Image

ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് മികച്ച തുടക്കം

Published on 18 April, 2024
ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് മികച്ച തുടക്കം

ക്ലിഫ്ടണ്‍ (ന്യൂജേഴ്സി): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സിന്റെ കിക്ക് ഓഫ് മീറ്റിംഗിന് ഏപ്രില്‍ 14-ന് ഞായറാഴ്ച  സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി വേദിയായി.

വികാരി വെരി റവ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌കോപ്പോസ് നയിച്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്ട്രേഷന്റെ ഉദ്ഘാടന യോഗം നടന്നു.
വിനോയ് വര്‍ഗീസ് (ഇടവക സെക്രട്ടറി) കോണ്‍ഫറന്‍സ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ഷിബു തരകന്‍ (ഫാമിലി കോണ്‍ഫറന്‍സ് ജോയിന്റ് സെക്രട്ടറി), സജി പോത്തന്‍ (മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം), രഘു നൈനാന്‍ (ഫാമിലി കോണ്‍ഫറന്‍സ് ഫൈനാന്‍സ് കമ്മിറ്റി അംഗം) എന്നിവരടങ്ങുന്നതായിരുന്നു കോണ്‍ഫറന്‍സ് ടീം.

ഭദ്രാസനത്തിന്റെ സുപ്രധാന ആത്മീയ സമ്മേളനമായ ഫാമിലി കോണ്‍ഫറന്‍സിനുവേണ്ടി കോണ്‍ഫറന്‍സ് കമ്മിറ്റി ചെയ്യുന്ന ആത്മാര്‍ത്ഥമായ ശ്രമങ്ങളെ വിനോയ് വര്‍ഗീസ് അഭിനന്ദിച്ചു. ആത്മീയ ഉണര്‍വിനായി  കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വിശ്വാസത്തില്‍ ഉറയ്ക്കാനും ആത്മീയ വളര്‍ച്ച നേടാനും ഫാമിലി & യൂത്ത് കോണ്‍ഫറന്‍സില്‍  പങ്കെടുക്കുവാന്‍ യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌കോപ്പോസ് ആഹ്വാനം ചെയ്തു.

ഈ വര്‍ഷത്തെ ഫാമിലി/യൂത്ത് കോണ്‍ഫറന്‍സിന്റെ പ്രാസംഗികര്‍ , വേദി, തീയതികള്‍, മറ്റ് ക്രമീകരണങ്ങള്‍ എന്നിവയുള്‍പ്പെടെ കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങള്‍ സജി പോത്തന്‍ പങ്കിട്ടു. സുവനീര്‍ പരസ്യങ്ങള്‍, റാഫിള്‍ ടിക്കറ്റ്, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ എല്ലാവരുടെയും പിന്തുണ രഘു നൈനാന്‍ അഭ്യര്‍ത്ഥിച്ചു.

പീറ്റര്‍ കുര്യാക്കോസ് ഇടവകയില്‍ നിന്നുള്ള ആദ്യ രജിസ്‌ട്രേഷന്‍ സമര്‍പ്പിച്ചു. നിരവധി അംഗങ്ങള്‍ റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങിയും സുവനീറില്‍ ആശംസകളും പരസ്യങ്ങളും നല്‍കിയും പിന്തുണ വാഗ്ദാനം ചെയ്തു. ഷിജു തോമസ് (ഭദ്രാസന അസംബ്ലി അംഗം), വിനോയ് വര്‍ഗീസ് എന്നിവര്‍ പിന്തുണ വാഗ്ദാനം ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് ടീമിനെ പ്രതിനിധീകരിച്ച് ഷിബു തരകന്‍ വികാരി, ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവരുടെ പ്രാര്‍ത്ഥനാപൂര്‍വ്വമായ പിന്തുണക്ക് നന്ദി രേഖപ്പെടുത്തി.
2024 ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലങ്കാസ്റ്ററിലെ വിന്‍ധം റിസോര്‍ട്ടിലാണ് സമ്മേളനം നടക്കുന്നത്. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികന്‍ ഫാ. ജോയല്‍ മാത്യുവും യുവജന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ദൈവിക ആരോഹണത്തിന്റെ ഗോവണി' എന്ന വിഷയത്തെപ്പറ്റി ''ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളില്‍ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക'' (കൊലൊ സ്യര്‍ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. ബൈബിള്‍, വിശ്വാസം, സമകാലിക വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം സംവേദനാത്മക സെഷനുകള്‍ ഉണ്ടായിരിക്കും.
Registration link:  http://tinyurl.com/FYC2024

കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ. അബു പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ (ഫോണ്‍: 914.806.4595) / ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

 

ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് മികച്ച തുടക്കംക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് മികച്ച തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക