Image

ഹൂത്തി ഭരണകൂടത്തിൻെറ 'പ്രധാനമന്ത്രി' ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടു (പിപിഎം)

Published on 31 August, 2025
ഹൂത്തി ഭരണകൂടത്തിൻെറ 'പ്രധാനമന്ത്രി' ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടു (പിപിഎം)

യെമെനിലെ വിമത ഹൂത്തി ഭരണകൂടത്തിൻെറ 'പ്രധാനമന്ത്രി' അഹ്‌മദ്‌ അൽ-റഹാവിയും നിരവധി മന്ത്രിമാരും ഇസ്രയേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്നു ഹൂത്തികൾ സ്ഥിരീകരിച്ചു.

സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന സുന്നി ഭൂരിപക്ഷ ആഫ്രിക്കൻ രാജ്യമായ യെമെനിൽ ഇറാന്റെ സഹായത്തോടെ കലാപം അരങ്ങേറിയ ഹൂത്തികൾ രാജ്യത്തിൻറെ മൂന്നിലൊന്നു ഭാഗം കൈയ്യടക്കി വച്ചു ഭരണം സ്ഥാപിച്ചിരിക്കയാണ്. 2014ൽ തലസ്ഥാനമായ സനയിൽ നിന്നു യെമെൻ ഭരണനേതാക്കളെ അവർ ഏഡനിലേക്കു ഓടിച്ചു വിട്ടു. സനയിലാണ് ഹൂത്തികൾ ഭരണകേന്ദ്രം സ്ഥാപിച്ചത്.

ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന യോഗത്തിനു നേരെ ആക്രമണം ഉണ്ടായപ്പോഴാണ് നേതാക്കൾ കൊല്ലപ്പെട്ടതെന്നു ഹൂത്തികൾ പറഞ്ഞു. പരുക്കേറ്റ പല മന്ത്രിമാരും ആശുപത്രിയിലുണ്ട്.

ഭരണം തുടരുമെന്നും ഇസ്രയേലിനെതിരെ തിരിച്ചടിക്കുമെന്നും ഹൂത്തികൾ പറഞ്ഞു. റഹാവിയുടെ മരണത്തെ തുടർന്നു ഡെപ്യൂട്ടി പ്രധാനമന്തി മുഹമ്മദ് മിഫ്റ്റ പ്രധാനമന്ത്രിയായി അധികാരമേറ്റു.

വ്യാഴാഴ്ച്ച നടന്ന ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടില്ല എന്നാണ് ഹൂത്തികൾ ആദ്യം പറഞ്ഞത്. മന്ത്രിസഭാ യോഗം നടക്കുമ്പോൾ വ്യോമാക്രമണം നടത്തിയെന്നു ഇസ്രയേൽ പറഞ്ഞിരുന്നു. 10 തവണ കനത്ത ബോംബിങ് ഉണ്ടായെന്നു ഹൂത്തി വൃത്തങ്ങൾ പറഞ്ഞു.

പലസ്തീൻകാരുമായി ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഹൂത്തികൾ ഇസ്രയേലിനു നേരെ ആക്രമണം നടത്തിയത്. കൂടാതെ ചെങ്കടൽ പാതയിൽ ആക്രമണം വർധിപ്പിച്ചതയോടെ കപ്പലുകളുടെ അന്താരാഷ്ട്ര പാത തടസപ്പെട്ടു.

സനയ്ക്കു പുറമെ ഹൊദെയ്‌ദ തുറമുഖ നഗരത്തിലും ഇസ്രയേൽ ആക്രമണം നടത്തി. മേയിൽ അവർ സന വിമാനത്താവളം തകർത്തിരുന്നു.

Israeli strike killed Houthi-backed PM 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക