ന്യൂയോർക്ക് : ഫോമാ മെട്രോ റീജിയൻ ആതിഥേയത്വം വഹിച്ച പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിൽ ചിക്കാഗോ കൈരളി ലയൺസ് വിജയകിരീടമണിഞ്ഞു. ഫില്ലി സ്റ്റാഴ്‌സ് റണ്ണർ അപ്പായി. വാഷിംഗ്ടൺ കിങ്‌സ് സെക്കൻഡ് റണ്ണർ അപ്പ് ആയപ്പോൾ കാലിഫോർണിയ ബ്ളാസ്റ്റേഴ്സ് നാലാം സ്ഥാനം കരസ്ഥമാക്കി.
ചിക്കാഗോ ലയൺസിന്റെ സനൽ തോമസ് ആണ് എം.വി.പി.; ജോഫി ജോസഫ് ബെസ്ററ് സെറ്റർ (ഫില്ലി സ്റ്റേഴ്‌സ്); ബെസ്റ് ഡിഫെൻസ്: സനൽ കദളിമറ്റം (ചിക്കാഗോ ലയൺസ്); ബെസ്ററ് ഒഫെൻസ്: സരൂപ് ജോസി (ഫില്ലി സ്റ്റേഴ്‌സ്); റുക്കി ഓഫ് ദി ഇയർ: മാത്യു ജോർജ്
40 പ്ലസ്: ബെസ്ററ് സെറ്റർ: സജി (ഫില്ലി); ബെസ്ററ് ഒഫൻസ്: വിനോദ് (കാനഡ); എം.വി.പി: ബൈജു (ഫില്ലി);
ബെത്‌പേജ് മൾട്ടി സ്‌പോർട് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ആരംഭിച്ച മത്സരങ്ങൾ കാണാൻ വൻ ജനപ്രവാഹമായിരുന്നു. ആബാലവൃദ്ധം നെഞ്ചിലേറ്റിയ കായിക മാമാങ്കത്തിന് സാക്ഷികളാവാൻ വോളി ബോൾ മുൻ ഇൻഡ്യൻ ദേശീയ താരം മാണി സി. കാപ്പൻ എം.എൽ.എ , മോൻസ് ജോസഫ് എം.എൽ.എ, എന്നിവരും എത്തി .
അമേരിക്കയിൽ നിന്നും കാനഡയിൽനിന്നുമായി 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു . ആറു കോർട്ടുകളിൽ നോൺ സ്റ്റോപ്പ് ആയി കളികൾ നടന്നു. ഓപ്പൺ പൂളിൽ പന്ത്രണ്ടു ടീമുകളും , 18 വയസിൽ താഴെ ഉള്ളവരുടെ ആറു ടീമുകളും, അതുപോലെ നാൽപ്പതിനു മുകളിൽ ഉള്ളവരുടെ ആറു ടീമുകളും ആണ് മാറ്റുരച്ചത്.
ഫോമാ മെട്രോ റീജിയൺ ആർ.വി. പി. മാത്യു ജോഷ്വ, ടൂർണമെൻറ് കോർഡിനേറ്റർ ബിഞ്ചു ജോൺ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
ഫോമാ കൺ വൻഷൻ രജിസ്‌ട്രേഷൻ കിക്കോഫിൽ വച്ച് മത്സര വിജയികൾക്ക് ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. എൽമോണ്ടിലുള്ള സെയിന്റ് വിൻസെന്റ് ഡി പോൾ ഓഡിറ്റോറിയത്തിലായിരുന്നു കിക്ക് ഓഫ്.
ട്രോഫികൾ കൂടാതെ എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ നൽകുന്ന 5000 ഡോളറിൻറെ ക്യാഷ് അവാർഡും വിജയികളാകുന്ന ടീമുകൾക്ക് സമ്മാനിച്ചു . ഒന്നാം സ്ഥാനക്കാർക്ക് 2500, രണ്ടാം സ്ഥാനക്കാർക്ക് 1500 ഡോളർ വീതം ലഭിച്ചു.
