താരിഫ് യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യുഎസ് ട്രഷറി സെക്രട്ടറി ഇന്ത്യൻ രൂപയെ പുച്ഛിക്കുന്നു. ആഗോള റിസർവ് കറൻസിയായി ഡോളറിനു പകരമാവാൻ രൂപയ്ക്കു ഒരിക്കലും കഴിയില്ലെന്ന് സ്കോട്ട് ബെസെന്റ് ചൂണ്ടിക്കാട്ടി.
ഇന്ത്യ ഡോളർ മാറ്റി രൂപയിൽ വ്യാപാരത്തിനു ശ്രമിക്കുമെന്ന ആശങ്കയുണ്ടോ എന്നു ഫോക്സ് ന്യൂസ് ചോദിച്ചപ്പോൾ ബെസെന്റ് പറഞ്ഞു: "എനിക്ക് ഒട്ടേറെ ആശങ്കകളുണ്ട്. എന്നാൽ രൂപ റിസർവ് കറൻസിയാവും എന്ന ആശങ്ക എനിക്കില്ല."
ആഗോള വിപണിയിൽ യുഎസ് ഡോളറിന്റെ മേധാവിത്വം തുടരുന്നു എന്നതിന്റെ തെളിവായി ബെസെന്റ് ഇന്ത്യൻ രൂപയുടെ തകർച്ച ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരായ യുഎസ് 50% തീരുവ നടപ്പായതിനു പിന്നാലെ ഇന്ത്യൻ രൂപ ഇടിഞ്ഞിട്ടുണ്ട്.
യുഎസ്-ഇന്ത്യ ബന്ധം സങ്കീർണമാണെന്നു അദ്ദേഹം പറഞ്ഞു. "ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. യുഎസ് ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയും. എന്തായാലും ഒടുവിൽ നമ്മൾ ഒത്തുചേരും."
US official mocks Indian rupee