Image

ഫോമാ പ്രവർത്തനങ്ങൾ സജീവം; കൺവൻഷൻ അവിസ്മരണീയമാകും: ബേബി മണക്കുന്നേൽ

Published on 25 August, 2025
ഫോമാ പ്രവർത്തനങ്ങൾ സജീവം; കൺവൻഷൻ അവിസ്മരണീയമാകും: ബേബി മണക്കുന്നേൽ

ന്യു യോർക്ക്: പ്രവർത്തനനിരതമായ രണ്ടു വർഷവും അതിനു സമാപനമായി മികച്ച കൺവൻഷനുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ. കൺവൻഷൻ കഴിഞ്ഞ്  പോകുമ്പോൾ അതൊരു പരാജയമായിരുന്നു എന്ന്  ഒരാളും പറയാത്തത്ര കുറ്റമറ്റ കൺവൻഷനാണ്  തങ്ങൾ ലക്ഷ്യമിടുന്നത് . ഡെസ്റ്റിനേഷൻ കൺവൻഷനുകൾക്കു ശേഷം ജന്മനാടായ ഹ്യൂസ്റ്റനിൽ മടങ്ങി എത്തുന്ന കൺവൻഷൻ ഏറ്റവും മികച്ചതാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ന്യു യോർക്ക്  മെട്രോ റീജിയനിൽ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫിൽ പ്രസംഗിക്കവേ  അദ്ദേഹം പറഞ്ഞു .

അടുത്തവർഷം ജൂലൈ  30, 31ന് ആഗസ്റ്റ് 1, 2   ദിവസങ്ങളില്‍  നടത്തുന്ന  കണ്വന്ഷനുള്ള   പ്രവര്‍ത്തനങ്ങളുമായി  എല്ലാവരും സജീവമായിരിക്കുന്നു .  അതേസമയം  സംഘടനാ   കണ്‍വന്‍ഷനില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നായി പോകാതിരിക്കാന്‍  പലതരത്തിലുള്ള പ്രവർത്തനങ്ങളും തുടരുന്നു. പ്രത്യേകിച്ച്  ചാരിറ്റി പ്രവര്‍ത്തനങ്ങള്‍.   അത് പോലെ  യൂത്തിനെ  മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ,  വനിത ശാക്തീകരണ  പ്രവർത്തനങ്ങൾ എന്നിവ.  

ഫോമയുടെ വളര്‍ച്ചയെന്നു പറഞ്ഞാല്‍   എക്‌സിക്യൂട്ടീവിന്റെ വളര്‍ച്ചയല്ല. ഫോമയെ സ്‌നേഹിക്കുകയും, ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ മുമ്പോട്ടു പോകണമെന്ന് ആഗ്രഹിക്കുകായും ചെയ്യുന്ന  നമ്മുടെ എല്ലാവരുടെയും വളര്‍ച്ചയാണ്.  എക്‌സിക്യൂട്ടീവിന്    ഒന്നും  വേണ്ട. ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നത് ഫോമയുടെ വളര്‍ച്ചയാണ്.

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമെ  നമുക്ക് ലക്ഷ്യത്തിലെത്താനാകു. കഴിഞ്ഞ ജനുവരി മുതല്‍   25 ലക്ഷത്തോളം രൂപ നാട്ടിലെ പാവപ്പെട്ടവരുടെ കൈകളില്‍, രോഗികളുടെ കൈകളില്‍ എത്തിച്ചിട്ടുണ്ട്.  അത് ഞങ്ങളുടെ മിടുക്ക് കൊണ്ടല്ല നിങ്ങള്‍ ഇവിടെ ഇരിക്കുന്ന ഓരോരുത്തരുടെയും സഹായസഹകരണങ്ങള്‍ കൊണ്ടാണ്.

ഇതിനകം കൺ വൻഷനായി   പത്തോളം പ്ലാറ്റിനം സ്‌പോണ്‍സേര്‍സിനെയും  സില്‍വര്‍ പ്ലോണ്‍സേര്‍സിനെയും ലഭിച്ചു.  കൺവൻഷനിൽ നിന്ന്  മിച്ചം പിടിക്കാന്‍ സാധിച്ചാല്‍  അത്  പാവപ്പെട്ടവര്‍ക്ക്   എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനുവേണ്ടി ഞങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നു.

അതുപോലെ അടുത്ത ജനുവരി 9, 10, 11 തീയ്യതികളില്‍ കോട്ടയത്തും , കുമരകത്തും , എറണാകുളത്തും  വെച്ച് ഫോമയുടെ കേരള കണ്‍വന്‍ഷന്‍ നടക്കും. 11-ാം തീയ്യതി എറണാകുളത്ത് ബിസിനസ് മീറ്റ് . 9 ന് ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി  നല്ലരീതിയിലുള്ള ഒരു പ്രോഗ്രാം. 10-ാം തീയ്യതി കുമരകത്ത് ഇവിടെനിന്നു പോകുന്നവരും അവിടെയുള്ളതുമായ നമ്മുടെ എല്ലാ ആളുകളുമായി ഒരു ബോട്ട് യാത്ര.  

  

കഴിഞ്ഞ ജനുവരിയിൽ  പാവപ്പെട്ട വിധവകളായ അമ്മമാര്‍ക്ക്   ഭക്ഷണം,   മെഡിക്കല്‍കിറ്റ്, കൈനീട്ടം എന്നിവ നൽകാനായി.   750 ഓളം വിധവകളായ അമ്മമാര്‍ അതില്‍ പങ്കെടുത്തു.  അത് ഇനിയും തുടരും.

പതിനെട്ടാമത് ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍  വളരെ ഭംഗിയായി നടന്നതിൽ സന്തോഷമുണ്ട്  .   അതിന് ചുക്കാന്‍ പിടിച്ച  ആര്‍വിപി മാത്യു ജോഷ്വയും   ബിഞ്ചുവും  അഭിനന്ദനം അർഹിക്കുന്നു.  

കിക്ക് ഓഫിൽ ഒട്ടേറെ പേർ  രജിസ്റ്റർ ചെയ്യുകയും സ്പോണ്സര്മാരായി എത്തുകയും ചെയ്തു. കേരള കൺവൻഷനും കൂടുതൽ; സ്പോണ്സര്മാരെത്തി.  

കൺവൻഷനുഏവർക്കും പങ്കെടുക്കാവുന്ന നിരക്ക്: ട്രഷറർ സിജില്‍ പാലക്കലോടി  

അംഗസംഘടനകൾനൂറായി ഉയരും: ഫോമാ സെക്രട്ടറി ബൈജു വർഗീസ്  

വോളിബോൾകളിച്ചു മാണി സി. കാപ്പന്‍ എം.എല്‍.എ. ക്ക് സ്വർണമാല; കിട്ടി, പോയി   

ഫോമാ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു  

എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ്: ചിക്കാഗോ ലയൺസ് ജേതാക്കൾ; ഫില്ലി സ്റ്റാഴ്‌സ് റണ്ണർ അപ്പ്   

എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ് സമ്മാനദാനം: കൂടുതൽ ചിത്രങ്ങൾ  

ഫോമാ പ്രവർത്തനങ്ങൾ സജീവം; കൺവൻഷൻ അവിസ്മരണീയമാകും: ബേബി മണക്കുന്നേൽഫോമാ പ്രവർത്തനങ്ങൾ സജീവം; കൺവൻഷൻ അവിസ്മരണീയമാകും: ബേബി മണക്കുന്നേൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക