Image

ഫോമ സെൻട്രൽ റീജന്റെ ആഭിമുഖ്യത്തിൽ നാഷണൽ ലീഡേഴ്സിന് സ്വീകരണം നൽകി

Published on 01 April, 2025
ഫോമ സെൻട്രൽ റീജന്റെ ആഭിമുഖ്യത്തിൽ നാഷണൽ ലീഡേഴ്സിന് സ്വീകരണം നൽകി

ഫോമ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ  ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെട്ട പൊതുയോഗത്തിൽ  ഫോമ നാഷണൽ ലീഡേഴ്സിന് സ്വീകരണം നൽകി ആദരിക്കുകയുണ്ടായി.  ഫോമ നാഷണൽ അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ ജോസ്  മണക്കാടിന്റെ ആമുഖപ്രസംഗത്തോടുകൂടി തുടങ്ങിയ യോഗത്തിൽ  സെക്രട്ടറി  അച്ചൻകുഞ്ഞ് മാത്യു എല്ലാവരെയും യോഗത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും യോഗത്തിന്റെ  മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിക്കുകയും ചെയ്തു.

 സെൻട്രൽ റീജിയൻ ആർ വി പി ജോൺസൺ കണ്ണൂക്കാടൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റീജന്റ് എല്ലാ ഭാരവാഹികളും നാഷണൽ ലീഡേഴ്സും ഫോമയുടെ ചിക്കാഗോയിലെ എല്ലാ പ്രവർത്തകരും ഒന്നായി പങ്കെടുക്കുകയും യോഗത്തെ വൻ വിജയമാക്കി തീർക്കുകയും ചെയ്തു. സെൻട്രൽ റീജിയൻ ആർ വി പി ജോൺസൺ കണ്ണൂക്കാടൻ തന്റെ അധ്യക്ഷപ്രസംഗത്തിൽ ഫോമയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിലും ഇപ്പോഴും ഫോമ നാഷണൽ ലീഡർഷിപ്പിനോട് ചേർന്ന് നിന്നുകൊണ്ട് പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കുകയുണ്ടായി കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ചതുപോലെ തന്നെ വരുന്ന വർഷങ്ങളിലും  ലീഡർഷിപ്പ് കൊടുക്കുവാൻ ഫോമാ സെൻട്രൽ റീജിയൻ അംഗങ്ങൾ കൈകോർത്ത് പിടിച്ച് മുന്നോട്ടു വരുമെന്ന് അറിയിച്ചു.

ഫോമ നാഷണൽ ട്രഷറർ സിജിൻ പാലക്ക ലോഡി മറുപടി പ്രസംഗത്തിൽ  സെൻട്രൽ റീജന്റ് പ്രവർത്തനങ്ങളെ പ്രശംസിച്ചു. അദ്ദേഹം ഫോമാ സെൻട്രൽ റീജൻ നടത്തുന്ന പ്രവർത്തനങ്ങൾ എപ്പോഴുംമറ്റുള്ള റീജനുകൾക്ക് പ്രചോദനമാകുകയും മറ്റുള്ള റീജനകളെക്കാൾ ഫോമാ സെൻട്രൽ റീജൻ വളരെ ആക്ടീവായി പ്രവർത്തിക്കുന്നതിനുള്ള സന്തോഷം അറിയിക്കുകയും ചെയ്തു സിജിൽ ഫോമയുടെ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചും ഫോമയുടെ സമ്മർ ടു കേരള എന്ന പ്രോഗ്രാമിനെ കുറിച്ചും  വിശദമായി വിവരിക്കുകയുണ്ടായി ഫോമ വെസ്റ്റേൺ നാഷണൽ കമ്മിറ്റി മെമ്പർ ജോർജ് പുല്ലാപ്പള്ളി  ഫോമ സെൻട്രൽ പ്രവർത്തനങ്ങൾ മറ്റു റീജനകൾക്ക് വളരെ പ്രചോദനം നൽകുന്നു എന്ന് അഭിപ്രായപ്പെടുകയുണ്ടായി,  ഫോമാ പി ആർ ഓ ആയി പ്രവർത്തിക്കുന്ന ഷോളി കുമ്പിളി വേലി സെൻട്രൽ റീജിയനോട് ഒപ്പം കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിക്കുവാൻ സാധിച്ചതും റീജൻറ് പ്രവർത്തനങ്ങൾ എപ്പോഴും ഫോമായിക്ക് വലിയ മുതൽക്കൂട്ടായി എന്ന് ഓർപ്പിക്കുകയും ചെയ്തു.
. ആശംസകൾ അർപ്പിച്ച്  ഫോമ സെൻട്രൽ റീജിയൻ നാഷണൽ കമ്മിറ്റി മെമ്പർ ജോർജ് മാത്യു, നാഷണൽ ജുഡീഷ്യൽ ചെയർമാൻ ബെന്നി വാചാച്ചിറ അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ ജോസ് മണക്കാട്,  കേരള കൺവെൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര  എന്നിവർ ഫോമയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും കൂടുതൽ ആർജ്ജവത്തോടെ ഇനിയും ഫോമായി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

 തദവസരത്തിൽ ഫോമ മുൻ വൈസ് പ്രസിഡണ്ട് ആയിരുന്ന സണ്ണി വള്ളിക്കുളം  സ്റ്റാൻലികളരിക്കമുറി  നാഷണൽ  ക്രടെൻഷ്യൽ കമ്മിറ്റി മെമ്പർ ജോൺ പാട്ടപ്പതി,  ഫോമാ സെൻട്രൽ വിജയൻ സീനിയർ സിറ്റിസൺ ചെയർമാൻ ജോസഫ് കൊട്ടുകാപ്പള്ളി,  പബ്ലിക് അഫയേഴ്സ് ചെയർമാൻ മേരി കുര്യാക്കോസ്,  സെൻട്രൽ റീജിയൻ കോഡിനേറ്റർ സാബു കട്ടപ്പുറം എന്നിവർ ആശംസകൾ അറിയിച്ചു .
ട്രഷറർ രാജൻ തലവെടി  യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും   നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം പര്യവസാനിച്ചു

ഫോമാ സെൻട്രൽ റീജിനു വേണ്ടി സെക്രട്ടറി അച്ഛൻ കുഞ്ഞു മാത്യു
 

Join WhatsApp News
Leaderless Fellow 2025-04-01 01:56:12
പ്രിയപ്പെട്ട ലീഡർ മാരെ, ഞങ്ങളെ ദയവായി ഒന്നു നയിച്ചു തന്നാലും. ഫോമാ leaders യാലും world മലയാളി Malayali ലീഡറും മാരായാലും ശരി, fokana ആരായാലും ശരി ഞങ്ങളെ നയിക്കാൻ ആളുകൾ ഇല്ലാതെ വിഷമിച്ചിരിക്കുമ്പോൾ പ്രിയപ്പെട്ട ലീഡർമാരെ നേതാക്കളെ ദയവായി വന്ന് ഞങ്ങളെ ഒന്നു നേർവഴിക്കുന്ന നയിച്ചു തരൂ
ഷിക്കാഗോ മല്ലു 2025-04-01 03:29:29
ഓരോ രണ്ട് വര്ഷം കഴിയുമ്പോഴും സ്വീകരണം, ഫോട്ടോ എടുപ്പ്, പത്രത്തിൽ വാർത്ത കൊടുപ്പ്, വാട്സ്ആപ്പ്, ഫെയിസ്ബുക്ക് ഷെയറിംഗ്, ടാഗിംഗ് ..... മടുത്തു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക