ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച്ച ഉച്ചതിരിഞ്ഞു ചൈനയിലെ ടിയാൻജിന്നിൽ എത്തി. ഞായറാഴ്ച്ച ആരംഭിക്കുന്ന ഉച്ചകോടിക്കിടയിൽ മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എന്നിവരുമായി നിർണായക കൂടിക്കാഴ്ചകൾ നടത്തും.
ഏഴു വർഷത്തിനു ശേഷം ചൈനയുടെ മണ്ണിൽ കാൽ കുത്തിയ മോദിക്ക് ബിൻഹായ് വിമാനത്താവളത്തിൽ നിറപ്പകിട്ടാർന്ന സ്വീകരണമാണ് ആതിഥേയ രാജ്യം ഒരുക്കിയത്.
മോദിയും ഷി ജിൻ പിങ്ങും അവസാനമായി കണ്ടത് 2024ൽ റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടയിലാണ്.
Modi lands in China