Image

സ്നേഹകൂട്ടായ്മയുടെ സെന്റ് ജോസഫ്സ് റ്റേബിൾ ഒരുക്കി ബെൻസൻവിൽ ജോയ് മിനിസ്ട്രി

Published on 02 April, 2025
സ്നേഹകൂട്ടായ്മയുടെ സെന്റ് ജോസഫ്സ് റ്റേബിൾ ഒരുക്കി ബെൻസൻവിൽ ജോയ് മിനിസ്ട്രി

ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ വി. യൗസേപ്പിതാവിന്റെ വണക്കമാസ സമാപനത്തോട് അനുബന്ധിച്ച് ജോയ് മിനിസ്ട്രി ടീം അംഗങ്ങൾ സ്നേഹകൂട്ടായ്മയുടെ “സെന്റ്.ജോസഫ് റ്റേബിൾ” ഒരുക്കി.

കോഴിക്കോട് രൂപതാ മെത്രാൻ മാർ വർഗ്ഗീസ് ചക്കാലയ്ക്കൽ കൂട്ടായ്മയുടെ ഭാഗമായി വി.കുർബാന അർപ്പിച്ച് പ്രാർത്ഥിച്ചു. തുടർന്ന് എല്ലാവരും ഒരുമിച്ച് സ്നേഹ കൂട്ടായ്മയുടെ ഭാഗമായി യാത്ര ചെയ്ത് ഒരുമിച്ച് കൂടി പ്രഭാത ഭക്ഷണം കഴിച്ച് വിശേഷങ്ങൾ പങ്കുവെച്ചു. 

അഭിവന്ദ്യ പിതാവ് ബൈബിൾ സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകി ബൈബിൾ ജ്ഞാനത്താൽ നിറച്ചു, കൂട്ടായ്മയ്ക്ക് തോമസ് കുന്നുമ്പുറം,, കുര്യൻ നെല്ലാമറ്റം, ജോയ് വാച്ചാച്ചിറ, ഗ്രേസി വാച്ചാച്ചിറ, എന്നിവർ നേതൃത്വം നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക