പോപ്പിനെ കുർബാന പഠിപ്പിക്കരുതെന്ന് പണ്ട് പറയുമായിരുന്നു. അതുപോലെയാണ് ട്രംപിനെ ബിസ്സിനസ്സ് പഠിപ്പിക്കരുതെന്ന് പറയുന്നത്. ബിസ്സിനസ്സിന്റെ എല്ലാ തന്ത്രങ്ങളുമറിയാവുന്ന ആളാണ് പ്രസിഡന്റ് ട്രംപ്. ആ ട്രംപിന്റെ താരിഫ് ചങ്ങലക്കുള്ളിൽ കിടന്ന് ഉരുളുകയാണ് ആഗോള വിപണി. ട്രംപ് അധികാരത്തിൽ രണ്ടാമത് വരുന്നത് വരെ അമേരിക്കക്കാരിൽ മിക്കവർക്കും അറിയില്ലായിരുന്നു അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ താരിഫ് അല്ലെങ്കിൽ നികുതി എന്താണെന്ന്. എന്നാൽ ഇന്ന് അമേരിക്കക്കാർക്ക് മാത്രമല്ല ലോകർക്ക് എല്ലാവര്ക്കും അറിയാം താരിഫ് എത്രയെന്ന്. ഒട്ടു മിക്ക സാധങ്ങൾക്കും നാമമാത്രമായ താരിഫ് മാത്രമേ അമേരിക്ക ഏർപ്പെടുത്തിയിരുന്നുള്ളു ഇതിനു മുൻപ്. അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഉൾപ്പെടെ താരിഫ് നാമമാത്രമായിരുന്നുയെങ്കിൽ അവയ്‌ക്കൊക്കെ ഇരുപത്തഞ്ച് ശതമാനമാക്കിയിരിക്കുകയാണ്ഇത് ആഗോള വിപണിയെ കാര്യമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പ്രത്യേകിച്ച് യൂറോപ്പ്യൻ വിപണിയെ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ വാഹങ്ങൾ ഇറക്കുമതി ചെയ്യുന്നത് യൂറോപ്പിൽ.
മെക്സിക്കോ കാനഡ ജപ്പാൻ ജർമ്മനി സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം വാഹങ്ങൾ അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്നത്. അമേരിക്കൻ കാറുകൾക്ക് ഒരിക്കലും യൂറോപ്പിൽ സ്ഥിരമായി സ്ഥാനം പിടിക്കാൻ കഴിഞ്ഞിട്ടില്ല, ഇത് ട്രംപിന്റെ ഭൂഖണ്ഡത്തോടുള്ള ദേഷ്യത്തിന് കാരണമായതായി ഒരു ഫ്രഞ്ച് വിശകലന വിദഗ്ധൻ പറഞ്ഞു. 2024-ൽ യുഎസ് 474 ബില്യൺ ഡോളർ മൂല്യമുള്ള ഓട്ടോമോട്ടീവ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തു, ഇതിൽ 220 ബില്യൺ ഡോളർ വിലവരുന്ന പാസഞ്ചർ കാറുകളും ഉൾപ്പെടുന്നു.
ട്രംപിന് പ്രത്യേക ഉദ്ദേശമുണ്ട് താരിഫ് ഏർപ്പെടുത്തുന്നതുമൂലം. അദ്ദേഹം ലക്ഷ്യമിടുന്നത് ആഭ്യന്തര വിപണിയെ മെച്ചപ്പെടുത്തനാണ് എന്ന് തന്നെ പറയാം. താരിഫ് ഏർപ്പെടുത്തുന്നത് മൂലം അതിന്റെ ഗുണം ആഭ്യന്തര വിപണിക്ക് ഉണ്ടാക്കുക എന്നതാണ് ട്രംപ് ഉദേശിക്കുന്നത്.
ഇറക്കുമതി വില ഉയർത്തുന്നതിലൂടെ, താരിഫുകൾ തദ്ദേശീയ നിർമ്മാതാക്കളെ സംരക്ഷിക്കാൻ കഴിയും. കയറ്റുമതിക്കാർക്ക് സബ്‌സിഡി നൽകുകയോ അന്യായമായി കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കുകയോ പോലുള്ള അന്യായമായ വ്യാപാര രീതികൾക്ക് വിദേശ രാജ്യങ്ങളെ ശിക്ഷിക്കാനും അവ സഹായിച്ചേക്കാം. വിദേശ കാറുകൾ അമേരിക്കൻ വിപണി കിഴടക്കിയതുകൊണ്ട് അമേരിക്കൻ കാറുകൾക്ക് അഭ്യധാര വിപണി പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇത് കണ്ടുകൊണ്ട് അമേരിക്കൻ കാറുകൾക്ക് ഡിമാന്റ് വർധിപ്പിക്കുക എന്നത് കൂടി ട്രംപ് എന്ന ബിസ്സിനസ്സകാരൻ ലക്ഷ്യമിടുന്നു.
