പാ ചകത്തിൽ അതിനിപുണയാണ് അന്നാമ്മ അവൾ പാചകം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ രുചി വീട്ടിൽ മാത്രമല്ല പരിസരപ്രദേശങ്ങളിലേയ്ക്കു കൂടി വ്യാപിച്ചിരുന്നു. രുചികരമായ പലഹാരങ്ങളും സ്വാദിഷ്ഠമായ കറികളുമൊക്കെ തയ്യാറാക്കാൻ അവൾ മിടുക്കിയായിരുന്നു.
തന്റെ പാചകവൈഭവം വെളിപ്പെടുത്താൻ അന്നാമ്മ താൻ ഉണ്ടാ ക്കുന്ന വിഭവങ്ങളിൽ പലതും ബന്ധുക്കൾക്കും അയൽവാസികൾക്കും ചിലപ്പോൾ ഇടവക വികാരിക്കു വരെയും വിതരണം ചെയ്യാറുണ്ട്. അവ രൊക്കെ 'കൊള്ളാം, അടിപൊളിയായിട്ടുണ്ട്' എന്നൊരു സർട്ടിഫിക്കറ്റ് നൽകിയാൽ അവൾക്ക് പരമസംതൃപ്തിയുമാണ്.
അങ്ങനെ അയൽവക്കത്തേക്കു കൂടി ഭക്ഷണം വിതരണം ആരംഭി ച്ചതോടെ അയൽക്കാരുടെ ഭക്ഷണ താൽപര്യങ്ങളും അവൾക്കറിയാം. തൊട്ടയലത്തെ മത്തൻചേട്ടൻ ബീഫുകറിയുടെ ആളാണെങ്കിൽ അതി നപ്പുറത്തെ ചാണ്ടിച്ചേട്ടന് ചെമ്മീൻ കറിയാണ് പഥ്യം. വികാരിയച്ചന് നെയ്മീൻകറിയാണ് താൽപര്യമെങ്കിൽ മഠത്തിലെ കന്യാസ്ത്രീക്ക് നാരങ്ങാ അച്ചാറാണ് പ്രിയം.
അങ്ങനെ അടുക്കളയിൽ പാചകറാണിയായി അന്നാമ്മ അരങ്ങു വാഴുന്ന കാലം അന്നാമ്മയുടെ പാചകകലയുടെ രുചി ആസ്വദിച്ചിട്ടുള്ള അയൽവാസികൾ അവളുടെ ഭർത്താവിനോട് അസൂയപ്പെട്ടിട്ടുണ്ടെങ്കിൽ അതു സ്വാഭാവികം,
അങ്ങനെ അയൽക്കാരുടെയും ഇടവകക്കാരുടെയും ഭക്ഷണതം ല്പര്യങ്ങൾ മുഴുവൻ അറിയാവുന്ന അന്നാമ്മയോട് ഒരു ദിവസം അയലത്തെ മോളിക്കുട്ടി ഒരു ചോദ്യം ചോദിച്ചു: 'നിൻ്റെ ഭർത്താവിന് ഇഷ്ടപ്പെട്ട ഭക്ഷണസാധനം ഏതാണെടി അന്നാമ്മേ?'
നാട്ടുകാരുടെ മുഴുവൻ രുചിരഹസ്യങ്ങൾ തേടി കണ്ടെത്തിയിരുന്ന അന്നാമ്മയ്ക്ക് അതു മാത്രം അറിയില്ലായിരുന്നു!
Read: https://www.emalayalee.com/writers/304