കേരളത്തിലെ നാട്ടിൻപുറങ്ങളിലെ ചായക്കടകളിൽ നിത്യേനയെന്നോണം നാം കേൾക്കുന്ന ശബ്ദമാണിത് . സമോവറിൽ വെന്തുരുകുന്ന വെള്ളം ചായക്കാരന്റെ ഗ്ലാസിലേക്ക് വീഴുമ്പോൾ വന്നയാൾ വീണ്ടും പറയും
" ചേട്ടാ വെള്ളം കുറച്ച് പൊടി കൂട്ടി അടിക്കാതെ എടുക്കണേ " . "പിന്നെയ് വടയ്ക്ക് ചട്ണി വേണ്ട അല്പം സാംബാർ മതി "
ഈ വാക്കുകൾ ആഗസ്റ്റ് 23 ന് അമേരിക്കയിൽ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ മനോഹരമായി അലങ്കരിച്ച മുറ്റത്ത് കേട്ടപ്പോൾ ആളുകൾ സംശയത്തോടെ പരസ്പരം നോക്കി. പിന്നീട് ശബ്‌ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി . ഒരുവേള അവർ കേരളത്തിൽ ഏതോ കുഗ്രാമത്തിൽഎത്തിയപോലെ എല്ലാവർക്കും അനുഭവപ്പെട്ടു .
കടയുടെ മുന്നിൽ തൂങ്ങിയ ലക്ഷണമൊത്ത പാളയംതോടൻ പഴക്കുലകൾ ഒന്ന് തൊടാൻ കൊതിക്കുന്ന പോലെ ആരെയും കടയിലേക്ക് മാടിവിളിക്കുന്നു . കപ്പലണ്ടി മിഠായി കണ്ടവരുടെ വായിൽ കൊതികൊണ്ട് ഒരു കപ്പലോടിക്കാം .'മാക്രോണി' മിഠായി തിന്നാൻ ആളുകൾക്ക് എന്താ ഒരു ആക്രാന്തം.? .ചൗ മിഠായി, ജീരക മിഠായി തുടങ്ങി മിഠായികൾ ഭരണികളിലിരുന്ന് മാടിവിളിക്കുമ്പോൾ കോളിളക്കം , ചെമ്മീൻ , അഥർവം മുതലായ സിനിമാ പോസ്റ്ററുകൾ 1990 നു മുൻപുള്ള ജനഹൃദയങ്ങളെ പുളകം കൊള്ളിച്ചു കാണും . വക്കോൽ മേഞ്ഞ പോലെ തന്നെ പുല്ലു മേഞ്ഞ ചായക്കടയിൽ മലയാളത്തിന്റ മുൻനിര പത്രങ്ങളും മാസികകളും കണ്ടവർ കേരളത്തിലെ ഏതോ കുഗ്രാമത്തിൽ എത്തി എന്ന് തോന്നിയത് യാദൃശ്ചികമല്ല .
തോമസ് പോൾ
ഈ ചായക്കടയുടെ ചന്തം റിയാലിറ്റി ബിസിനസ്സിൽ പകരം വക്കാനില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന റിയാലിറ്റി ഡയമണ്ട് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ ഉടമ ശ്രീ തോമസ് പോൾ എന്ന മഹത് വ്യക്തിയുടെ നിർലോഭമായ സഹകരണം ഒന്നുകൊണ്ട് മാത്രം സാധ്യമായിട്ടുള്ളതാണ്. അദ്ദേഹമാണ് ഈ ചായക്കട സ്പോൺസർ ചെയ്തത് .
കേരളത്തിൽ നിന്ന് കടയിലേക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം യഥാ സമയത്ത് എത്തിച്ചതിൽ ചെയർമാൻ ശ്രീ ബിനു മാത്യു , ഓണം ചെയർമാൻ ശ്രീ അഭിലാഷ് ജോൺ , പ്രോഗ്രാം പ്രൊഡ്യൂസർ ശ്രീ അരുൺ കോവാട്ട് എന്നിവരുടെ സമയോചിതമായ ഇടപെടലുകൾ അഭിനന്ദനം അർഹിക്കുന്നു. അതെ "പോരട്ടെ ഒരു ചായയും ഒപ്പം രണ്ട് വടയും"