Image

ഇളയ രാജയും മൂത്ത റഹ് മാനും (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 16 September, 2025
ഇളയ രാജയും മൂത്ത റഹ് മാനും (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

അൻപതു വർഷങ്ങൾക്കു മുൻപ് തമിഴ് സിനിമ ലോകത്തു സംഗീത സംവിധായകൻ ആയി കടന്നു വന്ന മെലിഞ്ഞ എപ്പോഴും ജുബ ധരിക്കുന്ന ഒരു സന്യാസിയുടെ രൂപവും ഭാവവുമുള്ള ഇളയരാജ ഒരു ലോക അത്ഭുതം ആയി മാറുവാൻ അധിക കാലം വേണ്ടി വന്നില്ല 
.                               
ആ കാലഘട്ടത്തിൽ അദ്ദേഹത്തിന് ലഭിച്ച വളരെ നല്ല ഗാന രചയിതാക്കളും സിനിമ സംവിധായകരും കമൽഹാസൻ രജനികാന്ത് തുടങ്ങിയ പോപ്പുലർ നടന്മാരും എസ് പി ബാലസുബ്രഹ്മാന്യം എസ് ജാനകി തുടങ്ങിയ ഗായകരും അടങ്ങുന്ന ടീം വർക്ക്‌ ഓരോ സിനിമയിലും വ്യത്യസ്ത രീതിയിൽ പ്രവർത്തിച്ചപ്പോൾ ഇളയരാജ തൊടുന്നത് എല്ലാം പൊന്നായി അദ്ദേഹം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേയ്ക്കു പറന്നു 
.                                 
എൺപതുകളുടെ തുടക്ക കാലത്ത് ഹിന്ദി സിനിമ അടക്കി വാണിരുന്ന പോപ്പുലർ സംഗീത സംവിധായകർ ആയ ലക്ഷ്മികാന്ത് പ്യാരിലാൽ, നദീൻ ശ്രാവൺ ,ബാപ്പി ലഹരി, ആർ ഡി ബർമൻ തുടങ്ങിയവരുടെ ഒപ്പമോ അല്പം കൂടുതലോ പോപ്പുലരിറ്റി ഹിന്ദിയെ അപേക്ഷിച്ചു വളരെ ചെറിയ സ്രോതക്കളുടെ ബഹുല്യം മാത്രം ഉള്ള തമിഴ് സിനിമയിൽ നിന്നും വന്ന ഇളയരാജയ്ക്കു ലഭിച്ചു 
.                                  
എഴുപതുകളുടെ അവസാനവും എൺപതുകളുടെ തുടക്കത്തിലുമായി തമിഴ്‌ ‌ സിനിമകളിൽ കൂടി സൂപ്പർ സ്റ്റാറുകളും മെഗാ സ്റ്റാറുകളുമായി മാറിയ കമൽഹാസന്റെയും രജനികാന്തിന്റെയും വളർച്ചയ്ക്കു ഈ ലളിത ജീവിതം നയിക്കുന്ന സന്യാസി വേഷധാരി വലിയൊരു കാരണം ആയിട്ടുണ്ട് എന്ന് മാത്രം അല്ല ഹിന്ദി സിനിമയിൽ ഇവർ കുറച്ചു കാലം അരങ്ങു തകർക്കുവാൻ കാരണക്കാരനും ഒരു പരിധി വരെ ഇളയരാജയാണ് 
.                              
കമൽഹാസൻ രജനികാന്ത് മാത്രം അല്ല വിജയകാന്തും സത്യരാജ്യും വിജയും സൂര്യയും ശരത് കുമാറും ഒക്കെ സൂപ്പർ സ്റ്റാർ പദവികൾ അലങ്കരിക്കുന്നത് ഒരു പരിധിവരെ നെറ്റിയിൽ എപ്പോഴും കുറി തൊടുന്ന മാന്യന്റെ ഔദാര്യത്തിൽ ആണ്‌ 
.                          
തമിഴിൽ മാത്രം അല്ല കേരളത്തിലും ഇളയരാജയ്ക്കു വളരെ വലിയൊരു ആരാധക വൃന്ദം ഉണ്ട് മലയാള സിനിമയെ അപേക്ഷിച്ചു ഫാസ്റ്റ് നമ്പറുകൾക്കു കൂടുതൽ പ്രാധാന്യം കൊടുക്കുന്ന തമിഴ് സിനിമയിലെ ഇളയരാജയുടെ ഗാനങ്ങൾ ആണ്‌ കേരളത്തിലെ ഗാനമേളകളിൽ കലാശക്കോട്ടു ഗാനങ്ങളായും അടിപൊളി പാട്ടുകളായും ഗായകർ പാടിക്കൊണ്ടിരുന്നത് 
.                                
തമിഴ് സിനിമയിൽ മാത്രം ഒതുങ്ങാതെ ഹിന്ദിയും മലയാളവും തെലുങ്കും തുടങ്ങി പത്തിൽ അധികം ഭാഷകളിൽ ഇളയരാജ സംഗീതം ചെയ്തു അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് 
.                          
ഏതാണ്ട് പതിനേഴു വർഷം തമിഴ് സിനിമ സംഗീത സംവിധാന രംഗത്തു മുടിചൂടാമന്നനായി നിന്ന ഇളയരാജയുടെ കഞ്ഞിയിൽ പാറ്റായിട്ടുകൊണ്ട് തമിഴ് സിനിമയിൽ രംഗപ്രവേശം ചെയ്തു രണ്ടു ഓസ്‌കർ അവാർഡുകൾ സ്വന്തമാക്കി ലോകം കീഴടക്കിയ മ്യൂസിക് ഡയറക്ടർ ആണ്‌ എ ആർ റഹ് മാൻ 
.                              
തൊണ്ണൂറ്റി രണ്ടിൽ മനിരത്നം സംവിധാനം ചെയ്ത അരവിന്ദ് സ്വാമി നായകനായ റോജയിൽ കൂടി തമിഴ് സിനിമയിൽ എത്തിയ ചെറുപ്പക്കാരനായ എ ആർ റഹ് മാനുമായി മധ്യ വയസ്കനായ ഇളയരാജ ആദ്യകാലത്തു കുറച്ചു മത്സരം കാണിച്ചു നോക്കിയെങ്കിലും പിന്നീട് ഹിറ്റ്‌ സിനിമ സംവിധായകൻ ശങ്കറും പോപ്പുലർ നിർമ്മാതാവും മലയാളിയുമായ കെ ടി കുഞ്ഞുമോനും ഒന്നിച്ചു ജന്റിൽമാൻ കാധലൻ തുടങി ഒരു പിടി സൂപ്പർ ഹിറ്റ്‌ സിനിമകൾ ഒരുക്കിയപ്പോൾ അതിന്റെ എല്ലാം മ്യൂസിക് ചെയ്തത് എ ആർ റഹ് മാൻ ആയിരുന്നു 
.                        
കാധലിൻ എന്ന ചിത്രത്തിലെ പ്രഭുദേവ ഡാൻസ് ചെയ്ത മുക്കാല മുക്കാബുല എന്ന ഗാനം ഇന്ത്യയും കടന്നു ഇന്റർനാഷണൽ ലെവലിൽ സൂപ്പർ ഹിറ്റ്‌ ആയപ്പോൾ പാവം ഇളയരാജ എ ആർ റഹ് മാനും ആയുള്ള മത്സരം ഉപേക്ഷിച്ചു കിട്ടുന്നതുമായി ഒതുങ്ങി കൂടി 
.                          
എൺപത്തിരണ്ടു കാരനായ ഇളയരാജയുടെ സിനിമയിൽ വന്നതിന്റെ സുവർണ ജൂബിലി ഇപ്പോൾ കൊണ്ടാടുമ്പോൾ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ ബഹുമതി പദ്മവിഭൂഷനും ഇന്ത്യൻ പ്രസിഡന്റ് നോമിനേറ്റ് ചെയ്ത രാജ്യസഭാ മെമ്പർ സ്‌ഥാനവും അദ്ദേഹത്തിന് സ്വന്തമായുണ്ട് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക