Image

എമ്പുരാന്റെ ചോരക്ക് നിലവിളിക്കുന്നവർ (എം തങ്കച്ചൻ ജോസഫ്)

Published on 02 April, 2025
എമ്പുരാന്റെ ചോരക്ക് നിലവിളിക്കുന്നവർ (എം തങ്കച്ചൻ ജോസഫ്)

കത്രിക വയ്ക്കുന്നതിന് മുൻപേ എമ്പുരാൻ മൂവി കാണുവാൻ കഴിഞ്ഞു.
മൊത്തത്തിൽ പറഞ്ഞാൽ ഇത്രയും സാങ്കേതിക മിഴിവോടെയുള്ള ഒരു മലയാള സിനിമ അതിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് പറയാം, സിനിമയുടെ പ്രമേയസംബന്ധമായി അത് ഭൂഖണ്ഡങ്ങൾ ചുറ്റി സഞ്ചരിക്കുകയും അവയുമായി ബന്ധപ്പെട്ടും കിടക്കുന്നു. കാരണം എമ്പുരാന്റെ ആദ്യ പതിപ്പായ ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ലോക  ബന്ധങ്ങൾ തന്നെ,അത് വ്യക്തമാക്കുന്നതാണ് എമ്പുരാൻ എന്ന ഈ രണ്ടാം പതിപ്പിൽ. സിനിമയുടെ അവതരണ ഭംഗിക്കും നല്ലൊരു പ്രമേയത്തിനും അണിയറ പ്രവർത്തകർക്ക് ആദ്യമേ അഭിനന്ദനങ്ങൾ അറിയിക്കട്ടെ.

ഗുജറാത്ത് കലാപത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ഒരു മുസ്ലീം ബാലനെ തീവ്രവാദക്യാമ്പിൽ നിന്നും  സ്റ്റീഫൻ നെടുമ്പള്ളി രക്ഷപെടുത്തി കൂടെ നിർത്തുകയും  രാജ്യത്തെ നടുക്കിയ ഒരു വർഗീയ കലാപത്തിന്റെ ക്രൂരതകളെ വ്യക്തമായി പറയുകയും ചെയ്യുമ്പോൾ സിനിമയ്ക്കും ഒരു വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നു പറയാം. എന്നാലത്  നന്മയോടും അടിസ്ഥാന ജനവിഭാഗങ്ങളോടും ചേർന്നു നിൽക്കുന്ന ഒന്നാണ്. ഇതിന്റെ വലിയൊരു തെളിവാണ് തിരക്കഥയിലെ ഈയൊരു ഡയലോഗ് തന്നെ,"" മാലാഖമാർക്ക് കടന്നുചെല്ലാൻ പറ്റാത്തിടത്ത് പകരമായി ദൈവം നിയോഗിക്കപ്പെട്ടവരാണ് ഭൂമിയിലെ അമ്മമാർ''  എന്തൊരു സാഹിത്യമാണത്! ശ്രീ മുരളീ ഗോപി...
ഇത്തരം കലാമൂല്യങ്ങൾകൊണ്ട് തന്നെയാണ് എമ്പുരാനെ മലയാളവും നിറഞ്ഞ മനസോടെ സ്വീകരിക്കുകയും ചെയ്തതും. ഏതായാലും മതങ്ങളുടെപേരിലും ദൈവങ്ങളുടെ പേരിലും   തമ്പുരാന്മാർ മനുഷ്യരെ ചൂഷണം ചെയ്യുന്നിടത്ത് ഇരകൾക്ക് വേണ്ടിഎമ്പുരാൻ ജെനിക്കുമെന്ന് സിനിമ പറയുന്നു

കഥയും പശ്ചാത്തലങ്ങളും ചില ചരിത്രങ്ങളിലൂടെയും സാമൂഹികതകളിലൂടെയും കടന്നുപോകുമ്പോൾ സിനിമകളും കലകളും ചില കോണുകളിലെങ്കിലും വിമർശ്ശിക്കപ്പെടുക സ്വാഭാവികമാണ്.ഇതറിയാവുന്നവരുമാണ് സിനിമയുടെ നിർമാതാക്കളും അതിലെ നായകനടനും പിന്നണി പ്രവർത്തകരും. എന്നാൽ ഈ സിനിമയ്ക്ക് വിമർശനം ഉണ്ടായ ഉടൻതന്നെ എന്തിനാണ് അവർ കത്രികയുമായി സെൻസർ ബോർഡിലേക്ക് ഓടിയത് എന്ന് മനസിലാകുന്നില്ല എന്നു പറഞ്ഞാൽ തെറ്റാണ്, എല്ലാവർക്കും മനസിലായി എന്നു തന്നെ പറയാം. അഥവാ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം ഈ കൊച്ചു കേരളത്തിലും ഫലിച്ചുതുടങ്ങി എന്നു തന്നെയാണ് അത് നമ്മോട് പറയുന്നത്, മറ്റൊരു തലത്തിൽ പറഞ്ഞാൽ തോക്ക് ചൂണ്ടുന്ന താലിബാനിസത്തിന്റെ എതിർ ദിശതന്നെയാണ് ഈ കാഴ്ച്ചകളും.

ഇനി എത്ര വെട്ടി കളഞ്ഞളാലും സിനിമയുടെ ആകെ പ്രമേയം തീവ്രഹിന്ദുത്വ വർഗീയ തീവ്രവാദികൾ ഗുജറാത്തിൽ കലാപം അഴിച്ചുവിട്ടു അതിലൂടെ അധികാരത്തിൽ കയറി എന്നു തന്നെയാണ്, അതിന്റെ ജീവിക്കുന്ന ദുരന്തസാക്ഷികളായി കമർബാനുവും ബിൽക്കിബാനുവും ഇന്നും ഇവിടെ നിലകൊള്ളുന്നു.അത്തരമൊരു പ്രമേയവും കഥയും വ്യക്തമായി മനസിലാക്കതെയാണ് മോഹൻലാൽ അതിൽ അഭിനയിച്ചിട്ടുള്ളത് എന്ന് ചിലർ പറയുന്നത് പമ്പര വിഡ്ഢിത്തമാണ്, കാരണം സാമുദായിക മൗലികവാദങ്ങളെ എന്നും ചെറുത്തു പോന്നിട്ടുള്ളത് അതേ സമുദായത്തിലുള്ള നല്ല മനസുകളാണ് എന്നത് കൂടി ഈ സിനിമയുടെ പിന്നണി പറഞ്ഞുവെയ്ക്കുന്നു..എന്നാൽ,അദ്ദേഹത്തെയും ഒരു വർഗീയവാദിയാക്കി കൂടെ നിർത്താനുള്ള വർഗീയ വിഷങ്ങളുടെ മോഹങ്ങളാണ് മോഹൻലാൽ കൂളായി തകർത്തു കളഞ്ഞത്.എല്ലാവരെയും ചേർത്തു നിർത്തുന്ന ഒരു മനുഷ്യസ്നേഹിയായ അദ്ദേഹത്തിന്റെ ഒരു ഖേദപ്രകടനം ഉണ്ടായി എന്നാൽ പോലും സിനിമ വർഗീയവാദികൾക്കെതിരെ  ശക്തമായി തന്നെ നിലനിൽക്കുന്നു, അതുകൊണ്ട് തന്നെയാണ് സംവിധായകൻ പൃഥ്വിരാജിന് നേരെ സൈബർ ആക്രമണങ്ങൾ ഇപ്പോഴും തുടരുന്നതും.

സിനിമകളെയും കലകളെയും  ആ ഒരു കാഴ്ച്ചപ്പാടുകളോടെ  എടുത്താൽ എമ്പുരാനിലും വിമർശ്ശിക്കുവാൻ തക്ക യാതൊന്നുമില്ല എന്നു പറയാം,രാജ്യം കടന്നുപോകുന്ന ചില അവസ്ഥകളെ തന്നെയാണ് സിനിമയും ചൂണ്ടിക്കാണിക്കുന്നത്. ഇനി വിമർശ്ശിക്കേണ്ടതായ എന്തെങ്കിലും സിനിമയിൽ ഉണ്ടെങ്കിൽ തന്നെയും ഒരു ജനാതിപത്യ രാജ്യത്തെ ഒരു സിനിമയും കഥയും ആ ടീമിന്റെ അഭിപ്രായമായി കണ്ടാൽ എല്ലാം അവിടെ തീർന്നു. എന്നാൽ ഇതൊക്കെ മറന്നു കൊണ്ട് ചിത്രത്തിനെതിരെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും (Defame ) തുടരുന്നത് മതവും രാഷ്ട്രീയവും സങ്കലനം ചെയ്യുന്നതിന്റെ അപകടമാണ് നമ്മൾ കാണുന്നത്. ഈ അപകടം മലയാളികൾ നേരത്തെ മനസിലാക്കിയത് കൊണ്ടാണ് മതരാഷ്ട്രീയത്തെയും വർഗീയ വാദങ്ങളെയും എന്നും മലയാളം അകറ്റി നിർത്തുന്നതും  എന്നിരുന്നാലും മോഹൻലാലിന്റേയും പൃഥ്വിരാജ്ന്റെയും അഭിനയമികവും ശക്തമായ അവതരണ ഭംഗിയുംകൊണ്ട് ലോകസിനിമകളുടെ കൂടെ നിർത്തേണ്ട ഒരു മലയാള ചിത്രത്തെ വെട്ടി നശിപ്പിക്കുവാൻ മുറവിളി കൂട്ടുന്നവർ നമ്മുടെ ചുറ്റിലും നിന്ന് തന്നെയാകുമ്പോൾ ഒരു സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.അവർ ഇവിടെയും നിരന്നു കഴിഞ്ഞിരിക്കുന്നു!
 

Join WhatsApp News
Jose kavil 2025-04-02 17:32:03
52 വെട്ടു വെട്ടി രക്തം ചീറ്റിച്ച് ഒരു പച്ച മനുഷ്യനെ കൊന്നിട്ടും അദ്ദേഹത്തിൻ്റെ ഭാര്യയെ കൊല്ലാൻ ശ്രമിച്ച ദൃക്സാക്ഷി നിറഞ്ഞ സത്യമായ സംഭവം .അതിൻ്റെ സിനിമ ഇറങ്ങിയ പ്പോൾ കണ്ടില്ലായി രുന്നല്ലോ ഈ ആവിഷ്ക്കാര സ്വാതന്ത്യ ത്തിൻ്റെ കപടമുഖം' ആ മനുഷ്യൻ ചെയ്ത തെറ്റ് അനീതിക്കെതി രേശബ്ദിച്ചു. പിന്നെ അമ്മയിൽ നടന്ന ലൈംഗിക പേക്കൂത്തുകൾ ക്ക് ഉത്തരം പറയാത്ത മോഹൻലാലും സംഘവും അതിന് തിരശ്ശീലയിട്ടു മറയ്ക്കു വാൻ ഇറക്കിയ ഇമ്പുരാൻ നിരീശ്വരത്വം വിളിച്ചോതുന്ന സാത്താനിക് സിനിമയാണ് .ഇതിൻ്റെ ടെക്നോളജി യും ആധുനികയും ഇഷ്ടപ്പെ ട്ടു .പക്ഷെ വരും തലമുറയെ സാത്താൻ്റെ മുമ്പിൽ മുട്ടുകുത്തിക്ക യാ ണ് ഈ സിനിമ .സംവിധാനം വളരെ മോശ മായി കഥയുടെ അടുക്കുകൾ തെറ്റിച്ചു കൊണ്ട് അരോചക മായ കാതടപ്പിക്കുന്ന ശബ്ദവും ഉണ്ടാക്കി മനുഷ്യന് തലവേദന സൃക്ഷ്ടിച്ച തല്ലാതെ സമൂഹത്തിന് എന്തു ഗുണ മാണ് അല്ലെങ്കിൽ എന്തു പദേശ മാണ് ഈ പൈശാചിക മൂവി കൊണ്ട് നേട്ടമാക്കിയത്
Confused reader 2025-04-03 00:27:52
Joseph Rudyard Kipling, Indian born English journalist has rightly said “God could not be everywhere, and therefore he made mothers. But some claims that it is a Jewish proverb. Mr. Murali Gopi slightly twisted it and presented it in Malayalam movie and Thankachan admires that dialogue. Information becomes biased and more negative as it's retold from person to person. People twist and distort facts and claim authorship.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക