ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴി മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മര്‍ദ്ദനമേറ്റു. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘമാണ് ഷാജനെ മർദിച്ചത്. മങ്ങാട്ട് കവലയിൽ വെച്ചാണ് സംഭവം. പരിക്കേറ്റ ഷാജൻ സ്കറിയയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസാണ് ഷാജൻ സ്കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല. ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്.
വാർത്ത നൽകിയതുമായി ബന്ധപ്പെട്ട വിവാദമാണ് തർക്കത്തിനിടയാക്കിയത്.
ഷാജൻ സ്‌കറിയയുടെ വാഹനം ഇടിച്ചിടാനായിരുന്നു പ്ലാൻ . മറ്റൊരു വാഹനം ഷാജന്റെ കാറിൽ ഇടിച്ചപ്പോൾ മുഖം സ്റ്റിയറിംഗിൽ വന്നിടിക്കുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തു. കാറിൽ അതിവേഗതയിൽ വന്ന മറ്റൊരു വാഹനം ഇടിച്ചു നിർത്തുകയായിരുന്നു. കല്യാണത്തിന് പങ്കെടുത്ത വിവരം അറിഞ്ഞ് ബോധപൂർവ്വം അക്രമികൾ ഷാജൻ സ്‌കറിയയുടെ കാറിനെ പിന്തുടരുകയായിരുന്നു. ആക്രമണത്തിൽ ഷാജൻ സ്‌കറിയയുടെ കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മൂക്കിൽ നിന്നുൾപ്പെടെ രക്തം വാർന്ന അവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്റ്റിയറിംഗിൽ മുഖം ഇടിച്ചാണ് മുഖത്ത് പരിക്കുണ്ടായത്.