ജൂബിലിയും വെക്കേഷന് ബൈബിള്‍ സ്കൂളും (വി.ബി.എസ്) - തോമസ് കളത്തൂര്‍
ഹ്യുസ്റ്റണിലെ ട്രിനിറ്റി മാർത്തോമാ പള്ളിയുടെ ജൂബിലിയും "വിബിഎസും+ , അതിൽ സംബന്ധിച്ചവർക്കൊക്കെ -സൺഡേ സ്കൂൾ കുട്ടികൾ, യുവജനങ്ങൾ, സീനിയർസ് , ഇവരെല്ലാം ചേർന്ന്, ഏകദേശം ൭൦൦ ഓളം വ്യക്തികൾ - ആത്മീയ ഉണർവും, സൗഹൃദവും, പുതിയ കാഴ്ചപ്പാടുകളും ,ജീവിത ആശയങ്ങളും നേടാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. ആയതിലേക്കു ബഹുമാനപ്പെട്ട മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പയുടെ സാന്നിദ്ധ്യവും പ്രഭാഷണങ്ങൾക്കും ഒപ്പം, ബഹുമാനപ്പെട്ട ജിജോ മാത്യു അച്ചന്റേയും ലീനാകൊച്ചമ്മയുടെയും പഠന ക്ലാസ്സുകളും, ബഹുമാനപ്പെട്ട ജീവൻ ജോൺ അച്ചന്റെ മനോഹരമായ ഗാന പരിശീലന ക്ലാസ്സുകളും വേറിട്ട അനുഭാവമായിരുന്നു തന്നത് . സുനിലിന്റേയും ... റ്റിഞ്ചുവിന്റെയും..... ലീഡർഷിപ്പും പ്രശംസനീയമായിരുന്നു.
വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സംരംഭം ഇതോടൊപ്പം മുന്നോട്ടു കൊണ്ടുവരികയുണ്ടായി. ഇന്ന് സമൂഹത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അന്യോന്യ സ്നേഹവും കരുതലും പുനർ ജീവിപ്പിക്കാനും, ഇഴകൾ മുറിഞ്ഞു അകന്നു കൊണ്ടിരിക്കുന്ന ബന്ധങ്ങളെ ചേർത്ത് നിർത്തുന്നതിനുമായി, "തലമുറകൾ തമ്മിലുള്ള പ്രവർത്തനം (Intergenerational Activity)ങ്ങൾക്ക് ഒരു അവസരം കൂടി സൃഷ്ടിക്കുകയുണ്ടായി.