യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫോൺ കോളുകൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു പ്രാവശ്യം എടുത്തില്ലെന്ന ജർമൻ മാധ്യമ റിപ്പോർട്ട് വൈറ്റ് ഹൗസ് നിഷേധിച്ചു. ട്രംപും മോദിയും പരസ്പരം ബഹുമാനിക്കുന്ന പങ്കാളികൾ ആണെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി മാധ്യമങ്ങളോട് പറഞ്ഞു.
"അത് പൂർണമായും തെറ്റാണ്," കെല്ലി പറഞ്ഞു. പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിൽ പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണുള്ളത്. യുഎസ്, ഇന്ത്യ ടീമുകൾ അടുത്തു ബന്ധപ്പെട്ടു കൊണ്ടുമാണിരിക്കുന്നത്."
ജർമൻ ദിനപത്രമായ എഫ് എ സെഡ് ആണ് അങ്ങിനെയൊരു റിപ്പോർട്ട് പുറത്തുവിട്ടത്. "താരിഫ് തർക്കത്തിൽ മോദി എങ്ങിനെ ട്രംപിനെ നേരിടുന്നു" എന്ന തലക്കെട്ടിൽ വന്ന വാർത്ത യുഎസിലും ഇന്ത്യയിലും മാധ്യമങ്ങൾ ഏറെറടുത്തിരുന്നു.
ജർമൻ പത്രത്തിന്റെ റിപ്പോർട്ടിനുള്ള ആദ്യ ഔദ്യോഗിക പ്രതികരണമാണ് വൈറ്റ് ഹൗസിൽ നിന്നുണ്ടായത്.
മറ്റൊരു ചോദ്യത്തിനു മറുപടിയായി കെല്ലി പറഞ്ഞു: "ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ സമാധാനം സാധ്യമാക്കാൻ പ്രസിഡന്റ് ട്രംപിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ വിദേശനയം ആരുടേതിനേക്കാളും മെച്ചമാണ്."
White House denies Modi denied Trump calls