വാഷിംഗ്ടൺ, ഡി.സി: കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ങ്ടന്റെ (കെ.എ.ജി.ഡബ്ല്യു) പ്രസിഡന്റായിരുന്ന (1989) പുരുഷോത്തമൻ പിള്ള, 83, തൃശ്ശൂരിൽ അന്തരിച്ചു. നാട്ടിൽ റിട്ടയർമെന്റ് ജീവിതം നയിക്കുകയായിരുന്നു.
ഭാര്യ അംബിക. മക്കൾ: ബിന്ദു, രാജീവ് (ഉണ്ണി), മരുമക്കൾ: സജീവ് നായർ, ടീന പിള്ള. ആറ് പേരക്കുട്ടികളുമുണ്ട്.
ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്ന പുരുഷോത്തമൻ പിള്ള 1980-ൽ, കുടുംബത്തോടൊപ്പം യുഎസിലെത്തി.
അയ്യപ്പ ഭക്തനായിരുന്ന അദ്ദേഹം ശ്രീ ശിവവിഷ്ണു ക്ഷേത്രത്തിനു സജീവ പിന്തുണ നൽകി. അദ്ദേഹത്തിന്റെ ദയ, ജ്ഞാനം, കുടുംബം, വിശ്വാസം, സമൂഹം എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ എന്നും ഓർമ്മിക്കപ്പെടും.
മാർച്ച് 17 തിങ്കളാഴ്ച തൃശൂരിൽ വെച്ചാണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടന്നത്.