്ടാചാര്യ ചൊവാഴ്ച്ച ചുമതലയേറ്റു. രാജ്യത്തെ ഏറ്റവും പ്രമുഖ മെഡിക്കൽ ഗവേഷണ സ്ഥാപനത്തിന്റെ 18ആം മേധാവിയാവുന്ന ഭട്ടാചാര്യ പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടത്തിൽ ഏറ്റവും ഉയർന്ന സ്ഥാനത്തു എത്തുന്ന ഒരു ഇന്ത്യൻ വംശജനുമായി.  

നവംബറിൽ നോമിനേറ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ യുഎസ് സെനറ്റ് മാർച്ച് 25നു സ്ഥിരീകരിച്ചിരുന്നു.

ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ പറഞ്ഞു: "ഡോക്ടർ ഭട്ടാചാര്യയുടെ കീഴിൽ എൻ ഐ എച് ശാസ്ത്രത്തിന്റെ സുവർണ നിലവാരം കൈവരിക്കും. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആവേശമുണ്ട്."

ഭട്ടാചാര്യ പറഞ്ഞു: "കാൻസർ, ഹൃദ്രോഗം, ഡയബെറ്റിസ്‌, അമിതവണ്ണം ഇവയൊക്കെ യുഎസിലെ ഓരോ സമൂഹത്തിലും അനാരോഗ്യം വിതയ്ക്കുകയാണ്. ആരോഗ്യം മെച്ചപ്പെടുത്തുകയും ആയുസ് നീട്ടുകയും ചെയ്യുന്ന നവീനമായ കണ്ടുപിടിത്തങ്ങൾ നമ്മുടെ രാജ്യത്തിൻറെ ഭാവിക്കു തന്നെ സുപ്രധാനമാണ്."

കൊൽക്കട്ടയിൽ ജനിച്ച ഭട്ടാചാര്യ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച് ഡി എടുത്തത് സാമ്പത്തിക ശാസ്ത്രത്തിലാണ്. കോവിഡ് കാലത്തു ലോക്‌ഡൗണും മാസ്‌കും എതിര്ത്താണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.

Bhattacharya takes over as top research body chief 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക