യുറോപ്പിൽ പള്ളികൾ അടക്കുന്നു എന്നത് പലരും പലപ്പോഴും എഴുതി.
എന്നാൽ യൂറോപ്പിൽ ജീവിച്ചത് കൊണ്ടും നിരവധി പള്ളികളിൽ പോയതു കൊണ്ടും ചിലത് കുറിക്കുന്നു.
1. യൂറോപ്പിൽ പല രാജ്യങ്ങളിലും പ്രൊറ്റസ്റ്റന്റ സഭവിഭാഗങ്ങൾ ആയ ലൂഥറൻ, ഇവഞ്ചലിക്കൽ, മേതഡിസ്റ്റ്, ബാപ്റ്റിസ്റ്റ്, പെന്റെകോസ്റ്റ് വിഭാഗങ്ങൾക്ക് ' പള്ളി ' എന്ന് പറഞ്ഞാൽ ' ദേവാലയങ്ങൾ " അല്ല. അവ പ്രാർത്ഥന ആലയങ്ങളോ, ആരാധന അലയങ്ങളോ ആണ്. അതിന് എല്ലാവർക്കും കൂടാവുന്ന ഒരു കെട്ടിടം എന്നതിൽ കവിഞ്ഞു എന്തെങ്കിലും ദിവ്യത്തം ഇല്ല. അത് കൊണ്ട് തന്നെ കേരളത്തിലെത് പോലെ പള്ളി പിടിച്ചെടുക്കൽ പരിപാടി ഇല്ല.(പള്ളി പിടിച്ചെടുക്കാൻ അവിടെ സമയ വും ആർക്കും ഇല്ല )
ഓർത്തഡോൿസ്, കത്തോലിക്ക സഭകളിൽ പള്ളികൾ ദേവാലയങ്ങളും അതിന് ദിവ്യ പരികൽപ്പനകളുണ്ട്. എന്നാൽ യൂറോപ്പിലെ പ്രൊട്ടസ്റ്റ ന്റെ വിഭാഗങ്ങൾക്ക് ആരാധന നടത്തുന്ന ഹാൾ/ കെട്ടിട ങ്ങളാണ് അവിടെ രൂപക്കൂടുകളോ ദിവ്യ ഖബറോ ഒന്നും ഇല്ല.
2എന്നാൽ യുറോപ്പിൽ നോർദിക് / സ്‌കാണ്ടിനെവിയൻ / ജർമ്മനി / സ്വിസ് എന്നിവടങ്ങളിൽ പലയിടത്തും 17 നൂറ്റാണ്ടു മുതൽ 20 നൂറ്റാണ്ടിൽ പണിത പല പ്രോട്ടസ്റ്റ്ന്റെ ആരാധനാലയങ്ങളും റിപ്പയർ ചെയ്യുന്നതും നോക്കുന്നതും അതാതു മുനിസിപ്പാലിറ്റിയോ സർക്കാരോയാണ്.
പ്രശ്നം അന്ന് പണിയ ആരാധനാലയങ്ങൾ നിൽക്കുന്ന പല സ്ഥലങ്ങളും മോട്ടോർ വാഹനങ്ങളുടെ ആവിർഭാവത്തോടെ സിറ്റിയുടെ നടക്കു റോഡ് സൈഡിൽ ആയി. അവിടെ പാർക്കിങ് പറ്റില്ല. അത് മാത്രം അല്ല ചുറ്റും വാഹന ബഹളങ്ങൾ നിറഞ്ഞ ഇടങ്ങളിൽ ഇരുന്നു പ്രാർത്ഥിക്കണോ ആരാധിക്കാനോ കഴിയാതയായി.
ഇതിനെ തുടർന്ന് അങ്ങനെ സിറ്റിക്ക് നടക്കൂള്ള ഹെരിടെജ് ആരാധനാലയങ്ങൾക്ക് പകരം സിറ്റിയുടെ അല്പം അകലെമാറി മുനിസിപ്പാലിറ്റികൾ തന്നെ സ്ഥലം എടുത്തു ആ കോൺഗ്രിഗേഷ്നു പാർക്കിങ് സൗകര്യമൊക്കെ ഉള്ള ആരാധാനാലയങ്ങൾ പണിയാൻ സാമ്പത്തിക സഹായം ഉൾപ്പെടെ ചെയ്യും.
സിറ്റിക്ക് നടുക്കുള്ള പഴയ കെട്ടിടങ്ങൾ മുനിസിപ്പാലിറ്റി വാടകക്കോ ലോങ് ലീസിനോ കൊടുക്കും.ചിലത് മ്യൂസി യങ്ങളായി. ചിലത് കമ്മ്യുണിറ്റി ഹോളായി. ചിലത് കമ്യൂണിറ്റി റെസ്റ്റോറന്റകളായി
ഈ കഥ ഒന്നും അറിയാത്ത ടൂരിസ്റ്റ്കളും അല്ലാത്തവരും യൂറോപ്പിൽ പള്ളികൾ ഇപ്പോൾ ' ബാർ ' ആയി എന്നൊക്കെ പറയും. യൂറോപ്പിൽ പല റെസ്റ്റോറന്റിലും ബിയർ, വൈൻ ഒക്കെ കാശ് കൊടുത്താൽ വെള്ളം പോലെ കിട്ടും. ഇതൊന്നും അറിയാത്തവർ യൂറോപ്പിൽ പള്ളി എല്ലാം ബാർ ആയി എന്ന് എഴുതി വിടും.
3.യൂറോപ്പിൽ മതം ഇല്ലാത്തവർ കൂടുന്നു എന്നതിന് വേറെ ഒരു വശം ഉണ്ട് . യുറോപ്പിൽ ജർമ്മനി അടക്കം പല രാജ്യങ്ങളിൽ നിങ്ങൾ ക്രിസ്ത്യാനി ആണെങ്കിൽ ടാക്സിനോടൊപ്പം ഒരു ചെറിയ ശതമാനം ടാക്സ് ഉണ്ട്. ഈ ടാക്സ് ഒരു പരിധിവരെ പുരോഹിതൻമാർക്ക് ശമ്പളം കൊടുക്കാനും പിന്നെ ചാരിറ്റിക്കും ഉപയോഗിക്കും.
പല യൂറോപ്യൻ രാജ്യങ്ങളിലും അവിടെസർക്കാർ അംഗീകരിച്ചു സഭകളിലെ പാസ്റ്റർമാർക്കും, പുരോഹിതർക്കും സർക്കാരാണ് ശമ്പളം കൊടുക്കുന്നത്. അത് കൊണ്ടാണ് കേരളത്തിൽ നിന്ന് ജർമ്മനി, സ്വിസർലൻഡ് മുതലായ രാജ്യങ്ങളിൽ പോയ അച്ചൻമാർക്ക് നല്ല സാമ്പത്തികമുള്ളത് അവരുടെ പാരീഷ് ചാർജ് അനുസരിച്ചു മാസം അയ്യായിരം യൂറോ മുതൽ പതിനായിരം യുറോ സർക്കാർ ശമ്പളം കിട്ടുന്ന അച്ചൻമാരുണ്ട്.
4.പക്ഷെ പുതിയ ജനറേഷനിൽ പലരും ഇങ്ങനെ ക്രിസ്ത്യൻ ടാക്സ് കൊടുക്കാൻ വിമുഖരാണ്. അവർ റിലീജിയൻ കോളത്തിൽ ഒന്നും എഴുതില്ല. എന്റെ മകൻ ക്രിസ്തീയ വിശ്വാസി ആണെങ്കിലും അവിടെ ടാക്സ് രെജിസ്ട്രഷനു പോയപ്പോൾ അവർ പറഞ്ഞു ക്രിസ്ത്യൻ എന്ന് എഴുതിയാൽ അല്പം കൂടി ടാക്സ് കൂടുമെന്ന്. അയാൾ അത് ബ്ലാങ്ക് ആയിട്ട് ഇട്ടു അതിന് അർത്ഥം അയാൾക് മത വിശ്വാസം ഇല്ല എന്ന് അല്ല. അങ്ങനെ വലിയ ഒരു വിഭാഗം ആളുകൾ ഉണ്ട്. അത് കൊണ്ട് അവർക്ക് ഒന്നും വിശ്വാസം ഇല്ല എന്നത് ആയിരിക്കില്ല എന്ന് പറഞ്ഞു എന്നേയുള്ളു
