പെരുമ്പാവൂർ മുടിക്കലിൽ പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു. മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ഫർഹത്തിനെ (15) നാട്ടുകാർ രക്ഷപ്പെടുത്തി.
ഫാത്തിമയും ഫർഹത്തും രാവിലെ പുഴയരികിൽ നടക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പുഴയ്ക്ക് സമീപത്തുള്ള ഒരു പാറക്കെട്ടിൽ വിശ്രമിക്കാനായി ഫാത്തിമയും ഫർഹത്തും കയറി. തുടർന്ന് ഇരുവരും കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഫർഹത്തിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി.
രണ്ടുമണിക്കൂറോളം ഫാത്തിമയ്ക്ക് വേണ്ടി തിരച്ചിൽ നടത്തി. ഒടുവിൽ ഫയർഫോഴ്സിന്റെ സ്കൂബ സംഘം എത്തിയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്.
English summary:
Accident while walking by the river: one of the sisters who fell into the river died.