വിസ്കോൺസിൻ സുപ്രീം കോടതിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി സൂസൻ ക്രോഫോർഡ് പ്രസിഡന്റ് ട്രംപിന്റെ സ്ഥാനാർഥി ബ്രാഡ് ഷിമലിനെ തോൽപ്പിച്ച് കോടതിയിൽ പാർട്ടിയുടെ 4--3 ഭൂരിപക്ഷം നിലനിർത്തി.
ട്രംപിന്റെ ജനപ്രീതി എക്കാലത്തെയും അപേക്ഷിച്ചു ഉയർന്നു നിൽക്കുന്ന നേരത്തു ഭൂരിപക്ഷം പിടിച്ചെടുക്കാൻ റിപ്പബ്ലിക്കൻ പാർട്ടി എല്ലാ ആയുധവും എടുത്തു പൊരുതിയ തെരഞ്ഞെടുപ്പിലാണ് ട്രംപിനും എലോൺ മസ്കിനും കനത്ത തിരിച്ചടിയാവുന്ന ഈ ഫലം.
റിട്ടയർ ചെയ്യുന്ന ആൻ വാൽഷ് ബ്രാഡ്‌ലിക്കു പകരമാണ് ഡെയ്ൻ കൗണ്ടി ജഡ്‌ജായ ക്രോഫോർഡ് സുപ്രീം കോടതിയിൽ എത്തുക. റിപ്പബ്ലിക്കൻ പാർട്ടിക്കു മെച്ചമുണ്ടാവുന്ന തരത്തിൽ കോൺഗ്രസ് ഡിസ്ട്രിക്റ്റുകൾ നിർണയിച്ചത് പുനർനിർണയം ചെയ്യണം എന്ന സുപ്രീം കോടതി തീരുമാനം നടപ്പാക്കാൻ ഡെമോക്രാറ്റിക് ഭൂരിപക്ഷത്തിനു ഇനി കഴിയും. യുഎസ് ഹൗസിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പായി ഇതിനെ റിപ്പബ്ലിക്കൻ പാർട്ടി കണ്ടിരുന്നു.
മസ്കിന്റെ സൂപ്പർ പി എ സി $12 മില്യൺ ഇറക്കിയ തിരഞ്ഞെടുപ്പിലെ തോൽവി അദ്ദേഹത്തിനും ക്ഷീണമായി. ഞായറാഴ്ച്ച രണ്ടു വോട്ടർമാർക്ക് $1 മില്യൺ വീതം കൊടുത്തു ഷിമലിനു വേണ്ടി അവസാന ശ്രമം കൂടി നടത്തിയ മസ്‌ക് ഡി ഓ ജി ഇയുടെ നേതൃത്വത്തിൽ നടത്തുന്ന പിരിച്ചുവിടലും അടച്ചു പൂട്ടലും തിരഞ്ഞെടുപ്പിൽ വിഷയമായിരുന്നു. ആ നിലയ്ക്ക് ട്രംപ് ഭരണത്തിന്റെ വിലയിരുത്തൽ കൂടിയായി ഈ ജനവിധി.
ട്രംപ് പ്രചാരണത്തിന് എത്തിയില്ല. എന്നാൽ അദ്ദേഹം ടെലിവിഷൻ വഴി വോട്ടർമാരോട് സംസാരിച്ചിരുന്നു. 2020ൽ ജോ ബൈഡൻ ജയിച്ച സംസ്ഥാനം 2024ൽ നേടിയത് ട്രംപ് ആണ്.
റെക്കോർഡ് സൃഷ്ടിച്ച ധനസമാഹരണമാണ് ഈ തിരഞ്ഞെടുപ്പിൽ നടന്നത്. പരാജയം ട്രംപിനു പ്രഹരമാവും എന്നതിനാൽ ഇരു പാർട്ടികളും ആഞ്ഞുപിടിച്ചു.
അബോർഷൻ സംസ്ഥാനത്തു പൂർണമായി നിരോധിക്കുന്ന ഒരു നിർദേശമാണ് കോടതി വൈകാതെ പരിഗണിക്കുക. ലിബറൽ ഭൂരിപക്ഷം ആ നിർദേശം തള്ളുമെന്നുറപ്പായി.
Wisconsin deals a blow to Trump