5.പക്ഷെ ഇതിനൊക്കെ അപ്പുറത്ത് വേറെ ചില കാര്യങ്ങൾ ഉണ്ട്. യൂറോപ്പിലും അമേരിക്കയിലും പലയിടത്തും സാമ്പത്തിക വളർച്ച നേടിയ രാജ്യങ്ങളിൽ ആളുകളുടെ വ്യക്തിഗത വരുമാനം കൂടിയത് അനുസരിച്ചു വളർന്ന ഒന്നാണ് കൂടിയ individualism. അതിന് അനുസരിച്ചു വളർന്ന വ്യക്തി കേന്ദ്രീയ സ്വാർത്ഥതയും. ഞാൻ എന്റെ കാര്യം എന്റെ പേഴ്‌സനൽ ചോയ്സ് എന്നത് കൂടി. പേഴ്സ്നൽ സ്വാതന്ത്ര്യം എന്നത് വളരെ കൂടി.അത് കൊണ്ട് തന്നെ ഏതാണ്ട് 18-20 വയസ്സ് മുതൽ മിക്കവാറും പേര് കുടുംബത്തിൽ നിന്ന് ഒറ്റക്ക് ജീവിക്കും. പലരും വിവാഹം കഴിക്കില്ല. അവർക്ക് സെക്ഷൽ പങ്കാളികൾ കാണും. പക്ഷെ അവരുടെ വ്യക്തി ഗത സ്വാതന്ത്ര്യത്തെ ഹനിക്കും എന്നതിനാൽ കുട്ടികൾ വേണ്ട എന്ന് തീരുമാനിക്കും.
അത് കൊണ്ട് തന്നെ ഫേർട്ടിലിട്ടി കുറയും. അവിടെയുള്ള പള്ളികളിൽ ആളുകൾ കുറയും. പ്രത്യേകിച്ച് 18- 50 വയസ്സ് ഉള്ള കാറ്റഗറിയിൽ പലരും പള്ളിയിൽ കാണില്ല. പക്ഷെ അവരിൽ ഒരുപാട് കൾച്ചർ ഐഡന്റ്റി ക്രിസ്ത്യൻ നാഷനീലിസ്റ്റ് ആയിരിക്കും. പലരും കല്യാണവും ചർച്ചിൽ നടത്തും.
കേരളത്തിൽ ഇപ്പോൾ പല പള്ളികളിലും പോലെ( ഇവിടെ ഫേർട്ടിലിറ്റി കുറവും അതോടൊപ്പം മൈഗ്രെയ്ഷൻ )പലപ്പോഴും അറുപതു വയസ്സിൽ കൂടുതൽ ഉള്ളവരും പന്ത്രണ്ടു വയസിനു താഴെ ഉള്ള കുട്ടികളും കാണും.
യൂറോപ്പിലും മിക്കവാറും വ്യാസ്ഥാപിത പള്ളികളിൽ സൺഡേ സർവീസിൽ 20-50 വയസ്സിനു ഇടക്ക് ഉള്ളവർ കുറഞ്ഞു.
യൂറോപ്പിൽ സംഭവിച്ചുത് ഇപ്പോൾ കേരളത്തിലും സംഭവിക്കുന്നു. ഇവിടെ ഇപ്പോൾ വിവാഹ പ്രായം മുപ്പതുകളിൽ ആയതോടെ ഫേർട്ടിലിറ്റി കുറഞ്ഞു. സാമ്പത്തിക വരുമാനം കൂടുതൽ ഉള്ള പലരും കല്യാണം കുടുംബം ഒക്കെ അവരുടെ കരിയർ വളർച്ചക്ക് ഡിസ്ട്രാക്ഷൻ ( distraction ) ആയതു കൊണ്ട് വിവാഹം വേണ്ട എന്ന് വയ്ക്കും. പലപ്പോഴും individualism സാമ്പത്തിക വരുമാനം കൂട്ടുന്നത് അനുസരിച്ചു ഡിവോഴ്സ് കൂടും.
യുറോപ്പിൽ സംഭവിച്ചത് കേരളത്തിലും സംഭവിക്കും. അത് കൊണ്ട് ഇപ്പോൾ പള്ളികളിൽ പ്രായം ഉള്ളവർ കൂടും. ഇരുപത് വർഷം കഴിയുമ്പോൾ കേരളത്തിലെ വ്യവസ്ഥാപിത പള്ളികളിൽ ഇപ്പോൾ ഉള്ളതിന്റെ പകുതിയോ മൂന്നിൽ ഒന്ന് ആളുകളെ ഞായറാഴ്ച കാണുകയുള്ളൂ.
6. യൂറോപ്പിൽ പലയിടത്തും കുടുംബം എന്ന സംവിധാനം പ്രതിസന്ധിയിലാണ്. അത് കൊണ്ട് ഫേർട്ടിലിറ്റി കുറഞ്ഞു. അവിടെ ജോലിക്ക് creativity യും പാഷനും ഉള്ള ലോക്കൽ യുവാക്കൾ കുറഞ്ഞു.അതു കാരണം സാമ്പത്തിക വളർച്ച കുറയുന്നു
അത് കൊണ്ട് തന്നെ അവിടെ ജോലിക്ക് മൈഗ്രൻസിനെ ആവശ്യമായി വന്നു. മൈഗ്രൻസ് കൂട്ടുമ്പോൾ ലോക്കൽ insecure കൂടും. മൈഗ്രൻസിനു കുടുംബ ബന്ധങ്ങളും അവരുടെ മൈഗ്രൈൻസ് കമ്മ്യുണറ്റി കൂടും. അവരുടെ ഫെർട്ടിലിറ്റി കൂടും. അവർക്ക് മൂന്നും നാലും കുട്ടികൾ കാണും.
അവർ സേവ് ചെയ്യും. വീടുകൾ വാങ്ങും കാറുകൾ വാങ്ങും അവർ മത വിശ്വാസികൾ ആയിരിക്കും. അവരുടെ പള്ളികളും മോസ്ക്കുകളും ഗുരുദ്വാരകളും അമ്പലങ്ങളും കൂടും. അവരുടെ സാമ്പത്തിക സാമൂഹിക, മത വിസിബിലിറ്റി കൂടി.
അത് കൊണ്ട് തന്നെ തദ്ദേശ വാസികളുടെ ലോക്കൽ insecurity കൂടും. Insecurity കൂട്ടുന്നത് അനുസരിച്ചു identity assertion കൂടും. അതിൽ റേഷ്യൽ മത സ്വത ബോധവും കൂടും.അത് കൊണ്ട് തന്നെ പുതിയ ഇവാൻജെലിക്കൽ / ന്യൂ ജൻ / പെന്റെകൊസ്റ്റ് ചർച്ചുകൾ യൂറോപ്പിലും അമേരിക്കയിലും വളർന്നു. അവിടെ പ്രത്യേകത അവിടെയും individualism കൂടുതലാണ്.യുറോപ്പിലും അമേരിക്കയിലും എല്ലായിട ത്തും വ്യവ സ്ഥാപിത ആചാര അനുഷ്ട്ടാന വ്യവസ്ഥാപിത പള്ളികക്ക് അപ്പുറം വ്യക്തിക്കും വ്യക്തി ഗത വിശ്വാസ ത്തിനും സ്വാതന്ത്ര്യമുള്ള പുതിയ നോൺ ഡിനോമിനെ ഷണൽ ലിബറൽ കമ്മ്യുണിറ്റി കോൺഗ്രിഗേഷൻ വളർന്നു
അങ്ങനെയുള്ള പലരും ആന്റി ഇമ്മിഗ്രേൻസ് വലതു പക്ഷ രാഷ്ട്രീയം ഉള്ളവരാണ്. അതിന്റ ഉള്ളിൽ റേസിസവും ഉണ്ട്. ഇന്ന് യൂറോപ്പിൽ വളരുന്ന വലതു പക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കൾ പലരും ന്യൂ ജൻ ക്രിസ്ത്യൻ വിശ്വാസികൾ ആണ്. അവരുടെ പാസ്റ്റർമാർക്ക് ശമ്പളം ഇല്ലാത്തത് കൊണ്ട് അവർ സാധാരണ പ്രോടീസ്റ്റന്റെ / കത്തോലിക്കർ കൊടുക്കുന്ന ടാക്സ് കൊടുക്കില്ല. അത് കൊണ്ട് പലപ്പോഴും അവർ റിലിജിയസ് കൊളം നിൽ ഇടും
ദൂരെകാഴ്ചയിലെ യൂറോപ്പ് അല്ല അടുത്തകാഴ്ച്ചയിൽ.