Image

100+ അംഗസംഘടനകളും പുതിയ ലോഗോയും: മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാന

ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന ജനറൽ സെക്രട്ടറി) Published on 01 April, 2025
100+ അംഗസംഘടനകളും  പുതിയ ലോഗോയും:  മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാന

ന്യൂ യോർക്ക് : മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ടു ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) അതിന്റെ തേരോട്ടം തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലുതും, പുരാതനവുമായ പ്രവാസി സംഘനകളുടെ   സംഘടനയായ ഫൊക്കാന  സമാനതകൾ ഇല്ലാത്ത   പ്രവർത്തന രീതിയിലൂടെയാണ് ആണ് ഇന്ന് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം ട്രസ്റ്റീ ബോർഡ് എട്ട്  പുതുയ സംഘടനകളെ കൂടി ഉൾപെടുത്തിയതോടെ ഫൊക്കാനയിൽ 100  അംഗസംഘടനകൾ കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രവാസി സംഘടനക്ക് നൂറു അംഗസംഘടനകൾ തികയുന്നത്.

ഫൊക്കാനയുടെ പ്രവർത്തന ശൈലിയിൽ ഉണ്ടായ മാറ്റം  സംഘടനയിൽ  ഏറെ   മാറ്റങ്ങൾ ആണ്  കൊണ്ടുവന്നത് . ഈ  മാറ്റം അതിന്റെ ലോഗോയിലും വേണമെന്നെ ആവശ്യമാണ് ഫൊക്കാന നാഷണൽ കമ്മിറ്റി- ട്രസ്റ്റീ ബോർഡ് സംയുക്ത യോഗത്തിൽ ഉയർന്നത്.

കാനഡയിൽ നിന്നും പതിനഞ്ചിൽ അധികം അംഗസംഘടനകൾ ഫൊക്കാനയിൽ ഉണ്ട്.  ലോഗോയിൽ കാനഡയുടെ പ്രാതിനിധ്യം വേണമെന്നത്   അവരുടെ ദീര്ഘനാളായുള്ള ആവശ്യമായിരുന്നു.  തിരുവതാംകൂർ രാജകുടുംബത്തിന്റെ മുദ്രയായിരുന്നു ഫൊക്കാനയും ഉപയോഗിച്ചുകൊണ്ടിരുന്നത്. രാജഭരണം കഴിഞ്ഞിട്ടും അത് പിന്തുടരുന്നത് പലപ്പോഴും വിമർശനങ്ങൾക്കും  കാരണമായി.  

ഇതിനിടെയാണ്   ഫൊക്കാന 100 അംഗ സംഘടനകളുമായി  ഒരു ചരിത്രം കുറിക്കുന്നത് . ഈ സന്തോഷത്തിന്റെ ഭാഗമായി   പുതിയ ലോഗോ  എന്ന ഏവരുടെയും ആവശ്യവും ആഗ്രഹവും നാഷണൽ കമ്മിറ്റി - ട്രസ്റ്റീ ബോർഡ് അംഗീകാരത്തോടു കൂടി നടപ്പിൽ വരികയാണ്.

ഫൊക്കാനയെ സെവൻ സ്റ്റാർ നിലവാരത്തിലേക്ക് ഉയർത്തുക എന്നത്  ഈ ഭരണസമിതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. അതുകൂടി ഉൾകൊണ്ടതാവണം ലോഗോ എന്ന് ഏവർക്കും അഭിപ്രായം ഉണ്ടായിരുന്നു . കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചെങ്കിൽ മാത്രമേ നമുക്ക് മുന്നേറാൻ കഴിയുകയുള്ളു. അതുകൊണ്ട് കൂടിയാണ് പുതിയ ലോഗോയിൽ ഏഴു സ്റ്റാറുകൾ ഉൾപ്പെടുത്തിയത്.

യുവതിയുവാക്കളെയും   കേരളത്തെയും  ഇന്ത്യയെയും കാനഡയേയും , അമേരിക്കയെയും ഉൾകൊള്ളുന്ന കളർ കോമ്പിനേഷനിൽ ആണ് ഈ  ലോഗോ നിർമിച്ചിരിക്കുന്നത് എന്ന് എടുത്തു പറയേണ്ടിയിക്കുന്നു .

പുതുക്കിയപ്പോഴും 1983 ൽ സ്ഥാപിതമായ ഫൊക്കാനയുടെ പൈതൃകവും   പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന ഒരു ലോഗോ ആയിരിക്കണം എന്നുതും  പ്രധനമായിരുന്നു .  കാലത്തിന്റെ മാറ്റത്തിന് അനുസരിച്ചുള്ള ഒരു അപ്ഡേറ്റ് ഏത് കാര്യത്തിനും ആവിശ്യമാണ് . അത് ഫൊക്കാന ഈ ലോഗോയിലും നടപ്പിലാക്കി എന്ന് മാത്രം.

പഴയ തലമുറയുടെയും പുതിയ തലമുറയുടെയും കൂട്ടായ പ്രവർത്തനമാണ് ഇന്ന് ഫൊക്കാനയെ ഉയരങ്ങളിൽ എത്തിക്കുന്നത് . ഈ  കൂട്ടായ പ്രവർത്തനത്തിലൂടെ   ഫൊക്കാനയുടെ   പ്രവർത്തനത്തന  മുന്നേറ്റം ആരെയും അതിശയിപ്പിക്കുന്നതാണ്.  ഒരുമയോടെ കൈകോർത്തപ്പോൾ ഒരുങ്ങിയത്  മനോഹരവും കുറ്റമറ്റതും  ആയ  ലോഗോ ആണ് .  ഇതിന്റ പിന്നിൽ പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രസ്റ്റീ മെംബേർസ് , നാഷണൽ കമ്മിറ്റി എന്നിവർ അഭിനന്ദനം അർഹിക്കുന്നു.  

Join WhatsApp News
Shaji Varghese 2025-04-02 02:20:41
കാലം മാറുന്നതിനു അനുസരിച്ചു സംഘനകളും അപ്ഡേറ്റ് ആവണം . ഫോകാനയുടെ പ്രവർത്തനം പ്രശംസിനിയമാണ് . കോര്പറേറ്റ് വേൾഡ് അവരുടെ ലോഗോകൾ മറ്റാറുണ്ട് .
ജോൺ കുര്യൻ 2025-04-02 02:26:41
ഈ 100 വിട്ടുള്ള ഒരു കളി ഫൊക്കാനക്കില്ല . വെള്ളപ്പൊക്കത്തിൽ പണിത 100 വീടുകൾ, വയനാട്ടിൽ പണിയുന്ന 100 വീടുകൾ ഇവയൊക്കെ ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഇടയിൽ ലോഗോ മാറ്റി ആൾമാറാട്ടം നടത്തിയാൽ ഞങ്ങൾ നിങ്ങളെ തിരിച്ചറിയില്ലന്ന് കരുതിയോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക