Image

ഇൻഡ്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ് : ന്യൂയോർക്ക് ചാപ്റ്റർ കിക്കോഫ് വൻവിജയം

ഷോളി കുമ്പിളുവേലി Published on 02 April, 2025
ഇൻഡ്യ പ്രസ് ക്ലബ്   അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ് : ന്യൂയോർക്ക് ചാപ്റ്റർ കിക്കോഫ് വൻവിജയം

ന്യൂയോർക്ക്:  മാധ്യമ രംഗത്ത് രണ്ടു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന  ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ കോൺഫെറെൻസിന്റെ  സമ്മേളനത്തിൻറെ ചുവടൊരുക്കങ്ങൾക്കു പ്രൗഢ ഗംഭീര തുടക്കം.  പത്രപ്രവത്തനത്തിന്റെ അന്തർധാരകൾ തേടിയുള്ളെ സമ്മേളനം ഒക്ടോബർ 9,10,11 തീയതികളിൽ  ന്യൂജേഴ്‌സി എഡിസണിലെ ഷെറാട്ടൺ ഹോട്ടലിൽ ആണ് അരങ്ങേറുക. കേരളത്തിലെ മുതിർന്ന  പത്രപ്രവർത്തകർക്കൊപ്പം  രാഷ്ട്രീയ -സാംസ്‌കാരിക നേതൃത്വവും സമ്മേളനത്തിന് പ്രൗഢി  നൽകും.

ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നട്ടെല്ലായ ന്യൂയോർക് ചാപ്റ്ററാണ് പതിനൊന്നാം സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറിന്റെ നേതൃത്വത്തിലുള്ള  കമ്മിറ്റി സമ്മേളന നടത്തിപ്പിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തിവരുന്നു.  ന്യൂയോർക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പുളുവേലിയുടെ  അധ്യക്ഷതയിൽ കൂടിയ  യോഗം  നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ  ഉദ്‌ഘാടനം ചെയ്തു. ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഈറ്റില്ലമായ ന്യൂയോർക്കിൽ  വച്ചു നടക്കുന്ന പതിനൊന്നാമത്  രാജ്യാന്തര സമ്മേളനം വൻ വിജയമാക്കേണ്ടത് ആതിഥേയ ചാപ്റ്ററായ ന്യൂയോർക്കിന്റെ  കടമയാണെന്നു ചാപ്റ്റർ പ്രസിഡൻറ്  ഷോളി കുമ്പിളുവേലി പറഞ്ഞു.    

നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, നിയുക്ത പ്രസിഡന്റ് രാജു പള്ളത് (2026-27), മുൻ പ്രെസിഡന്റുമാർ, ന്യൂ യോർക്ക് ചാപ്റ്റർ അംഗങ്ങൾ കൂടാതെ സാമൂഹിക- സാംസ്‌കാരിക- സംഘടനാ രംഗത്തെ നിരവധി പ്രമുഖരും യോഗത്തിൽ പങ്കെടുത്തു.  നാഷണൽ ട്രെഷറർ വിശാഖ് ചെറിയാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം. വൈസ് പ്രസിഡന്റ് അനിൽ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം, പത്തിലധികം ചാപ്റ്ററുകളുടെ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സമ്മേളന നടത്തിപ്പിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തിവരുന്നു . അമേരിക്കയിലെ വിവിധ നഗരങ്ങളിലുള്ള ചാപ്റ്ററുകൾ അംഗങ്ങളെല്ലാം തന്നെ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ സവിശേഷ  സ്വഭാവമായ ഒത്തൊരുമയോടെ കോൺഫെറൻസിനു വേണ്ട തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.
  
