അക്രമത്തിന്‍റെ ഹേതു, ശത്രുതയല്ല, അധികാരത്തിന്‍റെ അവഗണനയാണ്.
അജാതരുടെയും അവകാശം, ഒരധികാരിദാനമല്ല, ജന്മസിദ്ധമാണ്.
അജ്ഞാനിയുടെ അവസ്ഥയില്‍, ആദര്‍ശങ്ങളില്ല, ആശയദാരിദ്ര്യമുണ്ട്.
അനുഭവങ്ങളെ അവിസ്മരണീയമാക്കുന്നത്, സ്നേഹമല്ല, സഹായമാണ്.
അഭിനന്ദനവും നന്ദിയും, സംസ്കാരത്തിന്‍റേതല്ല, ഹൃദയത്തിന്‍റെ സൃഷ്ടിയാണ്.
അവിവാഹിതഗര്‍ഭം, അനധികൃതമല്ല, പാപപരിധിക്കുള്ളിലാകുന്നു.
അസൂയ അനാദരിക്കുന്നത്, വാക്കിലൂടെയല്ല, പ്രവര്‍ത്തിയിലൂടെയാണ്.
ആഗോളപുരോഗദിക്കാവശ്യം, ചര്‍ച്ചകളല്ല, പൂര്‍ണ്ണസഹകരണമാണ്.
ആത്മാര്‍ത്ഥത, ദാനങ്ങളിലൂടെയല്ല, ത്യാഗങ്ങളിലൂടെ വെളിപ്പെട്ടുവരും.
ആത്മീയസമൃദ്ധി, പ്രാര്‍ത്ഥനയിലൂടെയല്ല, അനുതാപത്തിലൂടെ ലഭിക്കും.
ആദ്രമാം പ്രണയമൊഴുകിയെത്തിടും, സാന്ദ്രമാം ഹൃദയത്തിനില്ല പ്രായഭേദം.
ആധുനികവും അന്താരാഷ്ട്രവുമായ മ്ലേച്ഛത, യുദ്ധമല്ല, അസ്ഥിരതയാണ്.
ആശയങ്ങള്‍, ഭാവനയില്‍നിന്നല്ല, ആദര്‍ശങ്ങളില്‍ ഉത്ഭവിക്കുന്നു.
എല്ലാമനുഷ്യരും തുല്യരെന്നതീരുമാനം, രാഷ്ട്രീയത്തിനില്ല, മതത്തിനുണ്ട്.
ഏറെ സാന്ദ്രതയുള്ളൊരു മാനുഷികവികാരം, സന്തോഷമല്ല, സങ്കടമാണ്!
കഷ്ടകാലത്ത് മനസ്സിലെത്തുന്നത്, നഷ്ടബോധമല്ല, മാനസന്തരമാണ്!
കാലാനുസൃതമാറ്റങ്ങളിലൂടെ, സ്വഭാവമല്ല, മാമൂലുകള്‍ മാഞ്ഞുപോകും.
കൗമാരബലാത്സംഗം, മാനനഷ്ടമല്ല, ഒരിക്കലുംശമിക്കാത്ത മുറിവാണ്.
ചിന്തകര്‍ ഇഷ്ടപ്പെടുന്നത്, തികഞ്ഞനിശ്ശബ്ദതയല്ല, ഏകാന്തതയാണ്.
ജീവിക്കാന്‍ പഠിപ്പിക്കുന്നത്, വ്യത്യാസങ്ങളല്ല, നേരിട്ടുള്ളഅറിവാകുന്നു.
ജീവിതവഴിയിലെ വിളക്കുമരങ്ങള്‍ വകതിരിവും വിവേകവുമാണ്.
ജീവിതപ്രശ്നങ്ങളുടെ ഉറവ്, ദുര്‍ഭരണമല്ല, തൊഴിലില്ലായ്മയാണ്.
ദുരാചാരം മാരകമെന്നറിഞ്ഞാലും, കണ്ണടച്ചീടും സാമുദായികഭീരുത്വം.
നിരീശ്വരത്വം, ശാസ്‌ത്രസിദ്ധാന്തങ്ങളിലല്ല, യുക്തിപരസംശയത്തിലുണ്ടാകും.
നിര്‍മ്മലതപാലിക്കാന്‍, നീതിബോധത്തിനല്ല, സത്യസന്ധതയ്ക്ക് സാധിക്കും.
നിര്‍മ്മിത ബുദ്ധി മനുഷ്യന്‍റെ, അനുസരണയിലല്ല, നിയന്ത്രണത്തിലാണ്.
പലപ്പോഴും ജീവന്‍ രക്ഷിക്കപ്പെടുന്നത്, ശാസ്ത്രത്താലല്ല, വിശ്വാസത്താലാണ്.
പ്രണയം ഹൃദയാഴങ്ങളില്‍ തീക്കട്ടയും, സൗഹൃദം തേന്‍തുള്ളിയുമാകുന്നു!
പ്രായോഗികസമത്വം, വ്യക്തിത്വത്തെയല്ല, ജനസമൂഹത്തെ നവീകരിക്കുന്നു.
പ്രാര്‍ത്ഥനയില്‍ ആശ്രയിക്കുന്നത്, വിശ്വാസമല്ല, ആത്മവിശ്വാസമാകുന്നു.
ഭരണഘടന ഭരണപരിപാലനത്തെ, നയിക്കുന്നില്ല, നിയന്ത്രിക്കുന്നു.
മനുഷ്യനെ മനുഷ്യത്വത്തിലേക്ക് നയിക്കുന്നത്, നിയമമല്ല, നീതിയാണ്.
മനുഷ്യവികസനത്തിന്‍റെ നിഷേധാത്മകവശം രൂക്ഷവിമര്‍ശനമാണ്.
വാക്കും പ്രവര്‍ത്തിയും നന്മതിന്മകളുടെ ഭിന്നഭാവങ്ങള്‍ പ്രകടമാക്കും.
വിമര്‍ശനം വിമര്‍ശകന്‍റെ, ജ്ഞാനത്തെയല്ല, വ്യക്തിത്വത്തെ വെളിപ്പെടുത്തും,
വിവാഹമോചനത്തിന്‍റെ ശക്തമായപ്രേരണ, ദു;ഖമല്ല, മോഹഭംഗമാണ്.
വ്യഭിചാരം നിയമലംഘനമല്ല, മതപരമായ നിഷിദ്ധപാപമാണ്.
വ്യര്‍ത്ഥവിശ്വാസങ്ങളെ വിച്ഛേദിക്കുന്നത്, സംസ്കാരമല്ല, സാക്ഷരതയാണ്.
ശ്രേഷ്ഠാനുഭവം, സംശയാലുവിനെയല്ല, നിരീശ്വരനേയും വിശ്വാസിയാക്കുന്നു.
സകലരേയും സഹായിക്കുന്നത്, കരുണയല്ല, നിസ്വാര്‍ത്ഥസേവനമാണ്!
_________________________