Image

പിണറായിയുടെ ചിരിയോ ചിരി (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 08 September, 2025
പിണറായിയുടെ ചിരിയോ ചിരി (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

  ഇന്ത്യൻ രാഷ്ട്രീയത്തിൽ ചിരിക്കുവാൻ പിശുക്കു കാട്ടുന്ന ഏക നേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണ് 
.                                 
അദ്ദേഹം കടന്നു വന്ന യാതനകളും വേദനകളും കൊണ്ടും മാരകമായി ഏൽക്കേണ്ടി വന്ന മർദ്ദനങ്ങൾ കൊണ്ടും ആകാം അദ്ദേഹം വളരെ പരുക്കനായി മാറിയത് 
.                              
ഇപ്പോൾ എൺപതു വയസിലേയ്ക്കു അടുക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനും ഏതാണ്ട് അറുപതു വർഷത്തെ പഴക്കം ഉണ്ട്. ഇതിൽ ഏതാണ്ട് പകുതി കാലയളവിൽ കൃത്യമായി പറഞ്ഞാൽ ആദ്യത്തെ മുപ്പതു വർഷം അദ്ദേഹം ചിരിച്ചിച്ചിട്ടേയില്ല 
.                              
പക്ഷേ കഴിഞ്ഞ മുപ്പതു വർഷങ്ങൾ ആയി അദ്ദേഹം ഇടയ്ക്കിടെ ചിരിക്കാറുണ്ട് 
.                           
തൊണ്ണൂറ്റി ആറിൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് മന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞപ്പോൾ ആണ്‌ അദ്ദേഹം ജീവിതത്തിൽ ആദ്യമായി പുഞ്ചിരിച്ചത് 
.                              
തൊണ്ണൂറ്റി എട്ടിൽ കാറിൽ യാത്ര ചെയ്യാതെ ട്രാൻസ്‌പോർട്ട് ബസിൽ മാത്രം ചെരിപ്പിടാതെ യാത്ര ചെയ്തിരുന്ന ചടയൻ ഗോവിന്ദൻ അന്തരിച്ച ഒഴിവിൽ അച്യുതനന്ദന്റെ പിൻബലത്തിൽ പാർട്ടി സെക്രട്ടറി ആയപ്പോൾ അദ്ദേഹം കുറച്ചു കൂടി നന്നായി ചിരിച്ചു 
.                            
മൂന്ന് നാലു വർഷം കഴിഞ്ഞു മലപ്പുറം സമ്മേളനത്തിൽ അച്യുതനന്ദനെ വെട്ടി നിരത്തി പാർട്ടി പിടിച്ചെടുത്തപ്പോൾ അദ്ദേഹം ഊറി ഊറി ചിരിച്ചു 
.                                 
രണ്ടായിരത്തി ആറിൽ അച്ചൂതാനന്ദൻ പാവ മുഖ്യമന്ത്രി ആയപ്പോൾ കോടിയേരിയെ ആഭ്യന്തിര മന്ത്രിയാക്കി പിൻസീറ്റ് ഭരണം നടത്തിയ പിണറായി പുറമെ ഗൗരവം ഭാവിച്ചെങ്കിലും ഉള്ളിൽ ചിരിയുടെ മലപ്പടക്കത്തിനു തിരി കൊളുത്തിയിരുന്നു 
.                              
രണ്ടായിരത്തി പതിനൊന്നിൽ അച്യുതനന്ദന് തുടർഭരണം ലഭിക്കാതെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയപ്പോൾ കോൺഗ്രസ്‌ കാരെ കഴിഞ്ഞും സന്തോഷിച്ചത് പിണറായി ആയിരുന്നു 
.                             
കേവലം രണ്ടു എം എൽ എ മാരുടെ മാത്രം പിന്തുണയിൽ നല്ല നിലയിൽ ഭരിച്ചു മുന്നോട്ടു പോയ്കൊണ്ടിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന് എതിരെ സോളാർ സരിത വിവാദവും ബാർകോഴയും വന്നപ്പോൾ ഏറ്റവും കൂടുതൽ ആനന്ദിച്ചത് മുഖ്യമന്ത്രി ആകുവാൻ ഉടുപ്പ് തൈപ്പിച്ചു വച്ചിരുന്ന പിണറായി വിജയൻ ആയിരുന്നു 
.                      
രണ്ടായിരത്തി പതിനാറിൽ ഏതാണ്ട് നൂറു എം എൽ എ മാരുടെ പിന്തുണയിൽ ആദ്യമായി മുഖ്യമന്ത്രി ആയ പിണറായി സത്യപ്രതിജ്ഞ കഴിഞ്ഞു ചീറി പാഞ്ഞു ക്ലിഫ് ഹൌസിൽ ലേയ്ക്കു പോയത് വാതിൽ അടച്ചിട്ടു ഒന്ന് ഉറക്കെ ചിരിക്കുവാൻ ആയിരുന്നു 
.                             
രണ്ടായിരത്തി ഇരുപത്തി ഒന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ എങ്ങെനെ ജയിച്ചു കയറും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ്‌ കോവിഡ് കാലം വരുന്നത്. അതുവരെ ചാനലുകാരെ കാണുമ്പോൾ പുറം തിരിഞ്ഞു നടന്നിരുന്ന പിണറായി ആ അവസരം ഒരു ഉത്സവം ആക്കി മാറ്റി. വഴിയേ പോയ ചാനലുകാരെ വരെ പിടിച്ചു വലിച്ചു കൊണ്ടു വന്നു പത്ര സമ്മേളനം നടത്തിയ പിണറായി വേണ്ടാന്നു പറഞ്ഞ വീടുകളിൽ പോലും നിർബന്ധിച്ചു കിറ്റ് കൊടുത്താണ് ഇലക്ഷനിൽ ജയിച്ചു കയറി വീണ്ടും മുഖ്യമന്ത്രി ആയതും ക്ലിഫ് ഹൗസിൽ പോയി പൊട്ടി ചിരിച്ചതും 
.                              
കഴിഞ്ഞ നാലു വർഷമായി വി ഡി സതീശനും രമേശ്‌ ചെന്നിത്തലയും തമ്മിൽ അമ്മായിയമ്മ പോര് ഉണ്ടെങ്കിലും നടന്ന ഉപതെരെഞ്ഞെടുപ്പുകളിൽ ചാവക്കാട് ഒഴികെ എല്ലായിടത്തും ചരിത്ര വിജയം നേടി അടുത്ത വർഷം അധികാരത്തിലേയ്ക്കു അടുത്തു കൊണ്ടിരുന്ന കോൺഗ്രസും ഒപ്പം യു ഡി ഫ് നും ഇടി തീ പോലെ രാഹുൽ മാൻകൂട്ടത്തിൽ വിവാദം വന്നതിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട പിണറായി ആണ്‌ 
.                           
ക്ലിഫ് ഹൗസിന്റെ സുഖവാസം കഴിഞ്ഞ പത്തു വർഷമായി ആസ്വദിക്കുന്ന പിണറായി ഇനി ഒരു അഞ്ചു വർഷം കൂടി എങ്ങനെ അവിടെ കഴിയാം എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ്‌ കോഴിയുടെ രൂപത്തിൽ മാൻകൂട്ടത്തിലിന്റെ വരവ്. അതോടെ കുറച്ചു നാളായി ചിരി മങ്ങി തുടങ്ങിയ അദ്ദേഹം വീണ്ടും ചിരിച്ചു തുടങ്ങി 
.                          
രാഹുൽ ഗാന്ധി നടന്നും ഓടിയും ചാടിയും എങ്ങനെ എങ്കിലും അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരിക്കുവാനുള്ള ഭൂരിപക്ഷം ഇന്ത്യ സഖ്യത്തിന് ഉണ്ടാക്കുകയാണെങ്കിൽ നമ്മുടെ പിണറായി പതുക്കെ ഡൽഹിയിൽ ചെന്ന് ഒരു ചെറു ചിരിയോടെ സോണിയ ഗാന്ധിയെ കണ്ട് പറയും ഇപ്പോൾ ഈ സഖ്യത്തിലെ ഏറ്റവും സീനിയർ നേതാവ് ഞാനാണ് അതുകൊണ്ട് ആ പ്രൈം മിനിസ്റ്റർ പദവി ഇങ്ങോട്ട് തന്നേക്കണം എന്ന് കാരണം ബി ജെ പി യെ മര്യാദ പഠിപ്പിക്കണമെങ്കിൽ അല്പം ഭരണ തന്ത്രം അറിയാവുന്നവർ വേണം പ്രധാന മന്ത്രി ആകാൻ ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക