മുൻ വൈസ് പ്രസിഡന്റും 2024 തിരഞ്ഞെടുപ്പിലെ എതിരാളിയുമായ കമലാ ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ പ്രസിഡന്റ് ട്രംപ് പിൻവലിച്ചു.
മുൻ പ്രസിഡന്റ് ജോ ബൈഡൻ അധികാരം ഒഴിയുന്നതിനു മുൻപാണ് ഹാരിസിന് സുരക്ഷ ഏർപ്പാടു ചെയ്തത്. മുൻ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഹാരിസിനു ആറു മാസത്തെ അധിക സുരക്ഷ ലഭ്യമാണ്. ജൂലൈയിൽ അത് അവസാനിച്ചെന്നു വൈറ്റ് ഹൗസ് പറയുന്നതായി എൻ ബി സി റിപ്പോർട്ട് ചെയ്തു.
'107 ഡെയ്‌സ്' എന്ന തന്റെ പുസ്തകം പ്രൊമോട്ട് ചെയ്യാൻ ഹാരിസ് പല നഗരങ്ങളിലും യാത്ര ആരംഭിക്കുന്നതിനു മുൻപാണ് ട്രംപിന്റെ നടപടി. സെപ്റ്റംബർ 23നാണു ഹാരിസിന്റെ പുസ്തകം പുറത്തു വരുന്നത്.
Trump removes Harris' Secret Service protection