സൗന്ദര്യചിന്തകള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)
അക്രമത്തിന്റെ ഹേതു, ശത്രുതയല്ല, അധികാരത്തിന്റെ അവഗണനയാണ്.
അജാതരുടെയും അവകാശം, ഒരധികാരിദാനമല്ല, ജന്മസിദ്ധമാണ്.
അജ്ഞാനിയുടെ അവസ്ഥയില്‍, ആദര്‍ശങ്ങളില്ല, ആശയദാരിദ്ര്യമുണ്ട്.
അനുഭവങ്ങളെ അവിസ്മരണീയമാക്കുന്നത്, സ്നേഹമല്ല, സഹായമാണ്.
അഭിനന്ദനവും നന്ദിയും, സംസ്കാരത്തിന്റേതല്ല, ഹൃദയത്തിന്റെ സൃഷ്ടിയാണ്.
അവിവാഹിതഗര്ഭം, അനധികൃതമല്ല, പാപപരിധിക്കുള്ളിലാകുന്നു.
അസൂയ അനാദരിക്കുന്നത്, വാക്കിലൂടെയല്ല, പ്രവര്‍ത്തിയിലൂടെയാണ്.