കൊച്ചി :വഖഫ് ഭേദഗതി ബില്ലില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വേണ്ട രീതിയില്‍ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കില്‍ ബാക്കി തീരുമാനം ജനങ്ങള്‍ എടുക്കുമെന്നും കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ (കെസിബിസി) വക്താവ് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
'വഖഫ് നിയമം എടുത്തുകളയുക എന്നല്ല, മറിച്ച് ഇതിലെ അനിയന്ത്രിതമായ കാര്യങ്ങള്‍ ഭേദഗതി ചെയ്യണം. പാര്‍ലമെന്റില്‍ വഖഫ് ഭേദഗതി ബില്‍ വരുമ്പോള്‍ മുനമ്പം പോലുള്ള വിഷയങ്ങള്‍ ഉയര്‍ന്നു വരുന്നതിന് ഇടയാക്കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിന് എംപിമാര്‍ വോട്ടു ചെയ്യണമെന്നാണ് തങ്ങളുടെ ആവശ്യം. അല്ലാതെ വഖഫ് നിയമം മുഴുവനായി എടുത്തുകളയണമെന്നോ വഖഫ് നിയമം പൂര്‍ണമായി ഭേദഗതി ചെയ്യണമെന്നോ അല്ല ആവശ്യപ്പെടുന്നത്.
മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളാണ് വഖഫ് നിയമത്തില്‍ ഉള്ളത് എന്നതിനാല്‍ തന്നെ തങ്ങള്‍ അതിലൊന്നും കൈകടത്താന്‍ ആഗ്രഹിക്കുന്നില്ല, ഫാ. തോമസ് തറയില്‍ പറഞ്ഞു.
വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാഹചര്യത്തിലാണ് കെസിബിസി നിലപാട് വ്യക്തമാക്കിയത്.