Image

പ്രമുഖ നടനും സംവിധായകനുമായിരുന്ന മനോജ് കുമാർ മുംബൈയിൽ നിര്യാതനായി (പിപിഎം)

Published on 04 April, 2025
പ്രമുഖ നടനും സംവിധായകനുമായിരുന്ന മനോജ് കുമാർ മുംബൈയിൽ നിര്യാതനായി (പിപിഎം)

ബോളിവുഡിലെ ഐതിഹാസിക നടനും സംവിധായകനുമായിരുന്ന മനോജ് കുമാർ (87) നിര്യാതനായി. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ മുംബൈ അംബാനി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.

കരൾ രോഗം ബാധിച്ചു കുമാർ കുറേക്കാലമായി ചികിത്സയിൽ ആയിരുന്നു. മരണകാരണം ശക്തമായ ഹൃദ്രോഗ ബാധ എന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. ഫെബ്രുവരി 21നാണു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹ്യ-ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർ കുമാറിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. ദേശഭക്തി ചിത്രങ്ങൾ കുമാറിന്റെ പ്രത്യേകത ആയിരുന്നുവെന്നു മോദി ചൂണ്ടിക്കാട്ടി.

ഹരികൃഷ്ണൻ ഗോസ്വാമി എന്ന പേരിൽ 1937 ജൂലൈ 24നു അമൃത്സറിൽ ജനിച്ച മനോജ്  കുമാർ നെടുനാൾ ഹിന്ദി സിനിമയിൽ നിറഞ്ഞു നിന്നു. ഉപ്കാർ, ശഹീദ്, രംഗ് ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഇന്ത്യയെ ഉയർത്തിക്കാട്ടി. മണ്ണിന്റെ മണമുള്ള ചിത്രങ്ങളിലെ ഗാനങ്ങൾ അന്നത്തെ തലമുറയ്ക്ക് ഏറെ പ്രിയംകരമായിരുന്നു.

ഷോർ, റോട്ടി കപട ഔർ മക്കാൻ, ദോ ബദൻ, പൂരബ് ഔർ പസ്‌ചിം, ക്രാന്തി, ക്ലാർക് എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

Veteran actor Manoj Kumar passes away 

പ്രമുഖ നടനും സംവിധായകനുമായിരുന്ന മനോജ് കുമാർ മുംബൈയിൽ നിര്യാതനായി (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക