കോൺഗ്രസ് പാർട്ടിയിലെ എതിരാളികളും എതിർ സ്‌ഥാനാർഥി ആയിരുന്ന ജയിക്കിന്റെ കൂട്ടുകാരും പൊട്ടനാണ് വിഡ്ഢിത്തരങ്ങളെ പുലമ്പൂ എന്ന് കേരളം മുഴുവൻ കുപ്രചാരണം പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനെ പറ്റി പറഞ്ഞു പരത്തിയെങ്കിലും ഒടുവിൽ ചാണ്ടി എടുത്ത ധീരമായ നിലപാട് ആണ് ശരിയെന്നു പൊതുസമൂഹത്തിന് ബോധ്യപ്പെട്ടത് രാഹുൽ മൻകൂട്ടത്തിലിന്റെ വിവാദം ആളിപടർന്നത്തോടെ ആണ്
.
ഷാഫി പറമ്പിൽ വടകര എം പി യായി ഒഴിവുവന്ന പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ കെ മുരളീധരനെയും വി ടി ബാലരാമിനെയും കടത്തിവെട്ടി സ്‌ഥാനാർഥിയായ രാഹുൽ മാൻകൂട്ടത്തിൽ ആദ്യം പോയത് പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേയ്ക്കാണ്. പക്ഷേ അവിടെ രാഹുലിനെ സ്വീകരിക്കാൻ ചാണ്ടി ഉമ്മൻ ഇല്ലായിരുന്നു.
.
ഇതര പാർട്ടിയിൽ പെട്ട നേതാക്കന്മാർ വരെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കുമ്പോൾ മണിക്കൂറുകൾ അവിടെ കാത്തു നിന്നിട്ടുള്ള ചാണ്ടി രാഹുൽ വന്നപ്പോൾ ഇല്ലാതെ പോയത് അന്ന് തന്നെ കേരളത്തിലെ മുഴുവൻ വാർത്ത ചാനലുകളും ചർച്ചയാക്കിയതാണ്
.
പാലക്കാടിനു ഒപ്പം നടന്ന ചാവക്കാട് ഉപതെരെഞ്ഞെടുപ്പിലും പ്രിയങ്ക ഗാന്ധി മത്സരിച്ച വയനാടും സജീവമായി ഇലക്ഷൻ പ്രചരണത്തിൽ ഉണ്ടായിരുന്ന ചാണ്ടിയുടെ അഭാവം പാലക്കാട് അപ്പോൾ തന്നെ ചർച്ച ആയിരുന്നു. അതിന്റെ പേരിൽ ചാണ്ടി ഒരുപാട് പഴി കേൾക്കേണ്ടി വന്നു
.
രാഹുൽ പതിനെണ്ണയിരത്തിൽ അധികം ഭീമമായ ഭൂരിപക്ഷത്തിൽ ജയിച്ചു ചരിത്രം സൃഷ്ടിച്ചപ്പോൾ കോൺഗ്രസിലെ ചാണ്ടി വിരുദ്ധർ ചാണ്ടിയെ കല്ലെറിയുവാനും അപമാനിക്കുവാനും ആ അവസരം ശരിക്കും ഉപയോഗിച്ചു. അതിന് ശേഷം രാഹുൽ ഷാഫി കൂട്ടുകെട്ട് കേരളത്തിലെ കോൺഗ്രസിന്റെ ലീഡർഷിപ് ഏറ്റെടുത്തതോടെ ചാണ്ടിയുടെ രക്തത്തിനായി മുറവിളി ഉയർന്നു
.
പാലക്കാട് ഉപതെരെഞ്ഞെടുപ്പിന് ശേഷം ശരാശയ്യയിൽ ആയ ചാണ്ടിക്ക് പിടിവള്ളി ആയത് നിലമ്പൂർ ഉപതെരെഞ്ഞെടുപ്പാണ്
.
ആര്യടാൻ ഷൗക്കത്തു പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിക്കുവാൻ വന്നത് മുതൽ ഒപ്പം ഉണ്ടായിരുന്ന ചാണ്ടി നിലമ്പൂർ ഇലക്ഷൻന്റെ ഫലം വന്നതിനു ശേഷം ആണ് പുതുപ്പള്ളിയ്ക്കു മടങ്ങിയത്
.
നിലമ്പൂരിൽ ഇലക്ഷൻ കാലത്ത് ഏതാണ്ട് മൂന്നാഴ്ചയിൽ അധികം ഉണ്ടായിരുന്ന ചാണ്ടി മൂവായിരത്തിൽ അധികം വീടുകളിൽ നടന്നും ഓടിയും ചാടിയും കയറി എന്ന് മാത്രമല്ല അവിടെ വച്ചു കണ്ടുമുട്ടിയ പണ്ടു പുതുപ്പള്ളിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും നിലമ്പൂരിൽ കുടിയേറിയ നാട്ടുകാർക്കൊപ്പം കപ്പ പറികുവാനും മീൻപിടിക്കുവാനും ഒക്കെ പോയി ആര്യടാൻ ഷൗക്കത്തിനെ വിജയിപ്പിക്കുവാൻ തന്നെ കൊണ്ടു ആകാവുന്നത് ഒക്കെ ചെയ്തു നിലമ്പൂരുകാരുടെ ഹീറോ ആയി
.
ചാണ്ടിയുടെ ഓപ്പറേഷൻ നിലമ്പൂർ വൻ വിജയം ആയതോടെ സടകുടഞ്ഞു എണീറ്റ ചാണ്ടി കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണു ഒരു സ്ത്രീ മരിക്കുവാൻ ഇടയായ സംഭവത്തിൽ സീനിയർ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ മറികടന്നു പ്രശ്നത്തിൽ ശക്തമായി ഇടപെട്ടപ്പോൾ വാസവൻ മന്ത്രി പോലും വിരണ്ടു എന്ന് മാത്രം അല്ല ചാണ്ടിയുടെ ഇടപെടലിൽ കേരളം മുഴുവൻ കയ്യടിച്ചു ചാണ്ടി വീണ്ടും ഡബിൾ ഹീറോ ആയി
.
ഇപ്പോൾ കേരളവും കടന്നു രാഹുൽ വിഷയം ദേശീയ തലത്തിൽ ചർച്ച ആകുമ്പോൾ ചാണ്ടി ഉമ്മൻ എന്തെങ്കിലും നേരത്തെ അറിഞ്ഞിട്ടാണോ ഈ നിലപാട് എടുത്തത് എന്നതിനും പ്രാധാന്യം ഏറുകയാണ്
.
പുതുപ്പള്ളിയിൽ നിന്നും നടന്നും കാളവണ്ടിക്കും ബസിനുമായി ഏതാണ്ട് അറുപതു വർഷങ്ങൾക്കു മുൻപ് കോട്ടയം ട്രാൻസ്‌പോർട്ട് ബസ്സ്റ്റാൻഡിൽ വന്നു ഒരു മനോരമ പത്രവും വാങ്ങി തോർത്ത് കൊണ്ടു തലയിൽ കെട്ടി തിരുവനന്തപുരം ബസ് പിടിച്ചു നിയമസഭയിൽ പോയി കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് ആയി മാറിയ ഉമ്മൻ ചാണ്ടിയുടെ പൊന്നോമന പുത്രൻ ചാണ്ടി ഇനി കാണിക്കുവാൻ പോകുന്ന അത്ഭുതങ്ങളെ പറ്റിയുള്ള ചർച്ചകൾ മലയാളികൾ ഉള്ളയിടങ്ങളിൽ എല്ലാം ആരംഭിച്ചു കഴിഞ്ഞു