റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹകരിക്കാത്തതിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രോഷം പ്രകടിപ്പിച്ചതിനു പിന്നാലെ, അമേരിക്കയുടെ നിർദേശങ്ങൾ ഗൗരവമായി എടുക്കുന്നുണ്ടെന്നു ക്രെംലിൻ ചൊവാഴ്ച്ച വ്യക്തമാക്കി. എന്നാൽ ഇപ്പോഴുള്ള വെടിനിർത്തൽ നിർദേശങ്ങൾ സ്വീകാര്യമല്ലെന്നും വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി സെർജി ര്യബ്കോവ് പറഞ്ഞു.
നിരുപാധിക വെടിനിർത്തൽ എന്ന ട്രംപിന്റെ നിർദേശം യുക്രൈൻ അംഗീകരിച്ചിരുന്നു. എന്നാൽ ര്യബ്കോവ് പറഞ്ഞു: "ഈ യുദ്ധത്തിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പരിഹാരം തേടണം എന്ന ഞങ്ങളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല."
കഴിഞ്ഞ ദിവസം ഭിന്നതകളെ കുറിച്ച് ചോദിച്ചപ്പോൾ ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത് അമേരിക്കയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ്. "സങ്കീർണ വിഷയമാണ്," അദ്ദേഹം പറഞ്ഞു. ഒട്ടേറെ കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്."
റഷ്യ പുതുതായി 160,000 സൈനികരെ വിളിച്ചത് യുദ്ധം തുടരാൻ തന്നെയാണെന്ന് അറ്റ്ലാന്റിക് കൗൺസിൽ പറയുന്നു.
Russia rejects truce proposal