രാജ്യസ്‌നേഹത്തിന്റെ വിത്ത് എന്റെമനസില്‍ വീഴുന്നത് ഞാന്‍ ഒന്നാംകളാസ്സില്‍ പഠിക്കുമ്പോളാണ്. അന്നത്തൈകാര്യങ്ങള്‍ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരം അതിന്റെ അവസാഘട്ടങ്ങളിലേക്ക് നീങ്ങുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് എന്റെ രാജ്യം സ്വതന്ത്രമാകും. ഇന്‍ഡ്യ എന്താണന്നോ ബ്രിട്ടീഷ്‌രാജ് എന്താണന്നോ സ്വാതന്ത്ര്യംനേടുന്നത് എന്തിനാണന്നോ എനിക്കന്ന് അറിയില്ലായിരുന്നു. സ്‌കൂള്‍ നാലുമണിക്ക്‌വിടുമ്പോള്‍ ചേട്ടന്മാരോടും ചേച്ചിമാരോടുമൊപ്പമാണ് ഞാനും വീട്ടിലേക്ക് പോകുക. ഞങ്ങള്‍ ഏകദേശം ഇരുപതുപേരടങ്ങിയ ഒരു ചെറുജാഥയായിട്ടാണ് മടക്കം. ചേട്ടന്മാര്‍ ഭാരത്മാതാ കീജെ, മഹാത്മാഗാന്ധി കീജെയ് നെഹ്‌റു കീജേ എന്നീമുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് മുന്നേറുമ്പോള്‍ മറ്റുകുട്ടികളോടൊപ്പം ഞാനും കീജെയ് ഉച്ചത്തില്‍വിളിക്കും. ഇതിന്റെയൊന്നും അര്‍ഥം അറിയില്ലെങ്കിലും വീട്ടിലേക്കുള്ള ഒരുമൈല്‍ദൂരം മുഷിപ്പില്ലാതെ നടക്കാന്‍ ഇത് സഹായകരമായിരുന്നു. ജാഥ മുന്നോട്ടുപോകുന്തോറും ശോഷിച്ച് അവസാനം എട്ടോപത്തോപേരായി ചുരുങ്ങും. എന്റെ വീടെത്തുമ്പോള്‍ ഞാനും മുദ്യാവാക്യം വിളിച്ചുകൊണ്ട് വീടുപൂകും.
അന്ന് ഞാനറിയാതെ എന്റെ മനസില്‍പതിച്ച രാജ്യസ്‌നേഹത്തിന്റെ വിത്ത് മുളച്ച് എന്നതൊരു വന്‍വവിര്‍ഷമായി വളര്‍ന്നിരിക്കുന്നു. അമേരിക്കയിലെത്തിയിട്ട് മുപ്പത്തിമൂന്ന് വര്‍ങ്ങളായിട്ടും ഈരാജ്യത്തെ പൗരനായിട്ടും മാതൃരാജ്യത്തോടുള്ള സ്‌നേഹത്തിന് ഒരുകുറവും സംഭവിച്ചിട്ടില്ല. രാജ്യത്തിന്റെ ഓരോയിഞ്ച് വളര്‍ച്ചയും അഭിമാനപൂര്‍വ്വം നോക്കിക്കൊണ്ടിരിക്കുന്നു. ഇന്‍ഡ്യ എന്റെ അമ്മയും അമേരിക്ക പോറ്റമ്മയുമാണ്. അമേരിക്ക സാമ്പത്തികമായും സൈനികമായും ലോകത്ത് ഒന്നാസ്ഥാനത്തുതന്നെ ഉണ്ടായിരിക്കണം എന്നാണെന്റെ ആഗ്രഹം. ഇന്‍ഡ്യയെ തളര്‍ത്തുന്ന ഏതെങ്കിലും നടപടി അമേരിക്കന്‍ ഭരണകൂടത്തില്‍നിന്ന് ഉണ്ടായാല്‍ ഞാന്‍ പല്ലുംനഖവും ഉപയോഗിച്ച് എതിര്‍ക്കും. അതുകൊണ്ടാണ് ഇന്‍ഡ്യയെ ശിക്ഷിക്കാന്‍ 50 ശതമാനം താരിഫ്ചുമത്തിയ ട്രപിന്റെ നടപടിയെ എതിര്‍ത്തത്. എന്റെ മാതൃരാജ്യത്തെ അദ്ദേഹം അധിക്ഷേപിച്ചപ്പോള്‍ എന്നിലെരാഷം പതഞ്ഞുപൊങ്ങി. ട്രംപല്ല ഏബ്രഹാം ലിങ്കണ്‍ പുനര്‍ജനിച്ചുവന്ന് അങ്ങനെപറഞ്ഞാലും ഞാന്‍ എതിര്‍ക്കും. അതിന് എന്റെ നട്ടെല്ല് വാഴവള്ളിയാണന്ന് ജെയനോ ഞാന്‍ മലക്കംമറിഞ്ഞെന്ന് മത്തായിയോ പറഞ്ഞാലും അതിനൊന്നും പുല്ലുവിലകല്‍പിക്കുന്ന ആളല്ല ഞാനെന്ന് പ്രത്യകം പറയട്ടെ.
സത്യത്തെ സത്യമെന്നും കള്ളത്തെ കള്ളമെന്നും മുഖത്തുനോക്കിപറയാന്‍ ധൈര്യംവേണം. സാത്താന്‍ സത്യംപറഞ്ഞാലും അത് സത്യമാണന്ന് ഞാന്‍പറയും. ഗബ്രിയേല്‍ മാലാഖ വഷളത്തം പറഞ്ഞാല്‍ അത് വഷളത്തംതന്നെയാണന്നും പറയും. ഇതിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യ്യമില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം ശരിയായ പാതയിലൂടെയാണ് മുന്നേറുന്നത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പത്തവ്യവസ്തയാണ് ഇന്‍ഡ്യയുടേത്. ഇതൊന്നും മനസിലാക്കാതെ അമേരിക്കയില്‍വന്നിരുന്ന് ഈരാജ്യത്തിന്റെ സമ്പന്നതയില്‍ മയങ്ങി മാതൃരാജ്യത്തെ പുശ്ചിക്കുന്ന പുങ്കവന്മാരോട് സഹതപിക്കാനെ കഴിയു.
ഞാനെഴുതുന്ന ലേഖനങ്ങളിലെ ആശയങ്ങളോട്യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം വായക്കാര്‍ക്കുണ്ട്. യുക്തിപൂര്‍വ്വമായ അഭിപ്രായങ്ങള്‍ അഭിനന്ദിക്കപ്പെടും. ലേഖനത്തിന്റെ മുക്കുംമൂലയുംവായിച്ചിട്ട് എഴുതുന്ന വിവരംകെട്ട കമന്റുകള്‍ പുശ്ചത്തോടെ തള്ളപ്പെടും.
samnilampallil@gmail.com