അമേരിക്കയിലേക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ ട്രംപ് താരിഫ് ഏർപ്പെടുത്തിയതിൽ പൊതുവെ വിമര്ശനം ഉയര്ന്നുണ്ട്. യൂറോപ്പ്യൻ യൂണിയനുൾപ്പെടെയുള്ളവൾ പ്രതിഷേധവുമായി രാഗത്തുവരികയുണ്ടായി. കാര്യമറിയാതെ അമേരിക്കയിൽ പോലും പ്രതിഷേധമുയരുന്നുണ്ട്. ഇത് അമേരിക്കൻ വിപണിയെ തളർത്തുമെന്നും സാധനങ്ങൾക്ക് വില കൂടുമെന്നുമാണ് ഇവരുടെ വിലയിരുത്തൽ. എന്നാൽ യുഎസ് അതിന്റെ എല്ലാ വ്യാപാര പങ്കാളികളിൽ നിന്നുമുള്ള സാധനങ്ങൾക്ക് താരിഫ് ബാധകമാക്കുന്നതിനാൽ, ആഗോള കയറ്റുമതിയും ജിഡിപിയും കുറയുന്നു. ആഗോള ഡിമാൻഡ് കുറയുന്നത് കാനഡയുടെ പ്രധാന കയറ്റുമതികളിലൊന്നായ എണ്ണയുടെ വില ഉൾപ്പെടെയുള്ള ചരക്കുകളുടെ വില കുറയ്ക്കുന്നു. ആഗോള പ്രവർത്തനം കുറയുന്നത് കനേഡിയൻ കയറ്റുമതിക്കുള്ള ആവശ്യം കുറയ്ക്കുന്നു.
താരിഫുകളുടെ ദോഷവശങ്ങൾ പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും, ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുക, സർക്കാർ വരുമാനം ഉണ്ടാക്കുക, വ്യാപാര ചർച്ചകളിൽ ലിവറേജ് നൽകുക തുടങ്ങിയ ആനുകൂല്യങ്ങൾ അവ വാഗ്ദാനം ചെയ്യുമെന്ന് ചിലർ വാദിക്കുന്നു.
ഇറക്കുമതി ചെയ്യുന്ന സാധനങ്ങളെ കൂടുതൽ ചെലവേറിയതാക്കാൻ താരിഫുകൾക്ക് കഴിയും, ഇത് ആഭ്യന്തര നിർമ്മാതാക്കൾക്ക് മത്സരാധിഷ്ഠിത നേട്ടം നൽകുകയും പ്രാദേശിക ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
താരിഫുകൾ അടിസ്ഥാനപരമായി ഇറക്കുമതിയുടെ നികുതികളാണ്, ഇത് സർക്കാർ ഖജനാവിലേക്ക് സംഭാവന ചെയ്യാൻ കഴിയും, പ്രത്യേകിച്ച് ആദായനികുതികൾ വ്യാപകമായി സ്വീകരിക്കുന്നതിന് മുമ്പ് വാണിജ്യ വിഷയങ്ങളിൽ മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുന്നതിനോ മികച്ച വ്യാപാര ഇടപാടുകൾ ചർച്ച ചെയ്യുന്നതിനോ താരിഫുകൾ ഒരു ഉപകരണമായി ഉപയോഗിക്കാം. ഗാർഹിക ജോലികളെ പിന്തുണയ്ക്കുന്നു. ഗാർഹിക ഉൽപ്പന്നങ്ങളെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിലൂടെ, സംരക്ഷിത വ്യവസായങ്ങളിൽ ഉൽപ്പാദനവും തൊഴിലും വർദ്ധിപ്പിക്കുന്നതിന് താരിഫുകൾക്ക് സാധ്യതയുണ്ട്. ഇന്ത്യയുൾപ്പെടെ 165 രാജ്യങ്ങൾക്കാണ് ട്രംപിന്റെ താരിഫ് ഇടിത്തീയാകുന്നത്. അത് ആരെയൊക്കെ ബാധിക്കുമെന്ന് കാത്തിരുന്നു കാണാം.