ന്യു യോർക്ക്: ഫോമാ കൺവൻഷനിൽ ഏവർക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന നിരക്കുകളാണ് ഉള്ളതെന്ന് ട്രഷറർ സിജില്‍ പാലക്കലോടി പറഞ്ഞു. ആർക്കും താങ്ങാനാവുന്ന നിരക്കുകളാണ് രജിസ്‌ട്രേഷനു നിശ്ചയിച്ചിട്ടുള്ളത്.
ഡബിള്‍ ഒക്യുപന്‍സി1250 ഡോളർ , സിംഗിള്‍ ഓക്യുപന്‍സി 750 ഡോളർ. ഫുഡും അക്കോമഡേഷനും എല്ലാം ചേര്‍ത്തുകൊണ്ടാണ് തുക നിശ്ചയിച്ചിരിക്കുന്നത്.
മെഗാസ്‌പോണ്‍സര്‍ഷിപ്പ് 25000 ഡോളറാണ്. 15000 ആണ് അടുത്തത്. പ്ലാന്റിനം സ്‌പോണ്‍സര്‍ 10000 ഡോളറാണ്. ബ്രോണ്‍സ് സ്‌പോണ്‍സര്‍ 5000, 3000.
മെട്രോ റീജിയൻ കിക്ക് ഓഫിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പോണ്സര്ഷിപ്പിന് കൂടുതൽ പേര് മുന്നോട്ടു വരുന്നു.
നാല്പതിന് മുകളിലുള്ളവരുടെ വോളിബോള്‍ മത്സരത്തിൽ താനും പങ്കെടുക്കുകയുണ്ടായി . കളിക്കളത്തിൽ നിന്നാണ് താൻ വരുന്നത്. ടൂർണമെന്റ് ഭംഗിയായി നടത്തിയ മാത്യു ജോഷ്വായുടെ നേതൃത്വത്തിലുള്ള ടീമിന് നന്ദി പറയുകയാണ്.
ഞങ്ങള്‍ ചാര്‍ജെടുത്ത ശേഷം വളരെയധികം കാര്യങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ചെയ്യുവാന്‍ സാധിച്ചു എന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ് ഫോമയെന്ന് സംഘടനാ ബലം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും തെളിയിച്ച് വിജയത്തിലെത്തിക്കാന്‍ സാധിച്ചു എന്ന് അഭിമാനപൂര്‍വ്വം പറയാന്‍ സാധിക്കും.
നിങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ഞങ്ങളുടെ ശക്തി. കലാശകൊട്ടായിട്ട് നമ്മള്‍ നടത്തുന്നത് കണ്‍വെന്‍ഷനാണ്. അതിലേക്ക് നിങ്ങള്‍ ഓരോരുത്തരെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. അമേരിക്കന്‍ പ്രവാസികളുടെ ഏറ്റവും വലിയ ഒരുത്സവമായി തന്നെ നമുക്ക് അത് നടത്താന്‍ നിങ്ങളുടെയെല്ലാവരുടെയും സഹകരണം ഉണ്ടെങ്കില്‍ കഴിയുമെന്ന് ഉറച്ച വിശ്വാസം ഞങ്ങള്‍ക്കുണ്ട്.
ഒരിക്കല്‍ കൂടി എല്ലാവരെയും ആ കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുന്നു.
അംഗസംഘടനകൾനൂറായി ഉയരും: ഫോമാ സെക്രട്ടറി ബൈജു വർഗീസ്
വോളിബോൾകളിച്ചു മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക് സ്വർണമാല; കിട്ടി, പോയി
ഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു
ഫോമാ പ്രവർത്തനങ്ങൾ സജീവം; കൺവൻഷൻ അവിസ്മരണീയമാകും: ബേബി മണക്കുന്നേൽ
എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ്: ചിക്കാഗോ ലയൺസ് ജേതാക്കൾ; ഫില്ലി സ്റ്റാഴ്‌സ് റണ്ണർ അപ്പ്
എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ് സമ്മാനദാനം: കൂടുതൽ ചിത്രങ്ങൾ