ന്യൂയോർക്: ഫ്‌ലോറിഡയിൽ മുതിർന്ന കായിക താരങ്ങൾ മാറ്റുരച്ച വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മത്സരത്തിൽ 80 മീറ്റർ ഹർഡിൽസിൽ വിജയിച്ച മുൻ പിറവം എം എൽ എ എം ജെ ജേക്കബിനു കേരളം സെന്ററിൽ സ്വീകരണം നൽകുന്നു
മല്സരത്തിൽ ഇന്ത്യയെ പ്രധിനിധികരിച്ച എത്തിയ 2 പേരിൽ ഒരാളാണ് അദ്ദേഹം . 99 രാജ്യങ്ങളിൽ നിന്നായി 3500 ൽ അധികം മുതിർന്ന കായിക താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ വിജയിച്ച ജേക്കബ് മുൻ പിറവം എം എൽ എ യും മുൻ തിരുമാറാടി പഞ്ചായത്തു പ്രസിഡന്റുമാണ്. മുൻ വർഷങ്ങളിലും വിവിധ രാജ്യങ്ങളിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മത്സരത്തിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടിയിരുന്നു
അദ്ദേഹത്തിന്റെ ഭരണ കാലത്തു 3 പ്രാവശ്യം കേരളത്തിലെ മികച്ച പഞ്ചായത്തായി തിരുമാറാടി പഞ്ചായത്തു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലും കായിക താരം എന്ന രീതിയിലും പുതിയ തലമുറക്ക് മാതൃകയായ എം ജെ ജേക്കബ് സാറിന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ന്യൂയോർക്കിലെ കേരളാ സെന്ററിൽ (1824 Fairfax St, Elmont) വച്ച് ഈ വെള്ളിയാഴ്ച (ഏപ്രിൽ 4) വൈകിട്ട് 6 പിഎം നു സ്വീകരണം നൽകുന്നു.
എല്ലാവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ജെനു ജേക്കബ് 516 957 0716 ജെസ്സി ജെയിംസ് 516 603 1749