യുവാക്കളെ ഫോമയിലേക്കും, അതുപോലെ അവരുടെ സർഗാല്മകമായ കഴിവുകളെ സമൂഹ നന്മയ്ക്കായി നയിക്കുന്നതിനും വേണ്ടിയാണ് ഫോമ ഈ വോളിബോൾ ടൂർണ്ണമെന്റിനു ആതിഥേയത്വം വഹിക്കുന്നതെന്നും ആർ.വി. പി. മാത്യു ജോഷ്വ നേരത്തെ പറയുകയുണ്ടായി.
എം.എൽ. എ മാരായ മാണി.സി കാപ്പൻ , മോൻസ് ജോസഫ് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ , സെക്രട്ടറി ബൈജൂ വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ്പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ് തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. (പസംഗങ്ങൾ അന്യത്ര കാണുക)
ടൂർണമെന്റും തുടർന്ന് നടന്ന കിക്ക് ഓഫും മെട്രോ റീജിയന്റെ അഭിമാന നേട്ടമായി വിലയിരുത്തപ്പെടുന്നു.
ഇമ്മാനുവൽ കൊലടി ആയിരുന്നു പ്ലാറ്റിനം സ്പോൺസർ. രാജേഷ് പുഷ്പരാജൻ, സുനിൽ ചാക്കോ, സ്‌പൈസ് ഗാർഡൻ, എബ്രഹാം ഫിലിപ്പ് സി.പി.എ. എന്നിവരായിരുന്നു ഗോൾഡ് സ്പോൺസർ. ഡോ. ഷെറിൻ എബ്രഹാം ആയിരുന്നു എംസി.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വോളിബോൾ ടീം അംഗമായിരുന്ന, തൊടുപുഴ കരിങ്കുന്നം സ്വദേശി നടുമ്പറമ്പിൽ എൻ.കെ. ലൂക്കോസ് 1980 ൽ ആണ് അമേരിക്കയിൽ എത്തുന്നത്. അമേരിക്കയിൽ എത്തിയിട്ടും ചെറുപ്പം മുതലുള്ള വോളിബോൾ പ്രേമം കൈവിട്ടുപോയില്ല. അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് 1987 ൽ "കേരള സ്‌പൈക്കേഴ്‌സ്" എന്ന പേരിൽ ഒരു വോളിബോൾ ടീം ന്യൂയോക്കിൽ രൂപീകരിച്ചു. സ്പോർട്സ് കൂടാതെ വിവിധ സാമൂഹിക - സാംസ്‌കാരിക രംഗങ്ങളിലും എൻ.കെ. ലൂക്കോസ് സജീവമായിരുന്നു. എന്നാൽ 2003 ൽ ന്യൂജേഴ്സിയിലുണ്ടായ ഒരു വാഹന അപകടത്തിൽ അദ്ദേഹം അകാലത്തിൽ വിടപറഞ്ഞു. അദ്ദേഹത്തിൻ്റെ ഓർമ്മ നിലനിർത്തുന്നതിനുവേണ്ടി കുടുംബവും, സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ, വോളിബോൾ കളിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കഴിഞ്ഞ 18 വർഷമായി അമേരിക്കയിലും, കേരളത്തിലും വോളിബോൾ ടൂർണ്ണമെന്റുകൾ നടത്തിവരുന്നു. ലൂക്കോസിൻറെ മകൾ സെറിൻ ലൂക്കോസ് ആണ് ഫൗണ്ടേഷൻ ട്രസ്റ്റി.
(കൂടുതൽ ചിത്രങ്ങൾ കാണുക)
കൺവൻഷനുഏവർക്കും പങ്കെടുക്കാവുന്ന നിരക്ക്: ട്രഷറർ സിജില്‍ പാലക്കലോടി
അംഗസംഘടനകൾനൂറായി ഉയരും: ഫോമാ സെക്രട്ടറി ബൈജു വർഗീസ്
വോളിബോൾകളിച്ചു മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക് സ്വർണമാല; കിട്ടി, പോയി
ഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു
ഫോമാ പ്രവർത്തനങ്ങൾ സജീവം; കൺവൻഷൻ അവിസ്മരണീയമാകും: ബേബി മണക്കുന്നേൽ
എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ് സമ്മാനദാനം: കൂടുതൽ ചിത്രങ്ങൾ