പതിനൊന്നാം സമ്മേളന വിജയത്തിനായി പൊതുസമൂഹത്തിനെയും ഉൾപ്പെടുന്നതിന്റെ ഭാഗമായി ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രെഷറർ ബിനു തോമസ്, ജോയിന്റ് സെക്രട്ടറി ജേക്കബ് മാനുവൽ പ്രസ് ക്ലബ് മുൻ നാഷണൽ പ്രെസിഡന്റുമാർ അഡ്വൈസറി ബോർഡ് അംഗങ്ങൾ മറ്റു ന്യൂ യോർക്ക് ചാപ്റ്റർ അംഗങ്ങളുടെയും സഹകരണത്തോടെ ന്യൂയോർക് ട്രൈസ്റ്റേറ് മേഖലയിലുള്ള ഇന്ത്യ പ്രസ് ക്ലബ്ബിൻറെ അഭ്യുതകാംക്ഷികളെ പങ്കെടുപ്പിച്ചുകൊണ്ട് , ന്യൂയോർക് ചാപ്റ്ററിന്റെ നേതൃത്വത്തിൽ  റോക്‌ലൻഡിലെ  വാലി കോട്ടേജിലുള്ള മലബാർ റെസ്റ്റാറ്റാന്റിൽ മാർച്ച് 28, വെള്ളിയാഴ്ച നടന്ന കിക്കോഫ് മീറ്റിംഗിൽ  സാമൂഹിക- സാംസ്‌കാരിക- സംഘടനാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.  

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന  മാധ്യമ സമ്മേളനത്തിൻറെ  വിജയത്തിനായി  ഏവരുടെയും സാന്നിധ്യ സഹായ സഹകരണങ്ങൾ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ അഭ്യർത്ഥിച്ചു. സമ്മേളനം സംബന്ധിച്ച കാര്യങ്ങൾ  പ്രസിഡന്റ യോഗത്തിൽ വിശദീകരിച്ചു.  സെക്രട്ടറി  ഷിജോ പൗലോസ്   സ്പോൺസർമാരെ സ്വാഗതം ചെയ്യുകയും സ്‌പോൺസർഷിപ്  ഏറ്റുവാങ്ങുകയും ചെയ്തു.  മുൻ കാലങ്ങളിൽ സ്പോൺസർമ്മാർ നൽകിയ സഹായങ്ങളെ  ഷിജോ പൗലോസ് നന്ദിയോടെ സ്മരിച്ചു.  വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു, നേതാക്കളായ പോൾ കറുകപ്പള്ളി, തോമസ് കോശി, ഫിലിപ്പോസ് ഫിലിപ്പ്, ഷിനു ജോസഫ്, നോഹ ജോർജ്, ടോം നൈനാൻ, സണ്ണി കല്ലൂപ്പാറ, ഹരികുമാർ രാജൻ, ജിബി വർഗീസ്‌, ഷൈബു വർഗീസ്‌ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.  ഇവരെല്ലാം തന്നെ ഈ കോൺഫറൻസിന്റെ സ്പോൺസർമാരായി എന്നുള്ളതും ഈ സംഘടനയോടുള്ള സ്നേഹാദരവായിരുന്നു.

പ്രസ് ക്ലബ്ബിൻറെ  മുന്നോട്ടുള്ള പ്രയാണത്തിൽ  തുടർന്നും ഏവരുടെയും സഹായ സഹകരങ്ങൾ ഉണ്ടാകണമെന്നു ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് -  ഇലക്‌ട്  രാജു പള്ളത്തു അഭ്യർത്ഥിച്ചു.  ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതാക്കളായ,  ജോർജ് ജോസഫ്, താജ് മാത്യു, ജെ. മാത്യു, ജോസ് കാടാപ്പുറം, സജി എബ്രഹാം, പ്രിൻസ് ലൂക്കോസ്, മാത്തുക്കുട്ടി ഈശോ തുടങ്ങിയവർ പ്രസംഗിച്ചു.      

ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂ യോർക്ക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര സ്വാഗതവും , ട്രഷറർ ബിനു തോമസ് നന്ദിയും പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക