Image

മുന്‍കാല പ്രണയ നായകന്‍ രവികുമാര്‍ (71) അന്തരിച്ചു

Published on 04 April, 2025
മുന്‍കാല പ്രണയ നായകന്‍ രവികുമാര്‍ (71) അന്തരിച്ചു

ചെന്നൈ: മുന്‍കാല പ്രണയ നായകന്‍ രവികുമാര്‍ (71) അന്തരിച്ചു. അര്‍ബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒന്‍പതു മണിയോടെ അവിടെവച്ചായിരുന്നു അന്ത്യം.

എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയിലെ നായകനായിരുന്നു. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഭൗതികശരീരം ഇന്ന് ചെന്നൈ വല്‍സരവാക്കത്തെ വസതിയിലെത്തിക്കും സംസ്‌കാരം നാളെ.

തൃശൂര്‍ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആര്‍.ഭാരതിയുടെയും മകനായ രവികുമാര്‍ ചെന്നൈയിലാണ് ജനിച്ചത്. 1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1976 ല്‍ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍,
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക