അമേരിക്കയുടെ ഏറ്റവും സമ്പന്നരായ കുടിയേറ്റക്കാരിൽ ഒന്നാമതു തന്നെ 12 ഇന്ത്യൻ വംശജർ. ഫോബ്‌സിന്റെ 2025 പട്ടികയിൽ യുഎസിനു പുറത്തു ജനിച്ച ഇന്ത്യക്കാർ ആണ് പല രംഗങ്ങളിലും ഏറ്റവും മുന്നിൽ.
ആദ്യമായി ഇന്ത്യ ഒന്നാം സ്ഥാനം നേടുമ്പോൾ പിന്തള്ളുന്നത് ഇസ്രയേലികളെയും തായ്‌വാൻകാരെയുമാണ് -- അവർ 11 വീതമാണുള്ളത്.
ഇന്ത്യൻ സമൂഹത്തിന്റെ സാന്നിധ്യം കൂടുതൽ കാണുന്നത് സാങ്കേതിക-സമ്പദ് രംഗങ്ങളിലാണ്. 43 രാജ്യങ്ങളിൽ നിന്ന് വിദേശത്തു ജനിച്ച 125 ശതകോടീശ്വരന്മാരുണ്ട്. 2022ൽ 92 പേരാണ് ഉണ്ടായിരുന്നത്.
ഈ 125 പേരുടെ കൈയ്യിൽ മൊത്തം ആസ്തി $1.3 ട്രില്യൺ ഉള്ളതായാണ് കണക്ക്. യുഎസിലെ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തിയായ $7.2 ട്രില്ല്യണിൽ 18%.
ഇന്ത്യൻ വംശജരിൽ ഒന്നാം സ്ഥാനത്തു സൈബർ സെക്യൂരിറ്റി സ്ഥാപനമായ സ്കെയ്‌ലർ (Zscaler) ഉടമ ജയ് ചൗധുരിയാണുള്ളത്. മൊത്തം ആസ്തി $17.9 ബില്യൺ.
ഹിമാചൽ പ്രദേശിലെ പാനോ എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച ചൗധുരിക്കു മരത്തണലിൽ ഇരുന്നു പഠിച്ച ചരിത്രമുണ്ട്. 1980ൽ യുഎസിൽ എത്തിയ ശേഷം യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റിയിൽ നിന്ന് പല മാസ്‌റ്റേഴ്‌സ് ബിരുദങ്ങളും നേടി. 2007ലാണ് സ്കെയ്‌ലർ സ്ഥാപിച്ചത്.
പട്ടികയിലെ മറ്റു ഇന്ത്യക്കാർ ഇവരാണ്:
വിനോദ് ഖോസ്‌ല, സൺ മൈക്രോസിസ്റ്റംസ് ഉടമ, ആസ്തി $9.2 ബില്യൺ.
രാകേഷ് ഗാംഗ്‌വാൾ, ഇൻഡിഗോ എയർലൈൻ സഹസ്ഥാപകൻ, ആസ്തി $6.6 ബില്യൺ.
റൊമേഷ് ടി. വാധ്വാനി, സോഫ്ട്‍വെയർ, ആസ്തി $5.0 ബില്യൺ.
രാജീവ് ജെയിൻ, സാമ്പത്തിക രംഗം, ആസ്തി $4.8 ബില്യൺ.
കവിതർക് റാം ശ്രീറാം, ഗൂഗിൾ-വെൻച്വർ ക്യാപിറ്റൽ, ആസ്തി $3.0 ബില്യൺ.
രാജ് സർദാന, ടെക് സർവീസസ്, ആസ്തി $2.0 ബില്യൺ.
ഡേവിഡ് പോൾ, മെഡിക്കൽ ഡിവൈസസ്, ആസ്തി $1.5 ബില്യൺ.
നികേഷ് അറോറ, സൈബർ സെക്യൂരിറ്റി, സോഫ്റ്റ്ബാങ്ക്, ഗൂഗിൾ. ആസ്തി $1.4 ബില്യൺ.
സുന്ദർ പിച്ചായ്, ആൽഫബെറ് (ഗൂഗിൾ). ആസ്തി $1,1 ബില്യൺ.
സത്യ നദെല്ല, മൈക്രോസോഫ്റ്റ്. ആസ്തി $1.1 ബില്യൺ.
നീർജ സേഥി, ഐ ടി കൺസൾട്ടിംഗ്. ആസ്തി $1.0 ബില്യൺ.
യുഎസിലെ ഏറ്റവും സമ്പന്നരായ മൂന്നു പേര് ഇവരാണ്:
എലോൺ മസ്‌ക് (സൗത്ത് ആഫ്രിക്കൻ), ആസ്തി $393.1 ബില്യൺ.
സെർജി ബ്രിൻ (റഷ്യൻ) $139.7 ബില്യൺ.
ജെൻസൺ ഹുവാങ് (തായ്‌വാൻ) $137.9 ബില്യൺ.
ഫോർബ്സ് പട്ടിക 2025ൽ കാണുന്ന പ്രവണതകൾ:
കുടിയേറ്റക്കാരായ ശതകോടീശ്വരന്മാരിൽ 93% സ്വയം ഉയർച്ച നേടിയവരാണ്.
53% പേർ സാങ്കേതിക രംഗത്താണ് വിജയം കണ്ടത്.
28% പേർ നേടിയത് സാമ്പത്തിക രംഗത്ത്.
ഏറെ വ്യത്യസ്തമായി, യുഎസിൽ ജനിച്ച ശതകോടീശ്വരന്മാരിൽ 25% പേരുടെയും സ്വത്തു പാരമ്പര്യമായി കിട്ടിയതാണ്.
Indian immigrants lead foreign-born billionaire list