Image

സാർനിയ മലയാളീ അസോസിയേഷൻ ഓണാഘോഷം 31-ന്

Published on 30 August, 2025
സാർനിയ മലയാളീ അസോസിയേഷൻ ഓണാഘോഷം 31-ന്

ടൊറൻ്റോ : കലാ സാംസ്‌കാരിക പരിപാടികളും ഓണസദ്യയുമുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളുമായി സാർനിയ മലയാളീ അസോസിയേഷൻ ഓണം ആഘോഷിക്കുന്നു. “മാവേലി വരവായി 2025” എന്ന പേരിൽ ഓഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 9.45 മുതൽ വൈകുന്നേരം 5 വരെ സാർനിയ കാംലാച്ചി കമ്മ്യൂണിറ്റി സെന്‍ററിലാണ് പരുപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഓണാഘോഷത്തോടനുബന്ധിച്ച് ചെണ്ടമേളം, വിഭവസമൃദ്ധമായ ഓണസദ്യ, പ്രൊഫഷണൽ ക്ലാസിക് ഡാൻസ്, വടംവലി മത്സരം, മ്യൂസിക്കൽ ബാൻഡ് പെർഫോമൻസ് തുടങ്ങി വിവിധ കലാ സാംസ്‌കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പ്രവേശനം ടിക്കറ്റ് മൂലമായിരിക്കും. അസോസിയേഷൻ അംഗങ്ങൾക്ക് 20 ഡോളറും അംഗങ്ങൾക്ക് അല്ലാത്തവർക്ക് 30 ഡോളറുമായിരിക്കും പ്രവേശനഫീസ്.

കൂടുതൽ വിവരങ്ങൾക്ക് : ഡാനി പുതുറൈനിക്കൽ ജോസ് – +1 (519) 331-4036, അലൻ പുത്തയത്തു എൽദോസ് – +1 (519) 731 0642, രാഹിൽ കെ പി – +1 (519) 331 4255. Email : sarniamalayaleeassociation@gmail.com.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക