അറ്റലാന്റാ ഃ ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ ഓണാഘോഷം അതിഗംഭീരമായി കമ്മിംഗിലുള്ള Fowler park recreation centerൽ വെച്ച് റീജിനൽ വൈസ് പ്രസിഡന്റ് പ്രകാശ് ജോസഫ്, നാഷണൽ കമ്മറ്റി അംഗങ്ങളായ കാജൽ സഖറിയ, ബബ്ലൂ ചാക്കൊ എന്നിവരുടെ നേതൃത്വത്തിൽ 8. 16. 2025 ശനിയാഴച നടത്തപ്പെട്ടു.
ചടങ്ങിൽ മുൻ RVP മാരായിരുന്ന തോമസ് കെ. ഈപ്പൻ,ബിജു ജോസഫ് , ഡൊമനിക് ചാക്കോനാൽ എന്നിവരും മുൻ നാഷണൽ കമ്മറ്റി അംഗങ്ങളായിരുന്ന സാം ആന്റൊ ,ദീപക് അലക്സാണ്ടർ, ജയിംസ് ജോയി എന്നിവരും പങ്കെടുക്കുകയുണ്ടായി.പ്രധാന അതിഥികളും സംഘാടകരും ചേർന്ന് നിലവിളക്ക് കൊളുത്തുകയും ഓണാശംസകൾ നൽകുകയും ചെയ്തതിനു ശേഷം 11.30 യോടു കൂടി ഓണ സദൃ ആരംഭിച്ചു.
അതി മനോഹരമായി ഓണപ്പൂക്കളമിട്ട് അലങ്കരിച്ച ഹാളിൽ മലയാള തനിമയോടെ വാഴയിലയിൽ വിളമ്പിയ രുചികരമായ ഓണസദൃ"അച്ചായൻസിന്റെ"പാചകകലയിലുള്ളപാടവംവിളിച്ചറിയിക്കുന്നതായിരുന്നു. രുചികരമായ ഓണ സദൃക്ക് ശേഷം റീജിനൽ കമ്മറ്റി ചെയർ ജയിംസ് കല്ലറക്കാനിയിൽ, കൾചറൽ കമ്മറ്റി ചെയർ ബിനു കാസിം, സെക്രട്ടറി ഉഷ പ്രസാദ്, എന്നിവരുടെ നേതൃത്വത്തിൽ , കാണികളുടെ കണ്ണിനും കാതിനും ഇമ്പകരമായ വിധത്തിൽ അണിയുച്ചൊരുക്കിയ തിരുവാതിര , കൊച്ചു കുട്ടികളുടെ ഫാഷൻഷോ, പാട്ടുകൾ ഇവയെക്കുറിച്ച് എടുത്തു പറയാതിരിക്കാനാവില്ല.AMMA, GAMA, MASC, KAN,എന്നീമലയാളിസംഘടനകളുടെ ഭാരവാഹികളുംഈഓണാഘോഷത്തിൽപങ്കെടുക്കാനെത്തിയിരുന്നുഎന്നുള്ളത്ശ്രദ്ധേയമാണ്.
എല്ലാവിധത്തിലുമുള്ള ആതിഥൃ മര്യാദകളും പാലിച്ച് ഓണം ആഘോഷിച്ച ഫോമാ സൗത്ത് റീജിയൻ ഭാരവാഹിളെ അംഗീകരിക്കാതിരിക്കാനാവില്ല.