Image

ഫോമാ പ്രതിനിധികളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സൗഹൃദ സന്ദർശനം

Published on 12 July, 2025
ഫോമാ പ്രതിനിധികളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സൗഹൃദ സന്ദർശനം

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്  (ഫോമ)യുടെ പ്രതിനിധികൾ കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയുമായി സൗഹൃദ സന്ദർശനം നടത്തി. ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ച തികച്ചും സൗഹൃദപരവും ആരോഗ്യകരവുമായിരുന്നു.

കേന്ദ്രമന്ത്രിയുടെ പ്രത്യേക ക്ഷണിതാക്കളായി, FOMAA ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, മുൻ ജുഡിഷ്യൽ കൗൺസിൽ സെക്രട്ടറി സുനിൽ വർഗീസ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.  സന്ദർശനത്തിനിടയിൽ പ്രശസ്ത സംവിധായകൻ വി.ജെ. തമ്പിയും, ഫോമായുടെ സ്ഥിരം സുഹൃത്തും അഭ്യുദയകാംക്ഷിയുമായ പ്രതാപ് നായരും സാന്നിധ്യത്തിലെത്തിയിരുന്നതിനാൽ സന്ദർശനം അവിസ്മരണീയമായി.

കൂടിക്കാഴ്ച നടന്ന ദിവസം, ശ്രീ സുരേഷ് ഗോപിയുടെ ജന്മദിനമായിരുന്നതുകൊണ്ട് പരിപാടിക്ക് ഇരട്ട ആവേശവും മാധുര്യവും ലഭിച്ചു. കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയും ഭാര്യ ശ്രീമതി രാധികയും ചേർന്ന് അതിഥികളെ മധുരം നൽകി സാദരം സ്വീകരിച്ചു. ഫോമായുടെ ഉപഹാരം ജനറൽ സെക്രട്ടറി ബൈജു വർഗീസും ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണനും ചേർന്ന് മന്ത്രിയ്ക്ക് സമർപ്പിച്ചു.

ഫോമയുടെ നിലവിലെ പ്രവർത്തനങ്ങളെയും ഭാവിയിലെ പദ്ധതികളെയും സംബന്ധിച്ച വിശദീകരണം ബൈജു വർഗീസും അനുപമ കൃഷ്ണനും നൽകി. കോവിഡ് മഹാമാരിയും 2018ലെ പ്രളയവും അടക്കമുള്ള കാലങ്ങളിൽ ഫോമ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ ശ്രീ സുരേഷ് ഗോപി പ്രത്യേകമായി അഭിനന്ദിച്ചത് സംഘത്തിന് വലിയ അംഗീകാരം ആയിരുന്നു.

2026 ജൂലൈയിൽ നടക്കുന്ന ഫോമ നാഷണൽ കൺവെൻഷനും കേരളത്തിൽ സംഘടിപ്പിക്കപ്പെടുന്ന സ്റ്റേറ്റ് കൺവെൻഷനും സംബന്ധിച്ച ക്ഷണം നേതാക്കൾ മന്ത്രിയ്ക്ക് നൽകി. ക്ഷണം അംഗീകരിച്ച അദ്ദേഹം, പങ്കെടുക്കുന്നതിനുള്ള സാധ്യത അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പു നൽകി.

ശ്രീ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം എല്ലാ വിധ ആശംസകളും നേർന്നു.
 

ഫോമാ പ്രതിനിധികളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സൗഹൃദ സന്ദർശനംഫോമാ പ്രതിനിധികളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സൗഹൃദ സന്ദർശനംഫോമാ പ്രതിനിധികളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സൗഹൃദ സന്ദർശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക